Wednesday, July 11, 2018

മദ്രസാ വിദ്യാഭ്യാസം ആശങ്കകള്‍


"മദ്രസകള്‍ നാടിന്റെ വെളിച്ചം, ദീനിന്റെ സുകൃതം"

സുഹൃത്തെ സുഖമെന്ന് കരുതുന്നു, ഈ കുറിപ്പ് തോന്നലുകളാവാം സത്യമാവാം അത് നിങ്ങള്‍ക്ക് വിട്ടു തരുന്നു,

വളരെ നാളുകള്‍ക്ക് മുമ്പ് തന്നെ വ്യവസ്ഥാപിതമായി തന്നെ 1951 കളില്‍ മദ്രസ സിലബസും സംവിധാനങ്ങളും സമസ്തയുടെ കീഴില്‍ കേരളത്തില്‍ വന്നിട്ടുണ്ട്, വിദ്യാഭ്യാസ ബോര്‍ഡും ആ സമയത്ത് രൂപികരിക്കപ്പെട്ടു, അന്ന് മുതല്‍ മദ്രസകള്‍ മഹല്ലുകളില്‍ സജീവമായി അല്‍ഹംദുലില്ലാഹ് ..അതൊരു കുതിച്ച് ചാട്ടമായിരുന്നു..ഇന്നും തുടരുന്നു

എപ്പൊഴോ രക്ഷകര്‍ത്താക്കളുടെ മനോഭാവത്തില്‍ മാറ്റം സംഭവിച്ചോ എന്നറിയില്ല..എന്നിരുന്നാലും മദ്രസാ വിദ്യാഭ്യാസത്തിന് കാര്യമായ പ്രാധാന്യം നല്‍കുന്നില്ല എന്നുളളതാണ് ഈ അദ്ധ്യയന വര്‍ഷത്തില്‍  മനസ്സിലായത്..

ചിലത്..

1) ആകെ ലഭിക്കുന്നത് ഒരു മണിക്കൂര്‍ അതില്‍ തന്നെ കുട്ടി എത്തുന്നത് 5/10 മിനിട്ടുകള്‍ക്ക് ശേഷം ,കൂടെ രക്ഷിതാവുമായി വരുമ്പോള്‍ പിന്നെ പറയേണ്ടതില്ലല്ലോ..

2) മുടക്കം- ഇന്ന് വന്നാല്‍ നാളെയില്ല..ഓരോ കാരണങ്ങള്‍ വടിയെടുത്താലോ പ്രത്യേകിച്ച് ഗുണവുമില്ല ഫുള്‍സപ്പോര്‍ട്ട് മാതാപിതാക്കള്‍ ഉളളപ്പോള്‍ പിന്നെന്ത് പ്രയോജനം..?

3) സ്ക്കൂള്‍ മുടങ്ങരുത് മദ്രസ എത്രയും മുടങ്ങാം-ഈ കാഴ്ചയാണ് കണ്ടുവരുന്നത്, സ്ക്കൂളില്‍ അവധിയുണ്ടെങ്കില്‍ മദ്രസയിലും കാണില്ല

4)മാര്‍ച്ച് മാസത്തോടെ സ്ക്കൂള്‍ പരീക്ഷ കഴിഞ്ഞതും കുട്ടികള്‍ ബന്ധുവീടുകളില്‍ എത്തിക്കഴിഞ്ഞും (മദ്രസ ഒരാഴ്ച അവധി തരാനിരിക്കെ)

5) തെറ്റുകളെ ചൂണ്ടികാണിച്ചാലും അദ്ധ്യാപകരുടെ മേല്‍ കുതിരകയറുന്ന സഹോദരന്മാര്‍ ഇനിയെങ്കിലും നന്നായി ചിന്തിക്കുക..ആര്‍ക്ക് വേണ്ടിയാണ് എന്നുളളത്

നാളെ നാം മരിച്ചാല്‍ ഇമാം നില്‍ക്കാനും ഖുര്‍ആന്‍ ഓതി ഹദ്യ ചെയ്ത് ഖബ്ര്‍ സിയാറത്ത് ചെയ്യുന്ന മക്കളല്ലേ വേണ്ടത്
അതില്ലെങ്കില്‍ ഇവിടെ ജീവിച്ച് തീര്‍ത്തത് എത്ര അര്‍ത്ഥ ശൂന്യം..!! എന്ത് ജോലിയുണ്ടെന്നും പണമുണ്ടെന്നും പറഞ്ഞിട്ടെന്ത് കാര്യം?
മണ്ണറക്കൂട്ടില്‍ അതിന് യാതൊരു പ്രസ്ക്തിയുമില്ല..

അവധിയെടുക്കുന്നതിനോ പഠന നിലവാരം നോക്കുവാനോ ആര്‍ക്കും ശ്രദ്ധയില്ല, ഒരു പ്രഹസനമെന്ന പോലെ മദ്രസയിലേക്ക് വിടുന്നു

ഖുര്‍ആന്‍ അനുബന്ധ വിഷയങ്ങളോ കൃത്യമായി പഠിക്കാന്‍ ഈ കുട്ടികള്‍ക്ക് സാധിക്കില്ല വര്‍ഷം പാഴാക്കുന്നത് മിച്ചം

NB: ഈ കുറിപ്പ് അടച്ചാക്ഷേപിക്കലല്ല, മക്കളുടെ ആത്മീയ പുരോഗതിയില്‍ ആശങ്കപ്പെടുന്ന രക്ഷിതാക്കള്‍ ഉണ്ട്,
പ്രഹസന പുരോഗമനവാദികളും കുറവല്ല,

ഇത് വായിച്ച രക്ഷകര്‍ത്താക്കളോട് ഉണര്‍ത്താനുളളത്

"ഈ വര്‍ഷത്തെ അദ്ധ്യയന വര്‍ഷം മെയ് ആദ്യ ആഴ്ചയോടെ തീരുകയാണ്, അടുത്ത വര്‍ഷം മുതലെങ്കിലും രണ്ട് വിദ്യാഭ്യാസത്തിലും ഒരേ പ്രാധാന്യം നല്‍കി മുടക്കില്ലാത്തെ കുട്ടികളെ മദ്രസയില്‍ വിടുകയും നിലവാരം മെച്ചപ്പെടുത്തുകയുംവേണം, *ഭൗതിക വിദ്യാഭ്യാസം ഈ ലോകത്തോടെ തീരും പക്ഷെ ആത്മീയ വിദ്യാഭ്യാസം  നിങ്ങളുടെയും കുടുംബത്തിന്റെയും ആഖിറ സുരക്ഷക്കുളളതാണ്* നമുക്ക് രണ്ട് വിദ്യാഭ്യാസം എന്നില്ല ,എല്ലാം അറിവാണ് തുല്യ പ്രാധാന്യം നല്‍കുക..
ഇനിയുളള വര്‍ഷങ്ങള്‍ നിങ്ങളുടേതാകട്ടെ..

നല്ല തീരുമാനം കൈ കൊളളുക

ദീനുല്‍ ഇസ്ലാമിന്റെ പേരില്‍ അഭ്യര്‍ത്ഥിക്കുന്നു

ശുഭപ്രതീക്ഷയോടെ,

No comments:

Post a Comment