Monday, July 9, 2018

മജ്ലിസുന്നൂറിന്റെ മഹത്വം

എന്തു കൊണ്ട് മജ്ലിസുന്നൂര്‍..?
====================
പ്രകാശം കൊണ്ട് നിറക്കപ്പെടുന്ന മജ്ലിസ് ,
ബദ്രീങ്ങളുടെ അര്‍വാഹുകളാകുന്ന നൂര്‍  തീര്‍ക്കുന്ന ആത്മീയ സഞ്ചാരം..
ഹംദും ശുക്റും മദ്ഹും ദിക്റുമെല്ലാം
അടങ്ങുന്ന മഹനീയ ബൈത്തുകള്‍..
നമുക്ക് നഷ്ടപ്പെടുന്ന ആ പഴയ പൈതൃകം തിരിച്ച് വരുകയാണ് മജ്ലിസുന്നൂറിലൂടെ, അതെ പിന്നോട്ടു സഞ്ചരിച്ചാല്‍ പഴയകാലത്ത് വീടുകളില്‍ നിന്നും ഉയര്‍ന്നു കേട്ടിരുന്നു ബദ്രീങ്ങളുടെ ബൈത്ത്.
ദുനിയാവിന്റെ അതി പ്രസരത്തില്‍ എല്ലാം നഷ്ടമാകുന്നു..
രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു,
നാട്ടില്‍ അനിഷ്ടങ്ങള്‍ ഏറുന്നു..പലവിധ ബുദ്ധിമുട്ടുകള്‍ ഇതിനൊക്കെ പ്രതിവിധിയാണ്
പാരമ്പര്യത്തിന്റെ
ആദര്‍ശവിശുദ്ധിയുടെ
നേതൃസംഘം ബഹു.സമസ്ത കൈരളിക്ക് അമൂല്യമുത്തായി മജ്ലിസുന്നൂറിനെ നല്‍കിയത്..
നാടെങും സമാധാനവും സന്തോഷവും അനുഗ്രഹങ്ങളും നിറയട്ടെ...ബദ്രീങ്ങളുടെ സുന്ദര പ്രകീര്‍ത്തനം ഉയരട്ടേ..
അതെ..ബദ്രീങ്ങളുടെ നേതാവായ മുത്ത് നബി (സ്വ) യുടെ പൊരുത്തം സമ്പാദിക്കാനും മജ്ലിസുന്നൂര്‍ വഴിയൊരുക്കുന്നു
നാഥന്‍ തൗഫീക്ക് നല്‍കട്ടെ ..ആമീന്‍
ക്രോഡീകരിച്ചത് പാണക്കാട് സെയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ശൈഖുനാ അത്തിപ്പറ്റയുസ്താദും
ഈ മഹത്തുകള്‍ക്ക് ആഫിയത്തുളള ദീര്‍ഘായുസ്സ് നല്‍കുമാറാകട്ടെ..ആമീന്‍
പ്രത്യേകം ശ്രദ്ധിക്കുക
ഇജാസത്ത് നല്‍കുന്നതോടെ നിശ്ചയിക്കപ്പെട്ട രീതിയില്‍ മാത്രം മജ്ലിസുന്നൂര്‍ ചൊല്ലുക..
അനാവശ്യ ഈണങ്ങള്‍ ചേര്‍ക്കരുതെന്ന് സാരം..!!
എണ്ണിത്തിട്ടപ്പെടാനാവാത്ത മജ്ലിസുകള്‍ കേരളത്തിനകത്തും വിദേശത്തും നടന്നു കൊണ്ടിരിക്കുന്നു..നിരവധി നേട്ടങ്ങള്‍,ആത്മീയ ഉന്നതി എന്നിങ്ങനെ നിരവധി മഹത്തങ്ങള്‍ മജ്ലിസുന്നൂറിനുണ്ട്..
നഷ്ടപ്പെട്ടുപോയ പൈതൃകത്തിന്റെ ആത്മീയ വെളിച്ചത്തിന്റെ വീണ്ടെടുക്കല്‍ കൂടിയാണ് മജ്ലിസുന്നൂര്‍,  .
കേരളത്തിലെ വിവിധ മസ്ജിദുകളില്‍ ഓരോ മാസവും കൃത്യമായി മജ്ലിസുന്നൂര്‍ നടന്നു വരുന്നു
ആ പ്രകാശം നമ്മെ നന്മയിലേക്ക് നയിക്കട്ടെ..
ഈമാനിന്റെ ഉറച്ച  പ്രതീകങ്ങളെ സ്നേഹിച്ചാല്‍ ഇരുലോകം നന്നായി തീരും..അവരുടെ നാമം ഉച്ചരിക്കുമ്പോള്‍ നിറയട്ടെ മിഴി രണ്ടും.......
മജ് ലിസുന്നൂർ 'വളർച്ചയുടെ മഹാലോകം അടക്കിവാഴുകയാണ് മഹത്വത്തിന്റെയും, ' നാടായ നാടൊക്കെയും ആത്മീയോൽ കർഷത്തിൽ ലയിച്ചു ചേരുന്ന ഒരു മഹാപ്രവാഹം പേലെ അത് പരന്നൊഴുകി കൊണ്ടിരിക്കുന്നു. കേരളീയ മുസ്ലിം ഉമ്മത്തിന്റെ ആത്മീയ പരിസരം മാത്രമല്ല അന്യദേശങ്ങളിലെ വിശ്വാസി സമൂഹത്തിന്റെ  നഭസ്സിലും നൈതികത പകർന്നു കൊണ്ടാണ് മജ്ലിസുന്നൂറിന്റെ പ്രയാണ0'  മജ്ലിസുന്നൂറിന്റെ സമകാലീന വായന 'അൽഭുതാവഹമാകുന്നു 'അതുളവാക്കുന്ന ഫലങ്ങൾ'അളവറ്റതാകുന്നു. ചില അനുഭവങ്ങൾ മാത്രം മതി അതു ' മനസ്സിലാക്കാൻ 'ശിഫാഇന്റ 'സാഫല്യങ്ങളുടെ , അഴിഞ്ഞൊഴുകിയ കെട്ടുക്കുടുക്കുകളുടെ, സന്താനലബ്ധിയുടെ ,കൂടൊഴിഞ്ഞു പോയ  വേദനകളുടെ, ശാന്തതമുറ്റിയ ഹൃത്തടത്തിന്റെ മന്ദസ്മിതങ്ങൾ, മാഞ്ഞുപോയ പാപക റ ക ൾ തീർത്ത നന്മയുടെ തുരുത്തുകൾ നൽകുന്ന ഹിദായത്തിന്റെ സീൽക്കാരങ്ങൾ, പ്രതീക്ഷയുടെ നൂറായിരം വാതായനങ്ങൾ കൊണ്ട് അലങ്കരിക്കപ്പെട്ട രാജവീഥികൾ,  സ്വബ്റിന്റെ പുതു പുത്തൻ മേച്ചിൽപുറങ്ങൾ' ഇങ്ങനെ തുടങ്ങി ഒരായിരം സുകൃതങ്ങളുടെ നിർമ്മിതിയിൽ ഒരു മഹാവിസ്ഫോടനമാണ് മജ്ലിസുന്നൂർ നമുക്ക് സമർപ്പിച്ചിരിക്കുന്നത്..
-ഷംജീദ് .എന്‍

3 comments:

  1. അല്ലാഹു ബദ്രീങ്ങളെ ഹഖ് കൊണ്ട് നമ്മെ സ്വർഗത്തിൽ മാതാപിതാക്കൾക്കൊപ്പം ഒരുമിപ്പിക്കട്ടെ ആമീൻ

    ReplyDelete
    Replies
    1. المددالمدد المددالمدد المددالمدد المدد

      Delete