Friday, November 30, 2018

കണ്ണീരുണങ്ങാത്ത കര്‍ബല


കർബലയുടെ അന്തരീക്ഷം ഇപ്പോഴും ശോകമൂകമാണ്.
ആ മണ്ണിൽ വീണ കണ്ണീരിന്റെ നനവുകൾ ഇപ്പോഴും വറ്റിയിട്ടില്ല.
കർബലയുടെ ഭൂമിയെ ചോരയുടുപ്പിച്ച രക്തകണങ്ങൾ ഉണങ്ങാതെ കിടക്കുകയാണ്...
കർബല ഇസ്ലാമിക ചരിത്രത്തിലെ ദുരന്ത പൂർണ്ണമായ ഒരു അദ്ധ്യായം തീർത്തിരിക്കുന്നു.
കർബലയുടെ പൊടിമണ്ണിൽ ഉരുണ്ടു വീണത് പുണ്യ ഹബീബിന്റെ (സ) പ്രിയ പൗത്രൻ ഹുസൈൻ (റ)ൻറെയും കുടുംബാംഗങ്ങളുടെയും അടക്കം നൂറ്റി അറുപത്തിഒമ്പതോളം ആളുകളുടെ ശിരസ്സുകളും ശരീരങ്ങളുമായിരുന്നു.
രോദനമടങ്ങാത്ത കർബലയിൽ നിന്ന് അടിച്ചു വീശുന്ന കാറ്റിൽ ഇപ്പോഴും ഉയരുന്നത് പിഞ്ചുമക്കളുടെ രോദനമാണ്.
ഹിജ്റ അറുപത്.യോഗ്യരായ സ്വഹാബിമാരെ ഒഴിവാക്കി മുആവിയ (റ) മകനായ യസീദിനെ ഭരണം ഏൽപ്പിക്കുന്നു.ഖിലാഫത്ത് ഒഴിവാക്കി രാജവാഴ്ച ഭരണം ഏറ്റെടുത്തത് മുസ്ലിം സമൂഹം ഇഷ്ടപ്പെട്ടില്ല. യസീദിനെ അംഗീകരിക്കാത്ത ധീരനായ ഹുസൈനുബ്നു അലിക്കു (റ) (നബിയുടെ പുത്രി ഫാത്വിമയുടെ പുത്രൻ) കൂഫാനിവാസികൾ പിന്തുണ പ്രഖ്യാപിച്ചു. ഭരണം ഏറ്റെടുക്കാൻ അവർ ഹുസൈൻ(റ)വിനെ അവിടേക്കു ക്ഷണിച്ചു. ദീർഘമായ കത്തിടപാടുകൾക്കുശേഷം ബൈഅത്തു സ്വീകരിക്കാൻ തന്റെ പ്രതിനിധിയായി മുസ്ലിമുബ്നു ഉഖൈലിനെ (റ)  അദ്ദേഹം കൂഫയിലേക്കയച്ചു. മുസ്ലിമിൽനിന്നു ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഹുസൈൻ (റ) തന്റെ അനുയായികളും കുടുംബത്തിലെ സ്ത്രീകളും കുട്ടികളുമടക്കം എൺപതുപേർ വരുന്ന സംഘവുമായി മക്കയിൽനിന്ന് കൂഫയിലേക്കു തിരിച്ചു. സ്വഹാബികളിൽ പലരും അദ്ദേഹത്തിന്റെ തീരുമാനത്തെ എതിർത്തെങ്കിലും ഇമാം ഹുസൈൻ (റ) പിന്മാറിയില്ല.
കാര്യങ്ങൾ മാറിമറിഞ്ഞതു പെട്ടെന്നായിരുന്നു. യസീദ് ക്രൂരനും നിർദയനുമായ അബ്ദുല്ലാഹിബ്നു സിയാദിനെ കൂഫയിലെ ഗവർണറായി നിയോഗിക്കുകയും കുഴപ്പം അടിച്ചമർത്താൻ ആവശ്യപ്പെടുകയും ചെയ്തു. ഇബ്നു സിയാദിനെ ഭയപ്പെട്ട കൂഫക്കാർ ഇമാം ഹുസൈനു (റ)  നൽകിയ പിന്തുണ പിൻവലിക്കുകയും മുസ്ലിമുബ്നു ഉഖൈലിനെ  (റ) പിടികൂടാൻ ഇബ്നു സിയാദിനെ സഹായിക്കുകയും ചെയ്തു. അയാൾ മുസ്ലിമിനെ (റ)  ക്രൂരമായി കൊന്നു കളഞ്ഞു. യാത്രാമധ്യേ മുസ്ലിമിന്റെ (റ)  മരണവാർത്തയും കൂഫക്കാരുടെ കൂറുമാറ്റവും അറിഞ്ഞ ഹുസൈൻ (റ)  മക്കയിലേക്കുതന്നെ മടങ്ങിപ്പോകാൻ ഒരുങ്ങി. എന്നാൽ വധിക്കപ്പെട്ട മുസ്ലിമിന്റെ (റ)  കുടുംബക്കാരുടെ നിർബന്ധത്തിനു വഴങ്ങി കൂഫയിലേക്കു യാത്ര തുടർന്നു.
ഹുസൈനും (റ)  സംഘവും യൂഫ്രട്ടീസ് നദിയുടെ തീരത്ത് ‘കർബല’ എന്ന സ്ഥലത്ത് എത്തിയപ്പോൾ ഇബ്നു സിയാദിന്റെ ആയിരം പേരടങ്ങുന്ന സൈന്യം അവരെ തടഞ്ഞു. കൂഫക്കാരുടെ ക്ഷണപ്രകാരമാണ് താൻ വന്നതെന്നും അവർക്കാവശ്യമില്ലെങ്കിൽ മക്കയിലേക്കു തിരിച്ചുപോകാമെന്നും ഇമാം ഹുസൈൻ (റ)  അവരെ അറിയിച്ചു. എന്നാൽ അദ്ദേഹത്തെ ഇബ്നുസിയാദിന്റെ അടുത്തേക്ക് കൊണ്ടുപോകാനാണ് തങ്ങളോടുള്ള കൽപനയെന്ന് സൈനിക നേതാവ് അിറയിച്ചു. അപ്പോൾ ഹുസൈൻ (റ)  ഇപ്രകാരം പറഞ്ഞു: “ഒന്നുകിൽ യസീദിനെ ചെന്നു കാണാൻ എന്നെ അനുവദിക്കുക. അദ്ദേഹവമായി നേരിൽ സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിച്ചു കൊള്ളാം. അല്ലെങ്കിൽ മടങ്ങിപ്പോകാനോ അതിർത്തിയിലേക്കുപോയി ദൈവമാർഗത്തിൽ ജിഹാദ് ചെയ്യുവാനോ അനുവദിക്കുക.”
പക്ഷേ, ഹുസൈന്റെ (റ)  ഒരു ഉപാധിയും ഇബ്നു സിയാദിന്റെ സൈന്യം സ്വീകരിച്ചില്ല. യസീദിനു ബൈഅത്തു ചെയ്യണമെന്ന് അവർ നിർബന്ധിച്ചു. നബി(സ)യുടെ പുത്രി ഫാത്തിമയുടെ (റ)  പുത്രൻ ധീരനായ ഹുസൈൻ ബിൻ അലി(റ) ജീവൻ നൽകി രക്തസാക്ഷിത്വം വരിച്ചാലും കയ്യൂക്കിനു മുന്നിൽ തലകുനിക്കുന്ന ആളായിരുന്നില്ല. അവസാനം ഇരുവിഭാഗവും ഏറ്റുമുട്ടി. ഇമാം ഹുസൈന്റെ പക്ഷത്തുള്ള പുരുഷന്മാർ രക്തസാക്ഷികളായി. രോഗം മൂലം യുദ്ധത്തിൽ പങ്കെടുക്കാതിരുന്ന ഹുസൈന്റെ (റ)  പുത്രൻ ബാലനായ സൈനുൽ ആബിദീനും (റ)  സ്ത്രീകളും മറ്റു കുട്ടികളും മാത്രമാണ് അവശേഷിച്ചത്. ഇമാം ഹുസൈന്റെ (റ)  അറുത്തെടുത്ത ശിരസ്സും അവശേഷിച്ചവരെയും കൊണ്ട് സൈന്യം ഇബ്നു സിയാദിന്റെ അടുക്കലെത്തി. ഇബ്നു സിയാദ് അവരെ ദമസ്കസിൽ യസീദിന്റെ അടുക്കലേക്കയച്ചു.
മുഹർറം 10-ന് അഹ്‌ലുബൈത്തിലെ പ്രമുഖരായ ഓരോ വ്യക്തിയേയും ഛിന്നഭിന്നമാക്കുന്ന കാഴ്ച ലോകം നെടുവീർപ്പോടെ കണ്ടുനിന്നു. ഹുസൈൻ(റ) ന്റെ പുത്രൻ അലി അക്ബറുബ്‌നു ഹുസൈൻ(റ) രക്തസാക്ഷിത്വം വരിക്കുന്നത് കണ്ട് സൈനബ് (റ)'യാ അഖാഹ്' എന്നാർത്തുവിളിച്ചുകൊണ്ട് തമ്പിൽനിന്ന് പുറത്തേക്ക് ചാടി. ചോരയിൽ കുതിർന്ന ആ മൃതശരീരം കെട്ടിപിടിച്ച് അവർ ആർത്തുകരഞ്ഞു. ഹസ്രത്ത് ഹുസൈൻ (റ) സഹോദരിയെ പിടിച്ച് ടെന്റിനകത്തേക്ക് കൊണ്ടുപോയി. തുടർന്ന് ചേതനയറ്റ മകന്റെ ശരീരം അദ്ദേഹം ചുമന്നുകൊണ്ട് ടെന്റിലെത്തിച്ചു.
അപ്പോൾ സൈനബ് (റ) തന്റെ ചെറുമക്കളായ മുഹമ്മദിനേയും (റ)ഔനിനേയും(റ) യുദ്ധക്കളത്തിലേക്കയക്കാൻ സഹോദരൻ ഹുസൈൻ (റ)യോട് സമ്മതം ചോദിച്ചു. അദ്ദേഹം അതിനനുവദിച്ചില്ല. എന്നാൽ സൈനബ് (റ) വീണ്ടും വീണ്ടും നിർബന്ധം ചെലുത്തിക്കൊണ്ടിരുന്നു. സൈനബ്ബ്‌നു അലിയുടെ മക്കളാകട്ടെ, ഒരു കളിക്കളത്തിലേക്കെന്നോണം യുദ്ധക്കളത്തിലേക്ക് പോകാൻ തിടുക്കം കാട്ടിക്കൊണ്ടിരുന്നു. അപ്പോഴേക്കും കിരാതരായ ഭരണകൂട ഭീകരൻമാർ ആ കുഞ്ഞുങ്ങളെ റാഞ്ചിക്കഴിഞ്ഞിരുന്നു.
കൊല്ലപ്പെട്ടവരുടെ പാവനമായ മൃതശരീരങ്ങൾ യുദ്ധക്കളത്തിൽ ഇട്ടേച്ച് ശത്രുപക്ഷം പിൻമാറി. ഈ കാഴ്ച കണ്ടപ്പോൾ സൈനബിന് (റ) സഹിച്ചില്ല.  കർബലാ ദുരന്തം അറിഞ്ഞ് കൂഫക്കാർ അവിടെ തടിച്ചുകൂടി. അവരെ നോക്കി സൈനബ് (റ) പ്രഖ്യാപിച്ചു: ''ജനങ്ങളേ ലജ്ജിക്കുക, മുഹമ്മദ് നബി (സ)തിരുമേനിയുടെ പ്രിയപ്പെട്ട പേരമക്കളാണ് ഈ രണാങ്കണത്തിൽ കിടക്കുന്നത്.'' തുടർന്ന് കൂഫക്കാരുടെ ആ വലിയ സംഘത്തെ നോക്കി സൈനബ്(റ) ചില അപ്രിയ സത്യങ്ങൾ വിളിച്ച് പറഞ്ഞു: ''കൂഫക്കാരെ, വഞ്ചകരെ, കരാർ വഞ്ചകരെ, നിങ്ങളുടെ കണ്ണുകളിൽ കണ്ണീർ ഒരിക്കലും വറ്റാതിരിക്കട്ടെ. സ്വയം നൂൽ നൂറ്റിട്ട് പിന്നീട് അതുടച്ച് കളഞ്ഞവരെ പോലെയാണ് നിങ്ങൾ. നിങ്ങളുടെ ഹൃദയങ്ങളെ നൈതികത തൊട്ടുതീണ്ടിയിട്ടില്ല. നിങ്ങൾ എന്റെ സഹോദരനെ വിളിച്ചുവരുത്തി ബൈഅത്ത് ചെയ്തിട്ട് വഞ്ചിച്ചു. നിങ്ങളുടെ സ്‌നേഹം കേവലം കാപട്യം മാത്രം. ചതിയും വഞ്ചനയും നിങ്ങളുടെ ഹൃദയങ്ങളെ ആവരണം ചെയ്തിരിക്കുന്നു. ക്രൂരത നിങ്ങളിൽ മൂടപ്പെട്ടിരിക്കുന്നു.''
ഈ സംഭവത്തിന് രണ്ടാം നാൾ കൂഫയിലെ ഗവർണർ ഉബൈദുല്ലാഹിബ്‌നു സിയാദ് ദർബാർ വിളിച്ചു ചേർത്തു. തടവുകാരാക്കപ്പെട്ട നബികുടുംബത്തെ അയാളുടെ മുമ്പിൽ ഹാജരാക്കി. തികച്ചും മുറിവേറ്റ ഹൃദയത്തോടെയായിരുന്നു ഹസ്രത്ത് സൈനബിന്റെ (റ)നിൽപ്.
ഇബ്‌നു സിയാദ് ചോദിച്ചു: ''ഈ സ്ത്രീ ആരാണ്?''
ഒരു അടിമ സ്ത്രീ പറഞ്ഞു: '' സൈനബ് ബിൻത് അലി.''
ഇബ്‌നുസിയാദിന്റെ ആഹ്ലാദപ്രകടനം ഹസ്രത്ത് സൈനബിന്റെ (റ) മനസ്സിൽ രോഷാഗ്നി പടർത്തി. കർബലയിൽ വീണുടഞ്ഞ അവരുടെ വേദനിക്കുന്ന ഹൃത്തടം ഒന്നുകൂടെ പിടഞ്ഞു. അയാൾ ഹസ്രത്ത് സൈനുൽ ആബിദിനെ (റ) നോക്കി ചോദിച്ചു: ''കുട്ടി നീ ഏതാ?!'' മറുപടി വന്നു: ''അലിയ്യുബ്‌നു ഹുസൈൻ (റ)(ഹുസൈന്റെ മകൻ അലി).''
ഉടനെ അംറബ്‌നു സിയാദിനോട് ഇബ്‌നുസിയാദ് ചോദിച്ചു: ''ഇവനെ എന്തുകൊണ്ട് ബാക്കിവച്ചു?''''രോഗിയായതിനാൽ.''
അവനെ എന്റെ മുമ്പിലിട്ട് കൊന്നേക്ക്.''ഇബ്‌നു സിയാദിന്റെ കരാളമനസ്സ് അപ്പോഴും തപിക്കുകയായിരുന്നു. ''ഇബ്‌നുസിയാദ്! ഇനിയും ഞങ്ങളുടെ രക്തം കുടിച്ചത് നിനക്ക് മതിയായില്ലെ. ഈ പാവം കുട്ടിയെ യമപുരിക്കയക്കണമെങ്കിൽ എന്നെ കൂടി കൊല്ല്!'' സൈനബ് (റ)പൊട്ടിത്തെറിച്ചു. അവർ സൈനുൽ ആബിദിനെ (റ)അണച്ചുപിടിച്ചു.
മറ്റെന്തോ ചിന്തിച്ചിട്ടെന്നോണം കുട്ടിയെ അവരോടൊപ്പം വിട്ടേക്കാൻ അയാൾ ആജ്ഞാപിച്ചു.
ഇമാം ഹുസൈന്റെ (റ) തിരുശിരസ്സ് യസീദിന്റെ മുമ്പിൽ ഹാജരാക്കിയപ്പോൾ ആ രംഗം കണ്ടുനിൽക്കാനാവാതെ നബികുടുംബത്തിലെ സ്ത്രീകൾ വിങ്ങിപ്പൊട്ടി. ശോകമൂകമായ ഹസ്രത്ത് സൈനബ് (റ) സ്വസഹോദരന്റെ ചേതനയറ്റ തിരുശിരസ്സിനെ നോക്കി വിലപിച്ചു. ഹൃദയഭേദകമായ സൈനബിന്റെ (റ) ഈ തുടക്കം കണ്ടപ്പോൾ യസീദ് ഇടപെട്ടു. ''ഈ സ്ത്രീ ഏതാണ്''?
''ഹുസൈനും കൂട്ടുകാരും മരിച്ചിട്ടില്ല. അവർ അവരുടെ രക്ഷിതാവിങ്കൽ ജീവിച്ചിരിക്കുന്നു. അത് മതി അവർക്ക്. നീതിമാനായ ദൈവം തമ്പുരാൻ നബികുടുംബത്തിലെ മക്കളോടും കൂട്ടുകാരോടും അക്രമം ചെയ്തവരെ കഠിനകഠോരമായി വിചാരണചെയ്യും. പടച്ചതമ്പുരാന്റെ മുമ്പിൽ ഞങ്ങൾ ആവലാതികളും പരാതികളും സമർപ്പിക്കുന്നു.'' ഹൈദറെ കർറാറിന്റെ പുത്രിയുടെ സിംഹഗർജ്ജനം കേട്ട് യസീദും തന്റെ സഭക്കാരും തരിച്ചിരുന്നുപോയി. യസീദിന് ഉള്ളാലെ ഭീതിപരന്നു. റസൂൽ തിരുമേനിയുടെ (സ) കുടുംബത്തെ സഹായിക്കാതെയും സംരക്ഷിക്കാതെയുമിരുന്നാൽ ആളുകൾ തനിക്കെതിരെ തിരിയുമോ എന്നയാൾ ഭയപ്പെട്ടു. അയാൾ നബികുടുംബത്തിലെ സ്തീകളെ തന്റെ അന്തപുരത്ത് താമസിപ്പിക്കാൻ പ്രത്യേകം  ഏർപ്പാട് ചെയ്തു. അവരെ മാനസികമായി തണുപ്പിക്കാനും ശ്രമിച്ചു.
ഏതാനും ദിവസങ്ങൾക്ക് ശേഷം ഹസ്രത്ത്‌ നുഅ്മാനുബ്‌നു ബഷീർ അൻസാരിയുടെ (റ)കൂടെ സൈനബിനെയും (റ)കുടുംബങ്ങളെയും മദീനയിലേക്ക് യാത്രയാക്കി. ഖാഫില പോകാനൊരുങ്ങുമ്പോൾ ഹസ്രത്ത് സൈനബ് (റ) പ്രസ്താവിച്ചു: ''ഒട്ടകക്കട്ടിലിൽ കറുത്തവിരി ഇട്ടേക്കൂ. സയ്യിദതിതുന്നിസാ ഫാതിമയുടെ അരുമമക്കളാണീ പോകുന്നതെന്ന് എല്ലാവരും അറിയട്ടെ.''
എന്നാൽ നുഅ്മാനുബ്‌നു ബഷീർ പരമാവധി കാരുണ്യത്തോടെയാണ് ആ മർദ്ദിതസംഘത്തോട് പെരുമാറിയത്. യാത്രയിലുടനീളം അവർക്ക് പ്രശ്‌നങ്ങളൊന്നും വരാതിരിക്കാൻ അദ്ദേഹം ആവത് ശ്രമിച്ചു.
ശരണമേതുമില്ലാതെ താനനുഭവിച്ച വേദനകളും നേരിട്ട ദുരന്തങ്ങളും കാരണമായി സൈനബിന്റെ (റ) ഹൃദയം പൊട്ടിത്തകർന്നിരുന്നു. കർബലയിൽനിന്ന് മടങ്ങിയതിൽ പിന്നെ ആരും അവരുടെ വദനത്തിൽ ചിരിപരന്ന് കണ്ടിട്ടില്ല.
കർബല പലതും നമ്മെ ഓർമ്മപ്പെടുത്തുകയാണ്...
യസീദ്മാർ അവരുടെ ആവനാഴിയിൽ അമ്പ് രാകികൊണ്ടിരിക്കുന്നു.
കർബലയിലെ രക്ത സാക്ഷിത്വം നമ്മുടെ വിശ്വാസങ്ങൾക്ക് കരുത്തേകട്ടെ....

(വിവരങ്ങള്‍ക്ക് കടപ്പാട് )

Friday, November 16, 2018

ഇഷ്ക്കിന്റെ വസന്തം:ഖസ്വീദത്തുല്‍ ബുര്‍ദാഅ്‌


അത്ഭുതമാണീ ഖസ്വീദത്തുല്‍ ബുര്‍ദ,
ഇതു പോലെ ഒരു പ്രകീര്‍ത്തന കാവ്യം ഇല്ല തന്നെ...

നെഞ്ച് തകര്‍ന്നു എഴുതിയ മഹാനായ
ആശിക്കീങ്ങളുടെ നേതാവ്, ആശിക്കുര്‍റസൂല്‍  ഇമാമുനാ ശറഫുദ്ധീന്‍ അബൂഅബ്ദുല്ലാഹ് മുഹമ്മദ് ബൂസ്വൂരി (റ)

ആത്മാവില്‍ ഉറങ്ങുന്ന
അനുരാഗിയെ പോലും തട്ടിയുണര്‍ത്തുന്ന മഹാപ്രപഞ്ചം.

മഹാനവര്‍കള്‍ക്ക് ഒരു അസുഖം ബാധിക്കുകയും ചികിത്സകള്‍ നടത്തിയിട്ടും ഭേദമാകാതെ വന്നു അങ്ങിനെ അവിടുത്തെ പ്രകീര്‍ത്തനം രചന ആരംഭിച്ചു, അങ്ങിനെ ആ അസുഖം ഭേദമാവുകയാണുണ്ടായത്
ഇതാണ് ചരിത്ര പശ്ചാത്തലം

ഓരോ വരികളുടെയും (10 അധ്യായങ്ങളിലായി 160 വരികള്‍)
അര്‍ത്ഥസാധ്യതയും
ക്രോഡീകരണവും
രചനാശൈലിയും
അത്ഭുതപ്പെടുത്തും വിധമാണ് ഇമാമവര്‍കള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്....

അനുരാഗം തുളുമ്പുന്ന
ഹൃത്തടത്തില്‍ നിന്നുളള
ആത്മീയാലാപനം.

മൗലായയുടെ ഈരടികള്‍ ചെന്നെത്താത്ത ഒരിടവും ഇന്നു ഭൂമിയിലില്ല..

നിഷ്കളങ്ക പ്രണയത്തിന്റെ പ്രതിഫലനമാണത്..

കാലചക്രത്തിന്റെ വേഗതയില്‍  മഹബ്ബത്തിന്റെ സൗരഭ്യം പാരില്‍ വിതറുവാന്‍,അഷ്ടദിക്കുകളില്‍  മൗലായ ഉയരുമ്പോഴും
അന്ന്, ബൂസൂരില്‍  തേങ്ങിയ  ഹൃത്തടത്തിന്റെ മനോവേദന  അറിഞ്ഞു പ്രേമഭാജനം തന്നെ തഴുകിയെങ്കില്‍..

അനശ്വരമായ ഈ മഹാ പ്രപഞ്ചത്തിലേക്ക് നമുക്ക് പോകണം..

ആവോളം ആ സ്നേഹക്കടലില്‍ നീന്തിത്തുടിക്കണം...

സ്നേഹമഴയാണ് ബുര്‍ദാഅ്

പ്രയാസങ്ങള്‍ക്ക് പരിഹാരമാണ് ബുര്‍ദാഅ്

ബൂസൂറിന്റെ മണ്ണില്‍ നിന്നും ലോകത്തേക്ക്
പകര്‍ന്ന ജ്വലിക്കുന്ന പ്രണയത്തിന്റെ പൊന്‍ പ്രകാശംഇന്നും അനുരാഗികള്‍ക്ക് വഴി കാട്ടുന്നു..

"കണ്ണുകള്‍ക്ക് എന്തുപറ്റി ? നിർത്താൻ പറഞ്ഞിട്ടും കരയുകയാണല്ലോ!! ഹൃദയത്തിന് എന്ത് സംഭവിച്ചു ?! ഉണരാന്‍ പറഞ്ഞിട്ടും പരിഭ്രമിക്കുകയാണല്ലോ!!

തപിക്കുന്ന ഹൃദയവും ഒഴുകുന്ന കണ്ണുനീരും ഉണ്ടായിരിക്കെ പ്രേമം ജനദൃഷ്ടിയിൽ പെടില്ലെന്ന് കമിതാവ് കരുതുന്നുവോ?"

                  (ബുര്‍ദ)
പ്രേമഭാജനം ഹൃത്തിലായാല്‍
പിന്നെ..മൊഴിയുന്നതും
ചിന്തിക്കുന്നതുംഎല്ലാമെല്ലാം ആ  മധുര സ്മരണയിലാണ്...

ആത്മാവില്‍ ലഹരിയായി ലയിച്ച് ചേരുന്ന അനുഭൂതി
അനുഭവിക്കുകയല്ലാതെ വിവരിക്കല്‍ അസാധ്യം ..!!!

തീക്ഷണമായ പ്രണയത്തിന് നിഷ്കളങ്കതയുണ്ടാകും..

തൂലികയില്‍ വിരിയുന്ന പ്രണയ പുഷ്പങ്ങളാല്‍ പ്രേമഭാജനത്തെ ആലിംഗനം ചെയ്യുകയെന്നത് വീര്‍പ്പു മുട്ടുന്ന കാമുകഹൃദയത്തിന്റെ പ്രകടമായ പെരുമാറ്റമാണ്.

ആത്മീയ നിര്‍വൃതിയോടൊപ്പം
ഇലാഹീയായ സ്മരണകള്‍ മനമില്‍
നിലനില്‍ക്കാനും
ബുര്‍ദ വിശ്വാസിയെ പ്രാപ്തമാക്കുന്നു.

അശ്ളീലമിത്തുകള്‍ മാത്രമായി ലഹരികള്‍
നിയന്ത്രിച്ച കവികള്‍
പ്രണയത്തെ പറഞ്ഞപ്പോള്‍ വിശുദ്ധ പ്രണയത്തിന്റെ ഉപാസകനായി  ലോകത്ത് വിപ്ളവം
സൃഷ്ടിച്ച് മഹാനായ
പ്രണയിനിയായി മാറുകയായിരുന്നു
ഇമാം ബൂസുരി (റ)

ആത്മീയമായ അനുഭൂതിയും അദബും കാത്തുസൂക്ഷിക്കണം കാരണം ഇതിന്റെ പൂര്‍ത്തീകരണത്തില്‍ തിരുസാന്നിദ്ധ്യമുണ്ട്
صلي ﷲ عليه وسلم

അവിടുത്തെ അനുരാഗികള്‍ക്കുളള ഊര്‍ജ്ജമാണ് പരിശുദ്ധ ഖസ്വീദത്തുല്‍ ബുര്‍ദാഅ്, അത് കേവലം ആസ്വാദനമല്ല,
വളരെ സൂക്ഷ്മതയോടെ സമീപിക്കേണ്ടതാണ്

ചൊല്ലുന്ന സമയം വുളൂഅ് ഉണ്ടാവലും
മനസ്സ് ഇഷ്ക്കിന്റെ നിറവിലായിരിക്കലും
ഉത്തമമാണ്


നമുക്ക് മനം നിറയെ
ഉച്ചത്തില്‍ പാടാം

"മൗലായ സ്വല്ലി വസല്ലിം ദാഇമന്‍ അബദാ...അലാ ഹബീബിക്ക ഖയ്ര്‍ ലില്‍ ഖല്‍ക്കി കുല്ലി ഹിമി.."
നമുക്കും പറക്കാം..
അനുരാഗത്തിന്റെ
ആത്മീയ നിര്‍വൃതിയീലേക്ക്..

മദീനപൂവനിയില്‍ മധുതേടി...
തേടി... അലയാന്‍...

-ഷംജീദ് .എന്‍

اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّم


ഇമാമുനാ ബൂസ്വുരി (റ)വിന്റെ മഖ്ബറ-അലക്സാന്‍ഡ്രിയ-ഈജിപ്ത്


Wednesday, November 14, 2018

പരിശുദ്ധ മഖാമുകള്‍





الجنۃ المعلاۃ والجنۃ البقيع
ജനത്തുല്‍ ബഖീഉം ജന്നത്തുല്‍ മുഅല്ലയും
===================================
പരിശുദ്ധ മക്കയിലെ ജന്നത്തുല്‍ മുഅല്ലയിലും പരിശുദ്ധ മദീനയിലെ ജനത്തുല്‍ ബഖീഇലും അനേകം മഹാത്മാക്കള്‍ അന്ത്യവിശ്രമം കൊളളുന്നു

പരിശുദ്ധ റസൂല്‍ صلي ﷲ عليه وسلم തങ്ങളുടെ ഭാര്യമാര്‍, സന്താനങ്ങള്‍,സ്വഹാബീ ശ്രേഷ്ഠര്‍ തുടങ്ങി അനേകം മഹത്തുക്കള്‍

പരിശുദ്ധ ഇസ്ലാമിന്റെ പ്രകാശം പകര്‍ന്ന നാടാണല്ലോ മക്കയും മദീനയും പലരും ചോദിക്കുന്ന ചോദ്യം എന്തു കൊണ്ടാണ് ഈ രണ്ടിടത്തും ആരുടെയും ഖബ്ര്‍ കെട്ടിപ്പൊക്കി സംരക്ഷിച്ച് കാണുന്നില്ല..

ഇവിടെയാണ് ചരിത്രം പഠിക്കേണ്ടത്

എന്താണ് അവിടെ ഖുബ്ബകളോ മഖ്ബറകളോ കാണാത്തത്, കാരണം ഇബ്നു അബ്ദുല്‍ വഹാബ് നജ്ദി യുടെ ആശയം സഊദ് രാജാവ്  നടപ്പിലാക്കിയതാകുന്നു, ഇബ്നു അബ്ദുല്‍ വഹാബ് ഇബ്നു തൈമിയ്യയില്‍  നിന്നും ഈ ആശയത്തെ കടപ്പെടുത്തു അഥവാ വഹാബിസം /മുജാഹിദ് , ഇതേ ആശയം തന്നെ ജമാഅത്തെ ഇസ്ലാമി, തബ്ലീഗ് ജമാഅത്ത് തുടങ്ങിയ പുത്തന്‍ പ്രസ്ഥാനങ്ങള്‍ പിന്തുടരുന്നു

സഊദ് രാജാവിന്റെ  കൈയ്യില്‍ ഭരണം ലഭിച്ചപ്പോള്‍ ഇബ്നു അബ്ദുല്‍ വഹാബും ചേര്‍ന്നു കൊണ്ട് ജന്നത്തുല്‍ മുഅല്ലയിലെയും ജന്നത്തുല്‍ ബഖീഇലെയും പരിശുദ്ധ ഖബ്ര്‍ ശരീഫുകളില്‍ മുന്‍ഗാമികള്‍ ഉണ്ടാക്കിയിരുന്ന എടുപ്പുകളും ഖുബ്ബകളും മഖ്ബറകളും തകര്‍ക്കുകയും നിരപ്പാക്കുകയുമാണ് ചെയ്തത്

(ഈ വിഷയം പിന്നീട് വിശദമായി കുറിക്കാം)

ഇവിടെ ജന്നത്തുല്‍ ബഖീഇലെയും ജന്നത്തുല്‍ മുഅല്ലയിലെയും തകര്‍ക്കുന്നതിന് മുമ്പുളള ചില ചിത്രങ്ങള്‍ സത്യാന്വേഷികള്‍ക്ക്  മുന്നില്‍ സമര്‍പ്പിക്കുന്നു

ഈ രണ്ട് സ്ഥലങ്ങളിലും പരിശുദ്ധ ഉമ്മഹാത്തുല്‍ മുഅ്മിനീങ്ങളും അഹ്ലുബൈത്തും സ്വഹാബത്തും رضي ﷲ عنهم അന്ത്യവിശ്രമം കൊളളുന്നു

സെയ്യിദുനാ അബ്ദുല്‍ മുത്വലിബ്
 رضي ﷲ عنه
(മുഅല്ല)

 സെയ്യിദത്ത് ഹലീമത്തുസ്സഅ്ദിയ്യ رضي الله عنها (ബഖീഅ്)

സെയ്യിദുനാ അലി رضي الله عنه വിന്റെ മാതാവ് സെയ്യിദത്ത് ഫാത്വിമ ബിന്‍ത് അസദ് رضي الله عنها (ബഖീഅ്)

സെയ്യിദ സ്വഫിയ്യ (റ)
സെയ്യിദ ആതിഖ (റ)
സെയ്യിദ അര്‍വ   (റ)
رضي الله عنهم

പരിശുദ്ധ സ്വഹാബത്ത്

സെയ്യിദുനാ അബ്ബാസ് ബിന്‍ അബ്ദുല്‍ മുത്വലിബ് (റ)

സെയ്യിദുനാ ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍(റ)

സെയ്യിദുനാ അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫ്(റ)

സെയ്യിദുനാ സഅ്ദ് ബിന്‍ അബീ വഖാസ്(റ)

സെയ്യിദുനാ അബ്ദുല്ലാഹ് ബിന്‍ മസ്ഊദ്(റ)

സെയ്യിദുനാ അബീ സഈദുല്‍ ഖുദ്രി(റ)

സെയ്യിദുനാ സഅ്ദ് ബിന്‍ മുആസ്(റ)

സെയ്യിദുനാ അഖീല്‍ ബിന്‍ അബീത്വാലിബ്(റ)

സെയ്യിദുനാ ജഅ്ഫര്‍ ബിന്‍ അബീത്വയ്യാര്‍ (റ)

സെയ്യിദുനാ സല്‍മാന്‍ ബിന്‍ ഹാരിസ്
رضي الله عنهم أجمعين

ജന്നത്തുല്‍ മുഅല്ലയിലെയും ജനത്തുല്‍ ബഖീഇലുമുളള ഉമ്മഹാത്തുല്‍ മുഅ്മിനീന്‍
==================================

സെയ്യിദത്ത് ഖദീജ ബിന്‍ത് ഖുവൈലിദ് (റ) (മുഅല്ല)

സെയ്യിദത്ത് ആയിശ ബിന്‍ത് സ്വിദ്ധീഖ് (റ)
(ബഖീഅ്)

സെയ്യിദത്ത് ഹഫ്സ ബിന്ത് ഉമര്‍ (റ)
(ബഖീഅ്)

സെയ്യിദത്ത് സൈനബ് ബിന്ത് ജഹ്ശ് (റ)
(ബഖീഅ്)

സെയ്യിദത്ത് സൈനബ് ബിന്‍ത് കുസൈമ(റ)
(ബഖീഅ്)

സെയ്യിദത്ത് ഉമ്മുസലമ (റ)
(ബഖീഅ്)

സെയ്യിദത്ത് ഉമ്മുഹബീബ(റ)
(ബഖീഅ്)

സെയ്യിദത്ത് സൗദ (റ)
(ബഖീഅ്)

സെയ്യിദത്ത് സ്വഫിയ്യ (റ)
(ബഖീഅ്)

സെയ്യിദത്ത് ജുവൈരിയ്യ (റ)
(ബഖീഅ്)
رضي الله عنهم و سلام الله عليهم

മുത്ത് നബിയുടെ صلي ﷲ عليه وسلم മക്കള്‍
(ബഖീഅ്)
===============================

സെയ്യിദത്ത് ഫാത്വിമ (റ)
സെയ്യിദത്ത് ഉമ്മുകുല്‍സും (റ)
സെയ്യിദത്ത് റുഖയ്യ (റ)
സെയ്യിദത്ത് സൈനബ് (റ)
സെയ്യിദുനാ ഇബ്രാഹീം (റ)
رضيﷲ عنهم

അഹ്ലുബൈത്ത്
(ബഖീഅ്)
===========================

സെയ്യിദുനാ ഇമാം ഹസന്‍ ബിന്‍ അലി (റ)
സെയ്യിദുനാ ഇമാം അലി ബിന്‍ ഹുസൈന്‍(റ)
സെയ്യിദുനാ ഇമാം മുഹമ്മദ് അല്‍ബാഖിര്‍(റ)
സെയ്യിദുനാ ഇമാം ജഅ്ഫറുസ്വാദിഖ് (റ)
رضي ﷲ عنهم

സെയ്യിദുനാ ഇമാം മാലിഖ് رصي ﷲ عنه

മഖാം ശരീഫുകളുടെ പ്ളാനുകളും തകര്‍ക്കപ്പെടുന്നതിന് മുമ്പും ശേഷവുമുളള ചിത്രങ്ങള്‍
====================================



















പരിശുദ്ധ ഇസ്ലാമിന്റെ ശിആറുകളെ നിന്ദിച്ചവരുടെ കൂട്ടത്തില്‍ പെട്ടുപോകരുത്
ജനങ്ങളെ വസ്വാസാക്കുന്നവരുടെ ചതിയെ തിരിച്ചറിയുക ,

പരിശുദ്ധ മഖ്ബറകള്‍ ഇസ്ലാമിന്റെ അടയാളങ്ങള്‍...

സസ്നേഹം
ഷംജീദ് .എന്‍

Monday, September 24, 2018

ഹൃദയങ്ങളെ തട്ടിയുണര്‍ത്തുന്ന പരിശുദ്ധ ഖുര്‍ആനില്‍ നിന്ന്‌..




فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَان
(അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏത് ഔദാര്യമാണ് നിങ്ങള്‍ നിഷേധിക്കുക?)

വിശുദ്ധ ഖുര്‍ആനില്‍ സൂറത്തുര്‍റഹ്മാനില്‍ നമുക്ക് കാണാന്‍ സാധിക്കും പലആവര്‍ത്തി ഈ ആയത്ത്..

പരമകാരുണ്യവാന്റെ ഏത് അനുഗ്രഹത്തെയും ഔദാര്യത്തെയുമാണ് നിഷേധിക്കാനാവുക..

അതെ...വിശുദ്ധ ഖുര്‍ആനിലെ സൂറത്തുര്‍റഹ്മാന്‍ നമ്മോട് പറയുന്നത്‌ ഹൃദയങ്ങളെ ഉണര്‍ത്താനാണ്..ഉറങ്ങുന്ന അല്ലെങ്കില്‍ ഉറക്കം നടിക്കുന്ന  മനുഷ്യ ഹൃദയങ്ങളെ ,

എത്ര മനോഹരമായാണ് ഈ സൂറത്ത് നമ്മെ ഉദ്ബോധിപ്പിക്കുന്നത്

ജിന്നുകളും മനുഷ്യരും  ഈ പ്രപഞ്ചത്തിലെ മുഴുവന്‍ ജീവജാലങ്ങളും കാരുണ്യവാനായ റബ്ബിന്റെ നിയന്ത്രണത്തിലാണ്.

ഒരില അനങ്ങുന്നുവെങ്കില്‍ കാരുണ്യവാനായ റബ്ബിന്റെ അറിവോടെയാണെന്ന തിരുവചനങ്ങള്‍ എത്രത്തോളം ഹൃദയങ്ങളെ സ്വാധീനിക്കുന്നു

അതെ......അല്ലാഹുവിന്റെ ഏത് അനുഗ്രഹത്തെയാണ് നിഷേധിക്കാനാവുക..? 

സൂറത്തുര്‍റഹ്മാന്‍ തുടങ്ങുന്നത് മുതല്‍ അവസാനിക്കുന്നത് വരെ കാരുണ്യവാനായ റബ്ബ് നമുക്ക് നല്‍കിയ അനുഗ്രങ്ങളെ കുറിച്ചും ഈ ഭൂമി ലോകത്തിന്റെ സംവിധാനങ്ങളെ കുറിച്ചും നന്‌മയോടെ ജീവിക്കുന്നവര്‍ക്കുളള സന്തോഷ വാര്‍ത്തയും സ്വര്‍ഗ്ഗീയ സുഖങ്ങളെ കുറിച്ചും നരകത്തിനെ കുറിച്ചുളള താക്കീതും
സര്‍വ്വവും അവന് വേണ്ടി സുജൂദിലാണെന്ന പരമ സത്യത്തെയും മനസ്സിലാക്കി തരുന്നു..

നോക്കൂ....എന്ത് സ്നേഹമാണ് ..എത്ര  മനോഹരമാണ്...ഒരു മാതാവ് തന്റെ കുഞ്ഞിനെ സ്നേഹിക്കുന്നതിനുമപ്പുറം നമ്മെ സ്നേഹിക്കുന്ന നമ്മുടെ റബ്ബ്..

നമ്മോട് സ്നേഹത്തോടെ ഉണര്‍ത്തുകയാണ് സൂറത്തുര്‍റഹ്മാന്‍..

ഒന്നുമില്ലായ്മയില്‍ നിന്നും നമ്മെ സൃഷ്ടിച്ചു
ഉമ്മയുടെ ഉദരത്തില്‍ നിന്നും ഭക്ഷിപ്പിച്ചു..
നോക്കൂ എത്ര സൂക്ഷ്മമായിട്ടാണീ സംവിധാനം..

പിന്നെയോ വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും വിജയങ്ങള്‍ നേടിയപ്പോള്‍ നേട്ടങ്ങള്‍ കൊയ്തപ്പോള്‍ അങ്ങിനെയങ്ങിനെ ..നോക്കൂ..നമ്മുടെ റബ്ബ് നമ്മുടെ എത്ര അടുത്താണ്..

പരാജയങ്ങളില്‍ പോലും എന്റെ റബ്ബുണ്ടല്ലേോ എനിക്ക് എന്നു പറയാന്‍ പോലും പകര്‍ന്ന ആ ഈമാനിക ചൈതന്യത്തിന്റെ ഉടമസ്ഥനായ കാരുണ്യവാന്‍  എത്ര അടുത്താണ്...

ശരീരത്തിന്റെ ഒരു രോമത്തിന് എത്ര സുജൂദ് ചെയ്യേണ്ടിവരും...കണ്ണിന്റെ കാഴ്ച...കേള്‍വി...കൈകാലുകള്‍...ബുദ്ധി...ആരോഗ്യം....അറിയൂ...നിന്നിലൂടെ നിന്റെ റബ്ബിനെ..

ഏത് സമയത്തും അല്‍ഹംദുലില്ലാഹ് പറയാന്‍ നമ്മുടെ ഹൃദയത്തെ പ്രാപ്തമാക്കണം, ഓരോ സെക്കന്റിലും ഉളളിലേക്കെടുക്കുന്ന ഓക്സിജനെ പറ്റി ചിന്തിച്ചിട്ടുണ്ടോ...ഇമവെട്ടുന്നതിനെക്കുറിച്ചും എല്ലുകള്‍ക്കിടയില്‍ ഭദ്രമാക്കി വെച്ച ഹൃദയത്തെക്കുറിച്ചും..തലയോട്ടിക്കുളളില്‍ ഒളിപ്പിച്ച് വെക്കുന്ന ബുദ്ധി കേന്ദ്രത്തെ...ഉടനീളം സഞ്ചരിക്കുന്ന ജീവനാഡിയും രക്തത്തെക്കുറിച്ചും...
യാ..റബ്ബ്..ഭൂലോകത്തെ മുഴുവന്‍ വൃക്ഷങ്ങള്‍ പേനയാക്കിയും സമുദ്രജലം മുഴുവന്‍ മഷിയാക്കിയാലും നിന്റെ പോരിശയും നീ ചെയ്ത് തന്ന അനുഗ്രവും ഔദാര്യവും  എഴുതിത്തീര്‍ക്കാനാവില്ലല്ലോ..

അല്ലാഹുവിന്റെ ഔദാര്യത്തെ നിഷേധിച്ചു കൊണ്ട് നന്ദി കെട്ടവരായി നാം ആയിക്കൂടാ..
നമ്മെ സ്നേഹിക്കുന്ന നമ്മുടെ റബ്ബിന്റെ അനുസരണയുളള ദാസന്മാരായി ജീവിക്കണം.

ചിന്തിക്കണം..ഞാനനുഭവിക്കുന്ന എല്ലാ സുഖങ്ങളും ഞാന്‍ നേടിയതല്ല എല്ലാം എന്റെ റബ്ബിന്റെ ഔദാര്യവും അനുഗ്രഹവുമാണ്


മനോഹരമാണാ ജീവിതം..പിന്നെ എല്ലാ ചിന്തകളും പ്രവൃത്തികളും റബ്ബിന്റെ തൃപ്തിയില്‍..

നന്മയെ  മുന്‍തൂക്കം നല്‍കിയും
നിരോധിച്ചതിനെ നിരോധിച്ചും
ജീവിതം മുന്നോട്ട് പോകും

"എന്റെ റബ്ബുണ്ടല്ലോ എനിക്ക്"

സസ്നേഹം..
ഷംജീദ് .എന്‍



Saturday, September 15, 2018

ശമാഇലുത്തിര്‍മിദിയിലൂടെ മദീനയിലേക്ക്






മുത്ത് നബി صلي ﷲ عليه وسلم തങ്ങളെ
നമുക്ക് ഇത്ര വിശദമായി പറഞ്ഞു തരുന്നത്

ശമാഇലുത്തിര്‍മിദിയുടെ രചയിതാവ്

"അല്‍ഹാഫിസ് അബൂ ഈസാ മുഹമ്മദ് ബ്നു
ഈസബ്നിസൂറത്തി
തിര്‍മിദി(റ) "

(ഹിജ്റ 209-279)

സുല്ലമി എന്നത് ഗോത്രനാമമാണ്.ഈ ഗ്രാമം തര്‍മിദ് എന്ന
പട്ടണത്തിന്റെ ചുറ്റളവിനുളളില്‍ സ്ഥിതി ചെയ്യുന്നത് കൊണ്ട് തിര്‍മിദി എന്ന പട്ടണത്തോട് ചേര്‍ത്ത് ഇമാംതിര്‍മിദി (റ) എന്ന അപരനാമത്താല്‍
അറിയപ്പെടുന്നു

ഇല്‍മിന്റെ നിറകുടമായിരുന്നു
മഹാനവര്‍കള്‍,
പ്രശസ്ഥരായ പലരും
ഇമാമവര്‍കളുടെ
ശിഷ്യന്മാരാണ്.

ഇല്‍മിന്റെ ദാഹത്താല്‍
ആദ്യം സ്വന്തം നാട്ടിലും പിന്നീട്

പരിശുദ്ധ ഹിജാസ്
മിസ്ര്‍, ശാം, കൂഫ
ബസ്വറ,ഖുറാസാന്‍
      ദാറുസ്സലാം,
        ബാഗ്ദാദ്

മുതലായ പ്രസിദ്ധ ആത്മീയ വിജ്ഞാന
സ്ഥലങ്ങളിലെല്ലാം യാത്ര ചെയ്തു.
ഈ യാത്രയില്‍  പ്രമുഖരായ ഹദീസ് പണ്ഠിതരില്‍ നിന്ന് ഹദീസിന്റെ ഇല്‍മ് കരസ്ഥമാക്കി.

ഇമാംബുഖാരി (റ)

ഇമാം മുസ്ലിം (റ)

ഇമാം അബൂദാവൂദ്(റ)

അഹ്മദ് ബ്നു മനീഅ് (റ)

തുടങിയ മഹാന്മാരാണ് അവിടുത്തെ ഹദീസ് ശൈഖന്മാരില്‍ പ്രധാനികള്‍

രചനകള്‍
...................

ജാമിഉത്തിര്‍മിദി

ശമാഇലുത്തിര്‍മിദി

കിത്താബുല്‍ ഇലലിസ്സഗീര്

കിത്താബുല്‍ അസ്മാഉ വല്‍കുനാ

കിത്താബുല്‍ ഇലലില്‍ കബീര്‍

കിത്താബുസ്സുഹ്ദ്

അത്താരീഖ്

അസ്മാഉസ്സഹാബ

കിത്താബ് ഫില്‍ അസാസില്‍ മവ്ഖൂഫ

ഇവയില്‍ ആദ്യത്തെ
നാല് കിത്താബ് ഇന്നും
വളരെയധികംപ്രസിദ്ധവും പഠിപ്പിക്കപ്പെടുകയും
ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ പാഠ്യവിഷയങ്ങളുമാകുന്നു..

വഫാത്ത്
============
ഹിജ്റ  279   റജബ് 13
തിങ്കളാഴ്ച്ച  രാത്രി
തിര്‍മിദ് എന്ന സ്ഥലത്ത്
അവിടുന്ന് ആകെ 70
വര്‍ഷം ജീവിച്ചു...

യാ..അല്ലാഹ്..
മഹാനവര്‍കളുടെ
ദറജ ഉയര്‍ത്തേണമേ..

അവിടുത്തോടൊപ്പം സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ തൗഫീക്ക് നല്‍കേണമേ.

മഹാനവര്‍കളുടെ
ബറക്കത്ത് ഞങ്ങളുടെ
ഖല്‍ബുകളില്‍
മുത്ത് നബിصلي ﷲ عليه وسلم യോടുളള മഹബ്ബത്ത്
വര്‍ദ്ധിപ്പിക്കേണമേ....

ആമീന്‍..യാ..റബ്ബല്‍
ആലമീന്‍

നിങളുടെ  ദുആകളില്‍  ഈ വിനീതനും ഒരു സ്ഥാനം നല്‍കണമെന്ന്
വസ്വിയ്യത്ത് ചെയ്യുന്നു
സ്നേഹത്തോടെ,
ഷംജീദ് .എന്‍

Friday, August 31, 2018

സ്വലാത്തിന്റെ മഹത്വം





പ്രഗല്‍ഭ പണ്ഡിതന്‍ അലിയ്യ് ഹറാസിം (റ) ഉദ്ധരിച്ചതായി അബുല്‍ അബ്ബാസുത്തീജമനീ (റ) പറയുന്നു:"
ദോഷങ്ങളില്‍ മുഴുകിയ ഒരാള്‍ക്ക്‌  ഖുര്‍ആനിനേക്കാള്‍ പുണ്യം സ്വലാത്തിനാണെന്ന് ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാം.

ശാരീരിക ശുദ്ധിയും ആത്മ സ്ഫുടതയും കൈവരിക്കുന്നതിന് പുറമേ ആന്തരിക മര്യാദയും വിശിഷ്ട സ്വഭാവവും പാലിക്കപ്പെടാതെ ഖുര്‍ആനുമായി ബന്ധപ്പെടാവുന്നതല്ല.
ഇത് നിമിത്തം സാധാരണക്കാര്‍ക്ക് ഖുര്‍ആന്‍ പാരായണം അസാധ്യവും അപ്രാപ്യവുമായിരിക്കും.
സ്വലാത്ത്‌ പ്രവാചകാദരവോട് കൂടെ ശരീരം, വസ്ത്രം, സ്ഥലം തുടങ്ങിയവയില്‍ ശുദ്ധിയിലൂടെ സുപരിചിതമായ ഏത് പദങ്ങളുപയോഗിച്ചും ആര്‍ക്കും ചൊല്ലാവുന്ന ലളിതമായ ആരാധനയാണ്.
ചുരുക്കത്തില്‍ പാപികള്‍ക്ക് പോലും വിശുദ്ധ ഖുര്‍ആനിനേക്കാള്‍ മഹത്വവും ഫലപ്രതവുമായത് സ്വലാത്താണ്. (സആദത്തുദ്ധാറൈന്‍) ِ

 ഇമാം ജസ്റി (റ) വിനോട് ഇതേക്കുറിച്ച് ചോദിക്കപ്പെട്ടു,
അദ്ധേഹം പറഞ്ഞു:
"സ്വലാത്ത്‌ ചൊല്ലല്‍ സ്ഥിരപ്പെട്ട സ്ഥലങ്ങളില്‍ അത് തന്നെയാണ് അനിവാര്യം. ആ സ്ഥാനത്ത് മറ്റേത്‌ വചനവും കൊണ്ട് വരാവുന്നതല്ല.
 അത്തരം പ്രത്യേകം സ്ഥലങ്ങളല്ലെങ്കില്‍ ഖുര്‍ആന്‍ പാരായണത്തിനാണ് പുണ്യം. എങ്കിലും ഖുര്‍ആനും സ്വലാത്തും അധികരിപ്പിക്കുന്നതാണ് ഉത്തമം.
ഇമാം നവവി(റ) " ഇപ്രകാരം ഹാശിയത്തുല്‍ ഈളാഹില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്

സിറാജുല്‍ ബുല്‍ഖൈനി (റ) പറയുന്നു

"ഖുര്‍ആന്‍ പാരായണവുംസ്വലാത്ത് ചൊല്ലലും നിസ്കാരത്തില്‍ നിര്‍ബന്ധമാണ്.ഇവയേതെങ്കിലുംനിര്‍ണ്ണയിക്കപ്പെട്ട സന്ദര്‍ഭങ്ങളില്‍ പകരമായി മറ്റൊന്നും കൊണ്ടു വരാവുന്നതല്ല.
സ്വലാത്തെന്നോ ഖുര്‍ആനെന്നോ പ്രത്യേകം നിര്‍ണ്ണയിക്കപ്പെടാത്ത
സ്ഥലങ്ങളില്‍ സ്വലാത്തിനാണ് ശ്രേഷ്ടത "

നാരിയത്തുസ്വലാത്ത്
----------------------

''സ്വലാത്തുത്തഫ്ജീരിയ''
എന്നാണ് ഇതിൻറെ മറ്റൊരു
പേര്.ശൈഖ്മുഹമ്മദ്ഹഖീ അൻഫദീ (റ)
''ഖസീനത്തുൽ അസ്റാർ''എന്ന
ഗ്രന്ഥത്തിൽ
പറയുന്നുഃ മൊറോക്കോ നിവാസികളുടെ അടുക്കൽ
''സ്വലാത്തുന്നാരിയ്യ '' എന്ന
പേരിലാണ് ഇത് അറിയപ്പെടുന്നത്. ഒരു
ഉദ്ദേശ്യം സഫലീകൃതമാകാനോ,ഒരു
വിപത്ത്
നീങ്ങിപ്പോകാനോ ഉദ്ദ്യേശിച്ചാൽ
അവർ ഒരിടത്ത് ഒരുമിച്ചു കൂടുകയും 4444
തവണ ഈ സ്വലാത്തു
ചൊല്ലുകയും ചെയ്യും.
വളരെ വേഗംഅവരുടെ ലക്ഷ്യം അവർy
കൈ വരിക്കും. അതുകൊണ്ടാണ്
ഇതിന് ''അഗ്നിയുടെ സ്വലാത്ത്''
എന്നർത്ഥ മുളള പേര് വന്നത്.
ഇമാം ഖുർത്തുബി (റ)പറയുന്നുഃ ഒരു
വലിയ കാര്യം നേടിയെടുക്കാനോ
വലിയ വിപത്ത് പ്രതിരോധിക്കാനോ
ഒരാൾ ഉദ്ദ്യേശിച്ചാൽ തഫ്ജീരിയ
സ്വലാത്ത് 4444 തവണ
ചൊല്ലി തവസ്സുൽ ചെയ്ത്
പ്രാർത്ഥിക്കട്ടെ
അവന്റെ ലക്ഷ്യം അല്ലാഹു
സഫലമാക്കിക്കൊടുക്കും.
ഇമാംഇബ്നുഹജറിൽ
അസ്ഖലാനി റളിയല്ലാഹു
രേഖപ്പെടുത്തുന്നു.സംഖ്യ 4444 ലക്ഷ്യ
സാക്ഷാൽക്കാര വിഷയത്തിൽ
വിശിഷ്ട ഓഷധവുമാണ്‌.

 ഖുര്‍ആനും സ്വലാത്തും അതര്‍ഹിക്കുന്ന ആദരവോടുകൂടി അള്ളാഹു സ്വീകരിക്കുന്ന രീതിയില്‍ ധാരാളം ചൊല്ലാന്‍ റബ്ബ് തൗഫീഖ് നല്‍കട്ടെ...
آمين برحمتك يا ارحم الراحمين. ِ

Tuesday, August 14, 2018

ഇന്ത്യയെന്ന വികാരം




ഇന്ത്യയെന്ന മനോഹരി..
ഒരുപാട് പൂക്കള്‍ ചേരുമ്പോള്‍ പൂന്തോട്ടത്തിന് മാനോഹാരിത കൂടും പോലെ, ഒരുപാട് ഭാഷകളും സംസ്കാരവും ചേര്‍ന്ന് എന്റെ ഭാരതം സൗന്ദര്യവതിയായിരിക്കുന്നു,

ഹൈന്ദവനും മുസല്‍മാനും ക്രൈസ്തവനും സിഖുകാരനും ജൈനനും തോളോട് ചേര്‍ന്ന് സ്നേഹത്തിന്റെ പുതുലോകം തീര്‍ത്ത എന്റെ ഭാരതം..

അതിഥികളെ സ്നേഹപൂര്‍വ്വം സ്വീകരിച്ച സംസ്കാരം..!!..

സ്വാതന്ത്രത്തിനായി ബാങ്കൊലിയും ശംഖിന്‍ നാദവും പളളിമണികളും  ജാഗ്രത പുലര്‍ത്തിയ സുവര്‍ണ്ണകാലത്തിന്‍ മേന്മയാണെന്‍
ഭാരതം....!!

മഹാത്മയും ചാച്ചാജിയുടെയും അസാന്നിദ്ധ്യം അനാഥമാക്കിയിരിക്കുന്നു..

പിന്നീടെപ്പോഴോ കടന്നു കൂടിയ വര്‍ഗ്ഗീയ വിഷം അറിയില്ല
എന്റെ ഭാരതത്തെ കൂടുതല്‍ കരയിപ്പിച്ചു..ഇന്നതിനാല്‍  ദു:ഖിതയാണ്..

ഗുജറാത്തിന്റെ തെരുവോരങ്ങളില്‍
കത്തിപടര്‍ന്ന കലാപഭൂമിയില്‍ ശാന്തിപകര്‍ത്താനെത്തിയ  പ്രിയബാപ്പുജിയുടെ കാലടി ശബ്ദത്തിനായി കാതോര്‍ക്കുകയാണ്..

മൗലാനാ മുഹമ്മദലി ജൗഹറിന്റെ സിംഹഗര്‍ജനവും ഭഗതസിങ്ങിന്റെ ധീരതയും ഖാന്‍ അബ്ദുല്‍ ഖാദര്‍ ഖാന്റെ സമീപനവും എന്നും ഭാരതത്തിന്റെ അഭിമാനവും ഊര്‍ജവുമാണ്

ശരിക്കും ഇനിയും മോചിതയാവണം നമ്മുടെ ഇന്ത്യ..കപട വര്‍ഗ്ഗീയ വാദികളില്‍ നിന്നും കപട രാഷ്ട്രീയക്കാരില്‍ നിന്നും  അങ്ങിനെ പൈതൃകത്തിന്റെ വാഹകരായാല്‍ ഇവിടം സ്വര്‍ഗ്ഗമാണ്.

എത്രയോ രാജ്യങ്ങളില്‍ നിന്നും പ്രകൃതി അനുഗ്രഹിച്ച് കിട്ടിയ രാജ്യമാണ് നമ്മുടേത്.


നിങ്ങള്‍ ധൈര്യമായി ഉറങ്ങികൊളളൂ
ഞങ്ങള്‍ ഇവിടെ നിങ്ങള്‍ക്ക് കാവലുണ്ടെന്ന് പറയാതെ പറയുന്ന
ഭാരതപുത്രന്മാര്‍  "ഇന്ത്യന്‍ ആര്‍മി"

എന്റെ ഭാരതമേ..നിന്നെ  കുറിച്ച്
പറയാന്‍ എന്താ ആഹ്ളാദം..നീയത്രയും മനോഹരിയാണ്..

അഭിമാനിക്കുന്നു നിന്റെ മകനായി പിറന്നതില്‍..നിന്റെ മടിത്തട്ടില്‍
മയങ്ങാന്‍ ഭാഗ്യം ലഭിച്ചതില്‍....

സൗഹാര്‍ദ്ദം തകര്‍ക്കുന്ന എല്ലാം ഇരുട്ടില്‍  പോയി മൃതിയടയട്ടെ..!!!

ഇവിടെ  ജാതിയില്ല, മതമില്ല, ഭാഷയില്ല,
വര്‍ഗ്ഗമില്ല, വര്‍ണ്ണമില്ല

ഒരേയൊരു വികാരം..!!
 ഇന്ത്യയെന്ന വികാരം..!!

നെഞ്ചോട് ചേര്‍ക്കാം ത്രിവര്‍ണ്ണ പതാക......

ലോകത്തിന്റെ നെറുകയില്‍ പാറിക്കളിക്കട്ടെ...ഒരു ജനതയുടെ വികാരം..!!

I Love my INDIA
Proud be an INDIAN

-ഷംജീദ് .N

Sunday, August 12, 2018

ഹജ്ജിന്റെ സന്ദേശം




പരിശുദ്ധ
ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്
പ്രധാനപ്പെട്ട
ഒരു
ആരാധനയാണ്
വിശുദ്ധ
ഹജ്ജ്
കര്മ്മം.
മറ്റ് നാല്
കാര്യങ്ങളും പൂര്ത്തിയാക്കിയാലും കഴിവുള്ളവന്
ഹജ്ജ്
നിര്വ്വഹിച്ചില്ലെങ്കില്
അവനില്
ഇസ്ലാം പൂര്ത്തിയാവുകയില്ല.

അശ്റഫുല് ഖല്ഖായ
നബി(സ്വ)യുടെ ശക്തമായ
താക്കീത്
ഇക്കാര്യത്തിന്റെ ഗൌരവം വ്യക്തമാക്കിത്തരുന്നു.
അവിടുന്ന് പറഞ്ഞു: “ഒരാള്
ക്ക് കഅ്ബാ ശരീഫ്
വരെ എത്തിച്ചേരുവാനാവശ്യമായ
വാഹനം,
ഭക്ഷണം ആദിയായ
സൌകര്യങ്ങള്
ലഭ്യമായിട്ടും ഹജ്ജ്
ചെയ്യാതിരിക്കുന്ന
പക്ഷം അവന്
ജൂതനോ നസ്വ്റാണിയോ ആയി മരിക്കുന്നതിന്
യാതൊരു
തടസ്സവുമുണ്ടാകില്ല” (തിര്മുദി).

ഇസ്ലാമിലെ മറ്റ്
ആരാധനകളെ അപേക്ഷിച്ച്
കൂടുതല്
സാഹസം ആവശ്യമായതാണ്
ഹജ്ജ്. നിസ്കാരത്തില്
ശാരീരികാധ്വാനവും മനസാന്നിധ്യവും വിനിയോഗിക്കുന്നു.
വ്രതാനുഷ്ഠാനത്തിലാകട്ടെ ശാരീരികാധ്വാനമാണ്
പ്രധാനം. സകാത്
കര്മ്മത്തില്
ധനവ്യയം മാത്രമേയുള്ളൂ.
എന്നാല് ഹജ്ജ് കര്മ്മത്തില്
ശാരീരിക ത്യാഗം,
ധനവ്യയം, മാനസിക
സമര്പ്പണം എന്നീ മൂന്നു
വിഷയങ്ങളും ഒരുമിച്ച്
വിനിയോഗിക്കപ്പെടുന്നു.
ഇതുപോലെ ഇവ
മൂന്നും ഉപയോഗപ്പെടുത്തുന്ന
മറ്റൊരു
ആരാധനയും ഇസ്ലാമിലില്ല.
മറ്റ്
ആരാധനകള്ക്കൊന്നും പ്രഖ്യാപിക്കപ്പെടാത്ത
മഹത്തായ
പ്രതിഫലങ്ങളും നേട്ടങ്ങളും വിജയങ്ങളും ഹജ്ജ്
കര്മ്മത്തിനു
ലഭിക്കുമെന്ന്
പ്രമാണങ്ങളില്
വന്നിരിക്കുന്നു.
മഹാനായ നബി(സ്വ)
പറഞ്ഞു: “മബ്റൂറായ
ഹജ്ജിന്
സ്വര്ഗമല്ലാതെ പ്രതിഫലമില്ല”.
“അനാവശ്യവും പാപവും കലരാതെ ഹജ്ജ്
നിര്വ്വഹിച്ചാല് ഉമ്മ
പ്രസവിച്ച
നാളിലെ വിശുദ്ധി പോലെ പാപങ്ങളില്
നിന്ന്
വിമുക്തമാകുന്നതാണ്”.
“ഹജ്ജ് കര്മ്മം അതിന് മുമ്പ്
വന്നുപോയ സര്വ്വ
പാപങ്ങളും തകര്ത്ത്
കളയുന്നതാണ്”.

സ്ത്രീകളുടെ ജിഹാദ്
സ്ത്രീകളെ സംബന്ധിച്ചിടത്തോളം ജിഹാദിന്
സമാനമാണ്. ഹജ്ജ്
കര്മ്മമെന്ന് പ്രവാചകര്
പഠിപ്പിച്ചിട്ടുണ്ട്.
ബീവി ആഇശ(റ)യുടെ ഒരു
ചോദ്യത്തിനുത്തരമായി അവിടുന്ന്
പറയുകയുണ്ടായി. “ഞാന്
ചോദിച്ചു.
അല്ലാഹുവിന്റെ തിരുദൂതരേ,
സ്ത്രീകള്ക്ക് ജിഹാദ്
ബാധ്യതയുണ്ടോ?”
അവിടുന്ന് പറഞ്ഞു:
“അവര്ക്ക്
പോരാട്ടമില്ലാത്ത
ജിഹാദാണുള്ളത്.
ഹജ്ജും ഉംറയും.” “മുഴുവന്
ദുര്ബലര്ക്കുമുള്ള
ജിഹാദാകുന്നു ഹജ്ജ്.”
“മറ്റ്
ആരാധനകളുടെയും ഹജ്ജിന്റെയും ശ്രേഷ്ഠതാവ്യത്യാസം ഉദയസ്ഥാനത്തിന്റെയും അസ്തമയ
സ്ഥാനത്തിന്റെയും ഇടയിലുള്ള
വ്യത്യാസം പോലെയാണ്”.

“ഹാജിമാരും ഉംറക്കാരും അല്ലാഹുവിന്റെ വിരുന്നുകാരാണ്.
അവരെ അവന്
വിളിച്ചുവരുത്തിയതാണ്.
അവര്
വല്ലതും ചോദിച്ചാല്
അവന് സ്വീകരിക്കും.
പശ്ചാതപിച്ചാല്
പൊറുത്തുകൊടുക്കും”.

“ഹാജിക്കും ഹാജി ആര്ക്കുവേണ്ടി പ്രാര്ഥിക്കുന്നുവോ അവര്ക്കും അല്ലാഹു
പൊറുത്തുകൊടുക്കും”.
ഹജ്ജ് ചെയ്യുന്നവന്
തന്റെ കുടുംബത്തിലെ നാനൂറ്
പേര്ക്ക് ശിപാര്ശ
നടത്തിയാല്
സ്വീകരിക്കപ്പെടും.
“ഏറ്റവും ശ്രേഷ്ഠമായ
ആരാധന ഏതാണെന്ന്
നബി(സ്വ)യോട്
ചോദിക്കപ്പെട്ടു.
അവിടുന്ന് പറഞ്ഞു:
അല്ലാഹുവിലും തിരുദൂതരിലുമുള്ള
വിശ്വാസം, പിന്നീട്
അല്ലാഹുവിന്റെ മാര്ഗത്തിലുള്ള
ജിഹാദ്, പിന്നീട്
മബ്റൂറായ ഹജ്ജ്”. പരിശുദ്ധ
ഹജ്ജിന്റെ ശ്രേഷ്ഠതയും മഹത്വവും വിവരിക്കുന്ന
നിരവധി നബിവചനങ്ങളില്
നിന്ന് ചിലതാണ്
മുകളിലുദ്ധരിച്ചത്. ഹജ്ജ്
സംബന്ധമായ വിവിധ
കല്പ്പകളും നിയമങ്ങളും വിശുദ്ധ
ഖുര്ആന്
പ്രസ്താവിച്ചിരിക്കുന്നു.

സൂറത്തുല് ബഖറയില്
പറയുന്നു:
“അല്ലാഹുവിനുവേണ്ടി നിങ്ങള്
ഹജ്ജും ഉംറയും പൂര്ത്തീകരിക്കുവീന്”.
സൂറഃ അല്ബഖറയില്
അല്ലാഹു
വീണ്ടും പറയുന്നു:
“ഹജ്ജിന്റെ സമയം അറിയപ്പെട്ട
ചില മാസങ്ങളാകുന്നു. ആ
മാസങ്ങളില്
ഹജ്ജിനെ ആര്
അനുഷ്ഠിക്കുന്നുവോ,
സംയോഗമോ പാപങ്ങളോ തര്ക്കമോ ഹജ്ജില്
പാടുള്ളതല്ല. നിങ്ങള്
നിര്വ്വഹിക്കുന്ന
ഏതൊരു
പുണ്യവും അല്ലാഹു
അറിയും. നിങ്ങള്
യാത്രക്കുള്ള ഭക്ഷണ
സാധനങ്ങള്
സജ്ജമാക്കുവീന്.

എന്തെന്നാല് ഭക്ഷണ
സാധനങ്ങളില്
ഏറ്റവും ഉത്തമമായത്
ജനങ്ങളോട്
യാചിക്കാതെ സ്വയം പര്യാപ്തത
വരുത്തുന്ന ഒന്നാകുന്നു.
ബുദ്ധിമാന്മാരെ നിങ്ങള്
എനിക്ക് തഖ്വ
ചെയ്യുവിന്”. സൂറഃ ആലു
ഇംറാനില് അല്ലാഹു
പറയുന്നു:

“കഅ്ബാ ശരീഫിലെത്തി ഹജ്ജ്
ചെയ്യാന് കഴിവു ലഭിച്ച
ഏതൊരാള്ക്കും ഹജ്ജ്
ചെയ്യല്
നിര്ബന്ധമാകുന്നു.
ആരെങ്കിലും കല്പ്പന
ലംഘിച്ചാല് അല്ലാഹു
അവന്റെ സൃഷ്ടികളില്
നിന്നും നിരാശ്രയനാകുന്നു”.

മഹാനായ തിരുനബി(സ്വ)
ഹജ്ജ്
കര്മ്മത്തിന്റെ മഹത്വം വാചാ പഠിപ്പിക്കുകയും അതിന്റെ പ്രവര്ത്ത

രൂപം കര്മണാ മനസ്സിലാക്കിത്തരികയും ചെയ്തു.
അവിടത്തെ വിടവാങ്ങല്
പ്രസംഗം നടത്തിയ ഹജ്ജ്
വേളയില്
ഇപ്രകാരം പറഞ്ഞു:

“ജനങ്ങളേ,
നിങ്ങളുടെ ഹജ്ജ്
കര്മ്മത്തിന്റെ വിധിവിലക്കുകള്
എന്നില് നിന്നും നിങ്ങള്
സ്വീകരിക്കുവീന്”.
മബ്റൂറായ ഹജ്ജ്
ഹജ്ജിന്റെ പ്രതിഫലം വിവരിക്കുന്ന
പല
നബിവചനങ്ങളിലും ഹജ്ജും മബ്റൂര്
എന്നാണ്
വിശേഷിപ്പിച്ചിരിക്കുന്നത്.
‘സംശുദ്ധമായ ഹജ്ജ്’ എന്ന
ഈ പ്രയോഗം കൊണ്ടുള്ള
വിവക്ഷ
കുറ്റങ്ങളും കുറവുകളും കലരാത്ത
സ്വീകാര്യമായ ഹജ്ജ്
എന്നാണ്. ഹജ്ജ്
യാത്രയില്
വിശന്നവരെ ഭക്ഷിപ്പിക്കുക,
സൌമ്യമായി സംസാരിക്കുക,
എല്ലാ പ്രവൃത്തിയിലും അല്ലാഹുവിന്
തൃപ്തിയില്ലാത്തതിനെ ഉപേക്ഷിക്കുക,
പ്രശക്തിയെ ത്യജിക്കുക,
അഹംഭാവം ഇല്ലാതിരിക്കുക,
സ്ത്രീ ഭോഗം മുതലായ
ശാരീരികേച്ഛകളെ വര്ജിക്കുക,
ചെറുദോഷങ്ങളില്
പോലും വ്യാപൃതരാവാതിരിക്കുക
തുടങ്ങിയ സദ്ലക്ഷണങ്ങള്
സ്വീകരിച്ച ഹജ്ജാണ്
മബ്റൂറായിത്തീരുക.
കൂടെയുള്ള
ഹാജിമാരെ എല്ലാ വിധത്തിലും സഹായിക്കുക,
ലുബ്ധത ഇല്ലാതിരിക്കുക
തുടങ്ങിയ സദ്ഭാവങ്ങള്
പ്രകടമാവുക.
വിശിഷ്യാ ഹജ്ജിനു
ശേഷം മുമ്പുണ്ടായതിനെക്കാള്
നന്മകള് വര്ധിക്കുകയും സദ്
പ്രവര്ത്തനങ്ങളോട്
താത്പര്യം കൂടുകയും ദോഷങ്ങളില്
നിന്ന്
അകന്നുനില്ക്കുകയുമായാല്
ഹജ്ജ് മബ്റൂറായ
ലക്ഷണങ്ങളാണെന്ന്
ഇമാം നവവി(റ)
പ്രസ്താവിച്ചിരിക്കുന്നു.

ഉംറയുടെ മഹത്വം ഹജ്ജ്
പോലെജീവിതത്തില്
ഒരുതവണ നിര്ബന്ധമുള്ള
പുണ്യകര്മ്മമാണ് ഉംറ.
രണ്ടോ മൂന്നോ മണിക്കൂര്
കൊണ്ട്
നിര്വഹിക്കാവുന്ന
പുണ്യകര്മ്മമാണത്.
മീഖാത്തില് നിന്ന്
ഇഹ്റാം ചെയ്ത്
കഅ്ബാ ശരീഫിലെത്തി ത്വവാഫും ശേഷം സ്വഫാ മര്വക്കിടയില്
സ’അ്യും പൂര്ത്തിയാക്കി മുടിയെടുത്താല്
ഉംറ അവസാനിച്ചു.
ജീവിതത്തില് ഒരുതവണ
നിര്ബന്ധമായ ഉംറ
പലതവണ ആവര് ത്തിക്കല്
ശക്തിയായ സുന്നത്തുണ്ട്.
ഒരു ഹജ്ജ് യാത്രയില്
തന്നെ നിരവധി തവണ
ഉംറ ചെയ്യാന് സമയ
സൌകര്യം ലഭിക്കുന്നതാണ്.
വിശുദ്ധ
ഖുര്ആനിലും നബിവചനങ്ങളിലും ഉംറയുടെ മഹത്വം കൂടുതലായി വിവരിച്ചിട്ടുണ്ട്.
ഹജ്ജിനെക്കുറിച്ച്
പറയുന്ന പല
പ്രസ്താവങ്ങളിലും ഉംറയെക്കുറിച്ചുള്ള
വിവരങ്ങളും അടങ്ങിയിട്ടുണ്ട്.
അല്ലാഹു പറയുന്നു:
“അല്ലാഹു
തആലാക്കുവേണ്ടി നിങ്ങള്
ഹജ്ജും ഉംറയും പൂര്ത്തീകരിക്കുവീന്”.
നബികരീം (സ്വ) പറയുന്നു:
“ഒരു ഉംറ മറ്റൊരു ഉംറ
വരെയുള്ള പാപങ്ങള്ക്ക്
പ്രായശ്ചിത്തമാണ്”.
റമള്വാന് ശരീഫില് ഉംറ
നിര്വഹിക്കുന്നതിന്
കൂടുതല്
പുണ്യമുള്ളതായി ഹദീസില്
വന്നിരിക്കുന്നു.
“റമള്വാനിലെ ഒരു ഉംറ
ഹജ്ജ് കര്മ്മത്തോട്
തുല്യമായതാണ്”.
ഹജ്ജിന്റെ വിശേഷങ്ങള്
വിവരിച്ച മിക്ക
ഹദീസുകളിലും ഉംറയും പരാര്ശ
വിധേയമാണ്.
വളരെ മഹത്വമേറിയ
ഉംറ നിരവധി തവണ
ചെയ്യാന് ഹാജിമാര്
പരിശ്രമിക്കേണ്ടതാണ്.

മഹാനായ
ഇമാം ശാഫിഈ(റ)
പറഞ്ഞു: “അനുകൂല
സാഹചര്യമുള്ള
ഓരോരുത്തരും എല്ലാ മാസത്തിലും രണ്ടോ മൂന്നോ തവണ
ഉംറ ചെയ്യേണ്ടതാണ്.
മാസത്തില് ഒരു
ഉംറയെങ്കിലും അനിവാര്യമായും ചെയ്തിരിക്കണം” (ശറഹുല്
ഈള്വാഹ്, പേജ് 421).

നിസ്കാരത്തിന്റെ ഗൗരവം







നിസാരമാക്കി നിസ്ക്കാരത്തെ ഒരാള്‍ ഉപേക്ഷിച്ചാല്‍ 15 വിധം ശിക്ഷ കൊണ്ട്‌ അവനെ ശിക്ഷിക്കപ്പെടും. ഈ ലോകത്ത്‌ വെച്ച് ആറും, മരണസമയത്ത്‌ മൂന്നും, ഖബറില്‍ വെച്ച് മൂന്നും, തന്‍റെ റബ്ബിനെ കാണുന്ന സമയത്ത് (ഖിയാമത്ത്‌ നാളില്‍) മൂന്നും.

ഈ ലോകത്ത്‌ വെച്ച് ലഭിക്കുന്ന ശിക്ഷകള്‍
===================================
* തന്‍റെ ജീവിതത്തില്‍ നിന്ന് ബര്‍ക്കത്തിനെ നീക്കപ്പെടും.
* തന്‍റെ മുഖത്ത്‌ നിന്ന് സജ്ജനങ്ങളുടെ ലക്ഷണം മായിക്കപ്പെടും.
* തന്‍റെ മറ്റു സല്കര്‍മ്മങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുകയില്ല.
* തന്‍റെ പ്രാര്‍ത്ഥന ഉയര്‍ത്തപ്പെടുകയില്ല (സ്വീകരിക്കപ്പെടുകയില്ല).
* സജ്ജനങ്ങളുടെ പ്രാര്‍ത്ഥനയില്‍ അവന്‍ ഉള്‍പ്പെടുകയില്ല.
* ഈമാന്‍ കൂടാതെ തന്‍റെ ആത്മാവ്‌ പുറപ്പെടും.

മരണ സമയത്തുള്ള ശിക്ഷകള്‍
================================
* നിന്ദ്യനായി മരിക്കും.
* വിശന്നവനായി മരിക്കും.
* ദാഹിച്ചവനായി മരിക്കും (തല്‍സമയം സമുദ്രത്തിലെ വെള്ളം മുഴുവന്‍ കുടിച്ചാലും ദാഹശമനം ലഭിക്കുകയില്ല).

ഖബറിലുള്ള ശിക്ഷകള്‍
==================================
* തന്‍റെ വാരിയെല്ലുകള്‍ തമ്മില്‍ കോര്‍ക്കുന്ന വിധം ഖബര്‍ അവനെ ഞെരിച്ച് അവന്‍റെ മേല്‍ കുടുസ്സാക്കപ്പെടും.
* തന്‍റെ ഖബറില്‍ തീ കത്തിക്കപ്പെടുകയും രാപ്പകല്‍ ആ തീയില്‍ അവന്‍ കിടന്ന്‌ മറിഞ്ഞു കൊണ്ടിരിക്കും
* ശുജാഹുല്‍ അഖ്റഹ് എന്ന സര്‍പ്പത്തെ അവന്‍റെ മേല്‍ അധികാരപ്പെടുത്തും. നിസ്കാരം പാഴാക്കിയതിന്റെ കണക്കനുസരിച്ച് അവനെ അത്‌ ഭയങ്കര ശബ്ദത്തോടെ കൊത്തികൊണ്ടിരിക്കും. ഓരോ കൊത്തിനും അവന്‍ എഴുപത്‌ മുഴം ഭൂമിയില്‍ ആണ്‍ടുപോകും. ഞാന്‍ നിന്നെ കൊത്തികൊണ്ടേയിരിക്കാന്‍ എന്‍റെ റബ്ബ് എന്നെ അധികാരപ്പെടുത്തിയിരിക്കുന്നു എന്ന് സര്‍പ്പം പറയും.

ഖിയാമത്ത് നാളില്‍ ലഭിക്കുന്ന ശിക്ഷകള്‍
===================================

* ആകാശം പൊട്ടിപിളര്‍ന്നാല്‍ എഴുപത്‌ മുഴം വലിപ്പമുള്ള ചങ്ങലയുമായി ഒരു മലക്ക്‌ വന്ന് അവന്‍റെ പിരടിക്ക് കെട്ടും. അത്‌ അവന്‍റെ വായിലൂടെ കടത്തി പിന്‍ദ്വാരത്തിലൂടെ പുറപ്പെടീക്കും ശേഷം ഇപ്രകാരം വിളിച്ച് പറയും 'ഇത് നിസ്കാരം ഉപേക്ഷിച്ചവനുള്ള ശിക്ഷയാണ്'
* അല്ലാഹു അവനിലേക്ക്‌ അനുഗ്രഹത്തിന്‍റെ നോട്ടം നോക്കുകയില്ല.

* അവന് ശക്തിയായ വേദനയുള്ള ശിക്ഷ ലഭിച്ചു കൊണ്ടെയിരിക്കും. അവനെ ശുദ്ധികരിക്കുകയില്ല.

(സവാജിര്‍ - ഇബ്നു ഹജര്‍ (റ))

നബി  صليﷲعليه وسلم പറയുന്നു : ഒരാള്‍ നിസ്കാരം അതിന്റെ കൃത്യ സമയത്ത്‌ നിസ്കരിക്കാതെ പിന്തിക്കുകയും പിന്നീട് കളാ വീട്ടുകയും ചെയ്‌താലും ഒരു ഹുകുബ നരകത്തിലിട്ടവനെ ശിക്ഷിക്കപ്പെടും. ഒരു ഹുകുബ എന്‍പത് വര്‍ഷവും ഒരു വര്‍ഷം മുന്നൂറ്റി അറുപത്‌ ദിവസവും - പരലോകത്ത്‌ ഒരു ദിവസം - ഇഹലോകത്തെ ആയിരം വര്‍ഷത്തിനു തുല്യമാണ്. ഈ കണക്ക്‌ പ്രകാരം ഒരു ഹുകുബ 2.88.00600 വര്‍ഷമാണ്..വിജ്ഞാനം പകര്‍ന്നു നല്‍കല്‍ ഒരു സ്വദഖയാണ് അത് കൈമാറുന്തോറും പുണ്യം വർദ്ധിചുകൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ - (ആമീൻ യാ റബ്ബൽ ആമീൻ,,,)

പരമാവധി എല്ലാവര്ക്കും എത്തിക്കാന്
ശ്രമിക്കണമെന്ന് അപേക്ഷിക്കുന്നു... ✅
ഈ സന്ദേശം നിങ്ങളിൽ എത്തിക്കാൻ ശ്രമിച്ച
ഈ സഹോദരന്റെ
പരലോക വിജയത്തിനും
ഹലാലായ ആഗ്രഹങ്ങൾ
നിറവേറുവാനും
ദുആ
ചെയ്യുക.. നാഥന്‍ തൌഫീഖ് നല്‍കട്ടെ - (ആമീൻ യാ റബ്ബൽ ആമീൻ,,,)

-ഷംജീദ് .എന്‍

Thursday, August 9, 2018

മണിയറയില്‍ നിന്നും രക്തസാക്ഷിത്വത്തിലേക്ക്




ഹന്‍ളല (റ) മണിയറയിലാണ്..

തന്റെ പ്രിയതമയോടൊപ്പം
ആദ്യരാത്രിയില്.. സുഖാസ്വാദനത്തിന്റെ കിതപ്പുകളില്‍..

മനസ്സിനും ശരീരത്തിനും സുഖം പകരുന്ന
നിമിഷങ്ങളില്‍..

അപ്പോള്‍  പുറത്ത് പടപ്പുറപ്പാടിന്റെ കാഹളങ്ങള്‍ മുഴങ്ങുന്നു..

മുസ്ലിം സൈന്യം ഉഹുദ്
രണാങ്കണത്തിലേക്ക് മാര്ച്ച്
ചെയ്യുകയാണ്.. ആരോ ചോദിച്ചു..

"ഹന്‍ളലയെ വിളിക്കണ്ടേ?"

"വേണ്ട.. അദ്ദേഹം മണിയറയില് ആണ്..
വിളിക്കേണ്ട എന്നാണു നിര്ദ്ദേശം.."

പക്ഷെ ഹന്‍ളല (റ) വിനെ ചോദിച്ച സ്വാഹാബിക്ക്
സംശയം ഉണ്ടായിരുന്നില്ല..

ആത്മഗതം എന്നോണം  പറഞ്ഞു..
"അത് ഹന്‍ളലയാണ്.. അദ്ധേഹം വരും..!!"
അതായിരുന്നു ശരി..

പ്രണയത്തിന്റെ നിശ്വാസങ്ങള്‍ക്കുും  മീതെ പോരാട്ടത്തിന്റെ
ആരവങ്ങള്‍ ഹന്‍ളല (റ) വിന്റെ കര്‍ണ്ണപുടങ്ങളില്‍
പതിച്ചു.. മഹാനവര്‍കള്‍ക്ക് രണ്ടാമതൊന്നു
ആലോചിക്കാന് കഴിയുമായിരുന്നി
ല്ല.. പടച്ചട്ടയും ഉടവാളും അണിഞ്ഞു
മഹാനവര്‍കള്‍  യുദ്ധത്തിനു
തയ്യാറായി കഴിഞ്ഞിരുന്നു..

പോകുന്നതിനു മുമ്പ് ഭാര്യയെ ചേര്ത്തു
പിടിച്ചു കൊണ്ട്
മഹാനവര്‍കള്‍  ഒന്നേ പറഞ്ഞുള്ളൂ..

"തിരിച്ചു
വന്നാല് നിന്റെ കൂടെ.. അല്ലെങ്കില്‍
സ്വര്‍ഗ്ഗം എനിക്കായി കാത്തിരിക്കുന്നു
ഭാര്യയോട് സ്നേഹം ഇല്ലാഞ്ഞിട്ടല്ല
ല്ലോ ഹന്ളല (റ) അവരെ വിട്ടു പോയത്..

പക്ഷെ ഭാര്യയെക്കാള്‍
പ്രിയം അല്ലാഹുവും ആദര്‍ശവും ആയിരുന്നു
അദ്ദേഹത്തിന്.. ഹന്ളല (റ) യാത്രയായി..
തന്റെ പ്രിയതമയുടെ ചൂടില്
നിന്നും രണഭൂമിയുടെ ചൂടിലേക്ക്..

" 'മധുരാഗമുതിരുന്നൊരനുരാഗ വീണതന്
മൃദുഗാനം നിന്നെ വിളിക്കുന്നുവോ..'

---------------------------------------------
--------------------------------
ശത്രുസൈന്യത്തിന്റെ അണികള്
ഭേദിച്ചു സൈന്യാധിപന്
അബൂസുഫ്യാന്റെ സമീപമെത്തി അദ്ദേഹത്തെ വധിക്കാന്
മുതിര്ന്ന ഹന്ളല (റ)വധിക്കപ്പെട്ടു.. ഹന്ളല(റ)
രക്തസാക്ഷിയായി..

രക്തസാക്ഷികളെ ഖബറടക്കുമ്പോള്
ഹന്ളലയുടെ (റ) ശരീരം കാണാതായപ്പോള്‍
സഹാബികള് അന്വേഷിച്ചു. അത് ഒരു
ഭാഗത്ത് വെള്ളമുറ്റുന്നതായി അവര് കണ്ടു.
അത്ഭുതം തോന്നിയ അവര്
നബിയെ صلي ﷲ عليه وسلم വിളിച്ചു കാണിച്ചു
കൊടുത്തു.. ആ കാഴ്ച കണ്ട നബി صلي ﷲ عليه وسلم ഒരു
പുഞ്ചിരിയോടെ പറഞ്ഞു..

"ആകാശത്തിനും ഭൂമിക്കും ഇടയില്
വച്ച് ഹിമജലം കൊണ്ട് മലക്കുകള്
അദ്ദേഹത്തെ കുളിപ്പിക്കുകയാണ്.."..
സഹാബികള്ക്ക് വീണ്ടും അത്ഭുതം..
ശഹീദിന്റെ മയ്യിത്ത് എന്തിനു
കുളിപ്പികണം.. നബി صلي ﷲ عليه وسلم പറഞ്ഞു..

"അദ്ദേഹത്തിന്റെ ഭാര്യയോടു
ചോദിക്കൂ.." അവര് ചോദിച്ചു..
"എന്റെ അടുത്ത്
നിന്നും അദ്ദേഹം പോകുമ്പോള്‍
അദ്ദേഹം കുളിച്ചിട്ടില്ലായിരുന്നു..
അതിനുള്ള
സമയം പോലും അദ്ദേഹം കളയാന്‍
നിന്നില്ല.."

പകരം ആ ധീരയോദ്ധാവിന്റെ
ശരീരത്തെ കുളിപ്പിച്ച്
ശുദ്ധിയാക്കാന് അല്ലാഹു മാനത്ത്
നിന്നും മാലാഘമാരെ നിയോഗിക്കുകയായി
രുന്നു.. ഹന്ളല(റ) മലക്കുകളാള്‍
സ്നാനം ചെയ്യപ്പെട്ടവര്‍  'ഗസീലുല്
മലാഇക’ !!

മണിയറയില്‍
നിന്നും രക്തസാക്ഷിത്വത്തിലേക്ക്
ഓടിയിറങ്ങിയവര്‍..

“പ്രണയവും പൂക്കളും ശബളമോഹങ്ങളും നിറമുള്ള
കനവുമുണ്ടായിരുന്നെങ്കിലും..
നേരിന്നു
വേണ്ടി നിതാന്തം ഒരാദര്ശവേരിന്നു
വെള്ളവും വളവുമായൂറിയോര്‍"

Sunday, August 5, 2018

മരണം അകലെയല്ല






ഖലീഫ ഉമറിന്‍റെ رضي ﷲ عنه സഹായിക്ക് ഒരു സ്പെഷ്യല്‍
ജോലിയുണ്ടായിരുന്നു..

ഇടയ്ക്കിടെ ٓഖലീഫ ഉമറിന്‍റെرضي ﷲ عنه  അടുത്ത് വന്നിട്ട് പറയണം

'' ഉമറെ നീ മരിക്കും''

ഉടനെ ഉമര്‍ رضي ﷲ عنهവിറയ്ക്കും.. അല്ലാഹുവോട്
പ്രാര്‍ത്ഥന നടത്തും..
ഇതിങ്ങനെ തുടരവേ, ഒരിക്കല്‍ സഹായിയോടു
ഉമര്‍ رضي ﷲ عنهപറഞ്ഞു

'' സഹോദരാ, ഇനി അത് പറയേണ്ട, എന്‍റെ താടി നരച്ചിരിക്കുന്നു.. ഇനി ഈ നരച്ച രോമം
എന്നോട് പറഞ്ഞോളും,
''ഉമറെ നീ മരിക്കും '' എന്ന്..''

ഇന്ന്, നരച്ച രോമം കറുപ്പിച്ചു യുവാവ്
കളിക്കുന്ന കിഴവന്മാര്‍ക്ക് പോലും മരണം
അവരെ ഒരിക്കലും സമീപിക്കാത്ത ഒന്നാണ്..

അവന്‍ മരിച്ചു, ഇവന്‍ മരിച്ചു, എന്നാലും
ഞാന്‍ മരിക്കില്ല... !

മരണമെന്ന് കേള്‍ക്കുന്നതെ നമുക്ക് അലര്‍ജിയാണ്... ചുറ്റുമുള്ളവര്‍ മരിച്ചു തീര്‍ന്നാലും നമ്മള്‍
കരുതുന്നത്, നമ്മള്‍ക്കിനിയും സമയം ഉണ്ടെന്നാണ്...

ഓരോ നിമിഷവും നമ്മള്‍ മരിച്ചു
കൊണ്ടിരിക്കുകയാണ്.. എന്നിട്ടും നമ്മുടെ
അഹങ്കാരം തീരുന്നില്ല,

മാനം മുട്ടെ കെട്ടിപ്പൊക്കുന്ന വീടുകളില്‍
അധികവും മുസ്ലിംകളുടെത്... മരണം പോലും
ബിരിയാണി തിന്നാഘോഷിക്കുകയാണ് നാം..

സുഖത്തില്‍ ആറാടുമ്പോള്‍ നമ്മളൊന്ന്
പത്രമെടുത്ത് നോക്കണം..
പത്രങ്ങളിലെ ചരമ കോളത്തില്‍ നിരന്നിരിക്കുന്ന ഫോട്ടോകള്‍ എല്ലാം മരിച്ചവരാണ്‌..,
ഈ ഭൂമിയില്‍ നമ്മളെ പോലെ ജീവിച്ചവര്‍..,
അവര്‍ ഇപ്പൊ ഇവിടില്ല.. മണ്ണോ, ചാരമോ
ആയി മാറി..

ബൈക്ക് അപകടത്തില്‍ യുവാവ് പിടഞ്ഞു വീണു മരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.. തൊട്ടു മുന്‍പ്
അവന്‍ അറിഞ്ഞു കാണുമോ ഇന്ന് രാത്രി മണ്ണിനടിയിലാണ് ഉറക്കമെന്ന്..?

ഭര്‍ത്താവറിയാതെ കാമുകന് എസ്. എം. എസ് അയച്ച പെണ്‍കുട്ടി അറിഞ്ഞില്ല
അടുത്ത നിമിഷം പച്ച പ്പാവം ഭര്‍ത്താവ് തന്‍റെ തല അറുത്തു മാറ്റുമെന്ന് ..!

സ്നേഹിച്ചവനെ വിശ്വസിച്ചു വീട് വിട്ടിറങ്ങിയ പെണ്‍കുട്ടി അറിഞ്ഞില്ല,
കാമുകനും, കൂട്ടുകാരും ചേര്‍ന്ന് തന്നെ ബാലാസംഘം ചെയ്തു കൊല്ലുമെന്ന്..!

എത്ര എത്ര മോശം മരണങ്ങള്‍..!.!,!

ഒന്ന് പശ്ചാത്തപിക്കാന്‍ പോലും അവസരം
കിട്ടാതെ എത്ര മരണങ്ങള്‍
നമ്മുടെയൊക്കെ മരണം ഏതു നിമിഷം എന്ന് ആരറിയുന്നു..?

അതിനാല്‍ ഒരുങ്ങിയിരിക്കണം, ഏതു സമയത്തും
മരണം നമ്മെ തേടി വരാം
ഓടി കൊണ്ടിരിക്കുന്ന ബസ്സില്‍,നടന്നു
പോകുന്ന റോഡില്‍,
ഉറങ്ങുന്ന കിടക്കയില്‍, അസ്രാഈല്‍ (മരണ മാലാഖ) വന്നേക്കും..

നാലാം ഖലീഫ അലി (റ) ഒരിക്കല്‍ പറഞ്ഞു

''ഈ ഭൂമി വെറും ശവപ്പറമ്പ് മാത്രമാണ്..
ഇതിനുള്ളിലുള്ളത് ശവങ്ങളാണ്.. മുകളിലുള്ളത്
ശവമാകാന്‍ ഇരിക്കുന്നവരും''

എന്താണ് മരണം..? സയന്‍സിനു ഇന്നേ വരെ
വ്യക്തമായ ഉത്തരമില്ല.

പണ്ട് ജൂത പണ്ഡിതന്മാര്‍ നബിയോട് ചോദിച്ചു

''നബിയെ എന്താണ് ആത്മാവ്..?''

നബി ﷺ പറഞ്ഞു ''എനിക്കറിയില്ല..''

പിന്നീട് ഖുര്‍ ആന്‍ അവതരിച്ചു

'' നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ്‌ എന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ പെട്ടതാകുന്നു. അതിനെ പറ്റിയുള്ള അറിവ് അല്‍പമല്ലാതെ മനുഷ്യര്‍ക്ക്‌ നല്‍കപ്പെട്ടിട്ടില്ല.''

(വിശുദ്ധ ഖുര്‍ആന്‍ 17/85)

അതായതു ആത്മാവ് എന്നത് അല്ലാഹുവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്ന് സാരം..

ആദ്യ മനുഷ്യന്‍ ആദമിലേക്കു '' അള്ളാഹു തന്നില്‍ നിന്നുള്ള ആത്മാവ് ഊതി'' എന്ന് ഖുര്‍ ആന്‍ പറയുന്നു...

''ഊതുക'' എന്നത് ശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നുവല്ലോ..
അത് കൊണ്ടാണ് ശ്വാസം
അധിക നേരം പിടിച്ചു നില്‍ക്കാന്‍ ആര്‍ക്കും സാധിക്കാത്തത്..

ശ്വാസം നിലച്ചുള്ള മരണം വളരെ വേഗം സംഭവിക്കുന്ന ഒന്നാകുന്നതിന്‍റെ പിന്നിലെ രഹസ്യവും അത് തന്നെ..

ഉറക്കം എന്നത് താല്‍ക്കാലിക മരണമാണെന്ന്
ഖുര്‍ ആന്‍ പറയുന്നു..
ഉറക്കത്തില്‍ മരണപ്പെടുന്നതിനെ പറ്റിയും വ്യക്തമാക്കുന്നു..

''ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു..
മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും.
എന്നിട്ട്‌ ഏതൊക്കെ ആത്മാവിന്‌ അവന്‍ മരണം
വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ചു വെയ്ക്കുന്നു.
മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും ഇതില്‍
ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌.''
(വിശുദ്ധ ഖുര്‍3ആന്‍9 /42)

എല്ലാ മരണവും നാം മറക്കുകയാണ്.. എത്ര പേര്‍
നമ്മുടെ കുടും ബത്തില്‍ , സുഹൃത്തുക്കളില്‍ ,തന്നെ മരിച്ചു..? അവര്‍ ഇപ്പൊ മരണം എന്തെന്ന്
അറിഞ്ഞു.. ദൈവം എന്തെന്ന് അറിഞ്ഞു..
നാളെ നമ്മളും അറിയും... ആഘോഷങ്ങള്‍ നിറഞ്ഞ
ഭൂമിയെ നാം കാണുന്നുള്ളൂ.. മണ്ണിനടിയില്‍
കിടക്കുന്ന വരെ നാം ഓര്‍ക്കുന്നില്ല...

നബി صلي ﷲ عليه وسلمഒരിക്കല്‍ ബാലനായ അനസ് رضي ﷲ عنه വിനോട് പറഞ്ഞു

'' മകനെ, നീ അല്ലാഹുവിനെ സൂക്ഷിക്കുക,
എങ്കില്‍ ഒരു വഴികാട്ടിയായി അവന്‍ നിനക്ക് മുന്നിലുണ്ടാകും... രാവിലെയായാല്‍ നീ രാത്രി പ്രതീക്ഷിക്കരുത്... രാത്രിയായാല്‍ പകലും..
നിന്‍റെ ഈ ജീവിതത്തില്‍ നീ പരലോകത്തിന്
വേണ്ടി കരുതിവെക്കുക..''

മരണം കഠിനമായ വേദനയാണ്.. പണ്ഡിതന്മാര്‍
പറയുന്നത് പ്രസവ വേദന മരണ വേദനയുടെ
നാല്‍പ്പതില്‍ ഒരംശം മാത്രമാണെന്നാണ്..

മരണമടുത്ത മനുഷ്യന് മരണത്തിന്‍റെ മാലാഖ
വരുന്നത് കാണുമ്പോള്‍ ''ഇതെന്തു കാഴ്ച''
എന്നാണു ആദ്യം അമ്പരക്കുക..

ആ അമ്പരപ്പ് തീരും മുന്‍പേ ആത്മാവ് ശരീരത്തില്‍
നിന്നും വലിച്ചെടുക്കപ്പെടും...
കണ്ണുകള്‍ ആത്മാവിനെ പിന്തുടരും..

അതോടെ നിന്‍റെ അവസരം കഴിഞ്ഞു..

നിന്‍റെ വീര വാദം , നിന്‍റെ കൊലവിളികള്‍, നിന്‍റെ അഹങ്കാരം.. നിന്‍റെ സുന്ദരിപ്പട്ടം..

എല്ലാം തീര്‍ന്നു... നീ വെറും ശവം...നാറുന്ന ശവം
മാത്രം

ഇനി നിന്നെ രക്ഷിക്കാന്‍ നിന്‍റെ നല്ല
കര്‍മ്മങ്ങള്‍ക്ക് മാത്രമേ കഴിയൂ...

അതിനു നിനക്ക് നല്ല കര്‍മ്മങ്ങള്‍ എവിടെ?

നിന്‍റെ പകുതി ജീവിതം ചാറ്റ് റൂമില്‍ തീര്‍ന്നു..
പിന്നെ കുറെ നേരം നീ സുന്ദരന്‍/ .-,/സുന്ദരി
ചമഞ്ഞു തീര്‍ത്തു..

പിന്നെ കുറെ പൊങ്ങച്ചം, പരദൂഷണം,
അവിഹിത ബന്ധം, വഞ്ചന..
ഇതിനിടയ്ക്ക് നിനക്ക് മരണത്തെ ഓര്‍ക്കാന്‍ സമയമുണ്ടായിരുന്നോ?
മരണം വന്നപ്പോള്‍ നീ അന്ധാളിക്കുകയും ചെയ്തു..

ഏതു രാജാവ് മരിച്ചാലും പിന്നെയത് ശവം/മയ്യിത്ത് ആണ്..
ശവം ദഹിപ്പിച്ചോ, മയ്യിത്ത്‌ അടക്കിയോ എന്നൊക്കെയേ നമ്മള്‍ ചോദിക്കൂ..

ആറടി മണ്ണ് പോലും സ്വന്തമായി ഇല്ലാത്ത
നമ്മള്‍ പിന്നെന്തിനാണ്
അന്യന്‍റെ ധനം പിടിച്ചടക്കാനും ,
കോടികളുടെ മണി മാളികകള്‍ കെട്ടിപ്പൊക്കാനും മത്സരിക്കുന്നത്?

ഞാനും മരിക്കും, നിങ്ങളും മരിക്കും
നമ്മുടെ കര്‍മ്മ ഫലങ്ങള്‍ മാത്രം ബാക്കി നില്‍ക്കും
എല്ലാവർക്കും മരണം വരെ അവധിയുണ്ട്.

ഖുര്‍ ആന്‍ പറയുന്നു..

'' എല്ലാം നശിക്കുന്നതാണ്... നിന്‍റെ നാഥന്‍
മാത്രം ബാക്കിയാകും''

അതെ അവന്‍ മാത്രം ബാക്കിയാകും.. ആകാശ
ഭൂമികള്‍ സൃഷ്ടിച്ചവന്‍..
എന്നിട്ടും നമ്മള്‍ പറയുന്നു.... നമുക്കാണ്
കഴിവുള്ളതെന്ന്..
ദൈവമില്ല എന്നുള്ള നമ്മുടെ സകല
അഹങ്കാരവും തീരുന്നത് മരണം
എന്ന സത്യത്തിനു മുന്നിലാണ്..

''നാളെ താന്‍ എന്താണ്‌ പ്രവര്‍ത്തിക്കുക എന്ന്‌
ഒരാളും അറിയുകയില്ല.
താന്‍ ഏത്‌ നാട്ടില്‍ വെച്ചാണ്‌ മരിക്കുക എന്നും
ഒരാളും അറിയുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു...''
( ഖുര്‍ ആന്‍ 31/34)

''(മനുഷ്യരെ) മരണമടുത്ത ഒരുവന്‍റെ ജീവന്‍
അവന്‍റെ തൊണ്ടക്കുഴിയോളമെത്തുകയും ,
അവന്‍ മരിക്കുന്നത് നിങ്ങള്‍ നോക്കിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍,

അവനില്‍ നിന്നും പോകുന്ന ജീവനെ
നിങ്ങള്‍ക്കെന്തു കൊണ്ട് തിരികെ വരുത്താന്‍ ആകുന്നില്ല..
നിങ്ങള്‍ അത്ര കഴിവുള്ളവരാണെങ്കില്‍.....,..

അന്നേരം അവനുമായി ഏറ്റവും അടുത്തവന്‍ നാം ആകുന്നു..
നിങ്ങള്‍ക്കത് കാണുന്നില്ലെന്ന് മാത്രം..''

( വിശുദ്ധ ഖുര്‍ആന്‍  56/83-87)

Thursday, August 2, 2018

എന്റെ റസൂല്‍ صلي ﷲ عليه وسلم


മുത്ത് നബി صلي ﷲ عليه وسلم തങ്ങള്‍ക്ക് വയസ്സ് കഴിഞ്ഞ നേരം..
തന്‍റെ പ്രിയ തോഴനോട് അവിടുന്ന് പറഞ്ഞു..

''അബൂബകര്‍.. എന്ത് ആവശ്യം വേണമെങ്കിലും
ചോദിച്ചു കൊള്‍ക''

നബി ﷺ പറഞ്ഞത് കേട്ട് അബൂബകറിനു (റ)
സംശയമായി.

''മരണം അടുത്തോ റസൂലേ..?''

''അതെ.. അടുത്ത്.. വളരെ അടുത്ത്..''

''മരണ ശേഷം അങ്ങെവിടെയ്ക്കാണ് പോകുന്നത്..?''

'' അല്ലാഹുവിലേക്കും , സിദ്രതുല്‍ മുന്‍ തഹായിലേക്കും
( സ്വര്‍ഗീയ വൃക്ഷം ) സമ്പൂര്‍ണ പാന
പാത്രങ്ങളിലെക്കും , നല്ല കൂട്ടു കെട്ടിലേയ്ക്കും ,
നിത്യതയിലേക്കും..''

''ആരാണ് അങ്ങയുടെ ശരീരം കുളിപ്പിക്കേണ്ടത്..?''

''എന്‍റെ കുടുംബത്തിലെ പുരുഷന്മാര്‍..''

'' അങ്ങ് മരിച്ചാല്‍ ഏതു തുണിയിലാണ് ഖബറടക്കേണ്ടത്?

'' ഈ തുണിയിലും, പിന്നെ ഈജിപ്തില്‍ നിന്നുള്ള
വെള്ള തുണിയിലും..''

'' അങ്ങയുടെ മയ്യിത്ത്‌ നിസ്കാര ക്രമം എങ്ങിനെയാണ്..?

ഇത്രയായപ്പൊഴേക്കും അബൂബക്കർ (റ)
വിതുമ്പിപ്പോയി..അത് കണ്ടു നബി صلي ﷲ عليه وسلم  നിറ
കണ്ണോടെ പുഞ്ചിരി തൂകി...
പരസ്പരം അത്രമേല്‍ സ്നേഹിച്ചിരുന്നു ഇരുവരും...
ഇവര്‍ മാത്രമല്ല നബി ശിഷ്യര്‍ എല്ലാരും അത്ര മേല്‍
പ്രവാചകനെ സ്നേഹിച്ചിരുന്നു..

'' മുഹമ്മദിനെ അവന്‍റെ അനുയായികള്‍ സ്നേഹിക്കുന്നത്
പോലെ ലോകത്തൊരാളും മറ്റൊരാളെ സ്നേഹിക്കുന്നത്
ഞാന്‍ കണ്ടിട്ടില്ല ''

പറഞ്ഞത് ശത്രു പക്ഷത്തായിരുന്നഅബൂസുഫയാന്‍
ആണ്..ഖുബൈബ് എന്ന നബി ശിഷ്യനെ ചതിയില്‍
പിടിച്ചു കുരിശില്‍ തറച്ചു കൊല്ലുന്ന രംഗത്തിനു
സാക്ഷിയായിരുന്നു അയാള്‍..,..

ഖുബൈബ് رضي الله عنهന്‍റെ കയ്യിലേക്ക് അമ്പെയ്ത്
ഒരുത്തന്‍ ചോദിച്ചു..

'' നിന്‍റെ സ്ഥാനത്ത്‌ മുഹമ്മദായിരുന്നെങ്കില്‍
എത്ര നന്നായേനെ എന്ന് നീ ആഗ്രഹിക്കുന്നില്ലേ
ഖുബൈബ്?''

ആ ചോദ്യം കേട്ട് ഖുബൈബ് رضي الله عنه പറഞ്ഞു

'' ഒരിക്കലുമില്ല, എന്‍റെ അവയവങ്ങള്‍ ഒന്നൊന്നായി
മുറിച്ചു മാറ്റിയാലും എന്‍റെ നബിയുടെ കാലില്‍
ഒരു മുള്ള് തറക്കുന്നത് പോലുമെനിക്ക്
സഹിക്കാനാവില്ല..''

ഈ മറുപടി കേട്ടാണ് അബൂ സുഫിയാന്‍ പ്രസ്തുത
അഭിപ്രായം പറഞ്ഞത്..

എന്ത് കൊണ്ട് ഇത്രമേല്‍ നബി സ്നേഹിക്കപ്പെടുന്നു ?
ഉത്തരം വളരെ ലളിതമാണ്..
നബിയുടെ സ്നേഹം അത്ര വലുതാണ്‌..!

തന്നില്‍ വിശ്വസിച്ചവരെ പറ്റി അങ്ങേയറ്റം
ഗുണകാംക്ഷി യായിരുന്നു പ്രവാചകന്‍..
രാത്രിയില്‍ ഉറക്കം വരാതെ തേങ്ങുമായിരുന്നു
നമ്മുടെ നബി ﷺ

മാലാഖ ജിബ്രീല്‍ (അ) വന്നു ചോദിച്ചു

''എന്തിനാണ് നബീ അങ്ങ് കരയുന്നത്?''

''നാളെ പരലോകത്ത് എല്ലാ മനുഷ്യരേയും
ഹാജരാക്കുമ്പോള്‍, അല്ലാഹു കോപത്താല്‍
വിറക്കുമ്പോള്‍ എന്‍റെ സമുദായത്തിന്‍റെ അവസ്ഥ
എന്തായിരിക്കും, അവര്‍ രക്ഷപ്പെടുമോ?
അതോര്‍ത്താണ് ഞാന്‍ കരയുന്നത്..''

അല്ലാഹു അറിയിച്ചു

''ജിബ്രീല്‍ പറയുക, മുഹമ്മദിനെ അദ്ധേഹത്തിന്റെ
സമുദായത്തിന്‍റെ കാര്യത്തില്‍ നാം തൃപ്തനാക്കുക
തന്നെ ചെയ്യുമെന്ന്...''

നബി ﷺ അത് കേട്ട് സമാധാനമടഞ്ഞു..

ഒരിക്കല്‍ ശിഷ്യര്‍ക്കൊപ്പം ഇരിക്കവേ നബിയുടെ
മുഖം എന്തോ കണ്ടെന്ന പോലെ സന്തോഷം പൂണ്ടു..

''എന്‍റെ അനുയായികള്‍ ! എന്‍റെ അനുയായികള്‍ !
അവരെ നേരിട്ടു കാണാന്‍ ഞാന്‍ അതിയായി
ആഗ്രഹിക്കുന്നു...''

അത് കേട്ട് ശിഷ്യര്‍ ചോദിച്ചു :

'' നബിയെ ഞങ്ങളല്ലേ അങ്ങയുടെ അനുയായികള്‍..?''

''ഞാന്‍ പറഞ്ഞത് വരാന്‍ പോകുന്ന എന്‍റെ
അനുയായികളെ പറ്റിയാണ്,, അവര്‍ എന്നെ
കണ്ടിട്ടില്ല, എന്നിട്ടും അവര്‍ എന്നില്‍
വിശ്വസിക്കുന്നു, എന്നെ സ്നേഹിക്കുന്നു...
ഞാന്‍ അവരെയും..എനിക്കവരെ കാണാന്‍
കൊതിയാകുന്നു..''

''അവര്‍ കുറെ പേരുണ്ടോ നബിയെ ?''

'' അല്ലാഹു എനിക്കവരെ കാണിച്ചു തന്നു...
വളരെയധികം പേര്‍....! ലോകത്തിലെ പല ഭാഗത്ത്
നിന്നും,അവര്‍ക്കിടയില്‍ നിങ്ങള്‍ (അറബികള്‍)
വളരെ കുറവായിരിക്കും..''

ഇന്ന് അറബികള്‍ ലോക മുസ്ലിം കള്‍ക്കിടയില്‍
വളരെ ചെറിയ ന്യൂനപക്ഷമാണ്...! ലോകത്തിലെ
പല ഭാഗത്ത്‌ നിന്നും നമ്മള്‍ നബിയെ തേടി
ആ മണ്ണില്‍ ചെല്ലുന്നു..
കറുത്തവനും, വെളുത്തവനും, രാജാവും, യാചകനും,
എല്ലാരും അവിടെ ഒരേ പോലെ...
ഒരേ ഒരു ദൈവം..
ഒരൊറ്റ ജനത...

''മുഹമ്മദെ, നീയും നിന്‍റെ മതവും തകരും, നിന്‍റെ പേര്
പോലും ആരും ഓര്‍ക്കില്ല'' എന്ന് പരിഹസിച്ച ശത്രുക്കള്‍ക്ക്
അല്ലാഹു മറുപടി നല്‍കി

''(നബിയെ )  താങ്കളുടെ കീര്‍ത്തി നാം
ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു. '' (ഖുര്‍ ആന്‍ 94)

അതെ... ഇന്ന് ലോകത്തെല്ലായിടത്തും അഞ്ചു നേരം
ബാങ്കില്‍ നബി തങ്ങള്‍ صلي ﷲ عليه وسلم റസൂലാണെന്ന് പറയുകയും
കോടാനുകോടികള്‍ അത് ഏറ്റു ചൊല്ലുന്നു...

നിസ്കാരത്തില്‍, സ്വലാത്തില്‍, സ്തുതികളില്‍, എല്ലാം
ഈ നബിയുടെ صلي ﷲ عليه وسلم നാമം കടന്നു വരുന്നു...

മരണ വേദന കൊണ്ട് പുളയുമ്പോഴും അവിടുന്ന്
പറഞ്ഞത് ''യാ ഉമ്മത്തീ, യാ ഉമ്മത്തീ ( എന്നിൽ വിശ്വസിച്ചവരേ..)
എന്നായിരുന്നു...

ചെറിയൊരു ശ്വാസം മുട്ട് വന്നാല്‍ സ്വന്തം മക്കളെ
പോലും ഉമ്മമാര്‍ മറക്കുന്ന കാലത്ത്, മരണ വേദനയിലും
നമ്മളെ ഓര്‍ത്തു കരഞ്ഞ നമ്മുടെ നബിയെ നാം സ്നേഹിക്കുന്നുണ്ടോ?
നബിയുടെ മേല്‍ ദിവസവും നമ്മിലെത്ര പേര്‍ സ്വലാത്ത്
(സ്തുതി കീര്‍ത്തനം, പ്രാര്‍ത്ഥന) ചൊല്ലുന്നുണ്ട്..?

കാക്കത്തൊള്ളായിരം പരദൂഷണം പറയാനും, കേള്‍ക്കാനും,
പാടാനും, ആടാനും, നമുക്കു നേരമുണ്ട്, എല്ലാം
നൈമിഷികം മാത്രമാണ്.. നിന്നെ സ്നേഹിക്കുന്നു
എന്ന് നീ കരുതുന്ന ഒരാളും,നിന്നെ മരണത്തില്‍
നിന്നും രക്ഷിക്കില്ല, പരലോകത്ത് ആരും
നിന്നെ സഹായിക്കാനും വരില്ല..
അവിടെ ഒരേ ഒരു അത്താണി മാത്രമേ ഉള്ളൂ..
മുഹമ്മദ്‌ നബി ﷺ...
ആ നബിയെ ഇന്ന് നീ ഓര്‍ത്താല്‍ നിനക്ക് നല്ലത്..
പിന്തിരിഞ്ഞാലോ..?

''( മനുഷ്യരേ ) തീര്‍ച്ചയായും നിങ്ങള്‍ക്കിതാ
നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന്‍
വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത്‌
സഹിക്കാന്‍ കഴിയാത്തവരും, നിങ്ങളുടെ
കാര്യത്തില്‍ അതീവ താല്‍പര്യമുള്ളവരും,
സത്യവിശ്വാസികളോട്‌ അത്യന്തം ദയാലുവും
കാരുണ്യവാനുമാണ്‌ അദ്ദേഹം..
എന്നാല്‍ അവര്‍ തിരിഞ്ഞുകളയുന്ന പക്ഷം
( നബിയേ, )  പറയുക: എനിക്ക്‌ ഏക ദൈവം മതി.
അവനല്ലാതെ വേറെ ദൈവങ്ങളില്ല. അവന്‍റെ
മേലാണ്‌ ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്‌.
അവനാണ്‌ മഹത്തായ സിംഹാസനത്തിന്‍റെ നാഥന്‍.''
(ഖുര്‍ ആന്‍ 9 /128-129)

ശൈഖുനാ കെ.കെ അബൂബക്കര്‍ ഹസ്രത്ത് ഉസ്താദ് ( നഃമ) വിനയത്തിന്റെ പര്യായം


സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സമാദരണീയരായ അധ്യക്ഷനും പട്ടിക്കാട് ജാമിഅ നൂരിയ്യ പ്രിന്‍സിപ്പലുമായിരുന്ന ശൈഖുനാ കെ കെ അബൂബക്കര്‍ ഹസ്രത്ത് (ന :മ ) 1929 ഫെബ്രുവരി 20 (ഹി. 1348 )നു എറണാകുളം ജില്ലയിലെ വൈപ്പിന്‍ ദ്വീപിലെ എടവനക്കാട് എന്ന പ്രദേശത്ത് ജനിച്ചു. പിതാവ് ചെമ്മീന്‍ വ്യവസായിയായിരുന്ന കുരുടം പറമ്പില്‍ കുഞ്ഞുമുഹമ്മദ്, മാതാവ് കൊടുങ്ങല്ലുര്‍ക്കാരി ആയിഷ ഉമ്മ. ക്ലാപ്പന, കൊച്ചി, തളിപ്പറമ്പു, താനൂര്‍ തുടങ്ങിയ പ്രദേശങ്ങളി‍ല്‍ ദര്‍സ് പഠനം നടത്തി. ശേഷം ഉപരിപനാര്‍ത്ഥം വെല്ലൂ‍ര്‍‍ ബാഖിയാതുസ്സാലിഹാതി‍ല്‍ ചേര്‍ന്ന് സനദ് നേടി തുടര്‍ന്ന് ദയൂബന്ത് ദാറുല്‍ ഉലൂമില്‍ ചേര്‍ന്ന് എം എ ബിരുദവും കരസ്ഥമാകി.

അധ്യാപക ജീവിതം ആരംഭിക്കുന്നത് കാന്തപുരത്ത് ദ‍ര്‍സ് നടത്തിക്കൊണ്ടാണ്. അവിടെ നിന്നാണ് ശംസു‍ല്‍ ഉലമ ഇ കെ അബൂബക്ക‍ര്‍ മുസ്ലിയാരുടെ  (റ) ക്ഷണപ്രകാരം താനൂ‍ര്‍ ഇസ്‍ലാഹു‍ല്‍ ഉലൂം അറബിക് കോളേജി‍ല്‍ പ്രാധാനാധ്യാപകനായി എത്തുന്നത്. പിന്നീട് ശൈഖ് ഹസന്‍ ഹസ്രത്തിന്റെ ക്ഷണ പ്രകാരം വെല്ലൂ‍ര്‍ ബാഖിയാത് സാലിഹാതി‍ല്‍‍ മുദരിസായും സേവനമനുഷ്ടിച്ചു.

വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടി‍ല്‍ തിരിച്ചെത്തിയ അദ്ദേഹം, പൊടിയാട്, പടന്ന എന്നിവിടങ്ങളില്‍ ദ‍ര്‍സ് നടത്തി. പൊട്ടചിറ അന്‍വരിയ്യ അറബിക് കോളേജ്, കായല്‍ പട്ടണം മഹ്ളറതുല്‍ ഖാദിരിയ്യ എന്നിവിടങ്ങളില്‍ പ്രധാനധ്യാപകനായി സേവനം അനുഷ്ടിക്കുകയും ചെയ്തു. ശാരീരികാസുഖം കാരണം കായല്‍പട്ടണത്തു നിന്നും നാട്ടി‍ല്‍ തിരിച്ചെത്തിയ അദ്ദേഹം ഒന്നര വര്‍ഷത്തോളം ശയ്യാവലംബിയായിരുന്നു. ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യയി‍ല്‍ ആദ്യം അധ്യാപകനായും പിന്നീട് പ്രിന്സിപ്പളായും സേവനം ചെയ്തു.

താനൂര്‍ ടൌണില്‍ നിന്നാണ് അദ്ദേഹം വിവാഹം ചെയ്തത്. മുഹമ്മദ്‌ മൊല്ല –ഫാത്തിമ ദമ്പതികളുടെ മകള്‍ കുഞ്ഞീവി ഹജ്ജുമ്മയാണ് ഭാര്യ

നല്ല വെളുപ്പ്‌ നിറം , പ്രകാശിക്കുന്ന പുഞ്ചിരി , സ്നേഹം വഴിഞ്ഞൊഴുകുന്ന സംസാരം, ആരെയും ആകര്‍ഷിക്കുന്ന പെരുമാറ്റം ഇതൊക്കെയായിരുന്നു ഉസ്താദിന്റെ പ്രത്യേകതകള്‍.

സ്വന്തം ഉസ്താദ് ജനറല്‍ സെക്രട്ടറി ആയി ഇരിക്കുന്ന കേരളത്തിലെ ആധികാരിക പരമാധികാര മത പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡണ്ട് പദവിയി‍ല്‍ ഇരിക്കാ‍ന്‍ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു. 1993 ല്‍ ആയിരുന്നു അത്.

3 -11 -1957 നു ചേര്‍ന്ന മുശാവറ യോഗം മര്‍ഹൂം പറവണ്ണ ഉസ്താദിന്റെ വഫാത് മൂലം വന്ന ഒഴിവിലേക്കാണ് അദ്ദേഹത്തെ മുശാവറ അംഗം ആയി തെരഞ്ഞെടുക്കുന്നത്.

വര്‍ഷങ്ങളോളം രോഗ ഗ്രസ്തനായി തന്നെ ജാമിഅ യില്‍ ക്ലാസെടുത്ത ശൈഖുനയുടെ കരങ്ങളില്‍ നിന്ന് ജന ലക്ഷങ്ങളുടെ സാനിദ്ധ്യത്തില്‍ സനദ് സ്വീകരിച്ചവര്‍ ആയിരങ്ങളാണ്.

സഹനവും വിനയവും ശൈഖുനയുടെ മുഖമുദ്രയായിരുന്നു. പ്രസ്ഥാനിക രംഗത്ത് ഏറെ പ്രതിസന്ധിയും പ്രയാസവും നേരിട്ടെങ്കിലും ജീവിതം മുഴുവന്‍ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെ വളര്‍ച്ചക്കും ഉയര്ച്ചക്കും വേണ്ടി ഉഴിഞ്ഞുവെച്ചു.

പ്രശ്നങ്ങള്‍ ലളിതമായി നേരിടുക, കര്‍ത്തവ്യ ബോധത്തോടെയും ആത്മാര്‍ഥതയോടെയും തന്റെ ചുമതലകള്‍ നിര്‍വഹിക്കുക, ദിന ചര്യകളില്‍ അതീവമായ കൃത്യ നിഷ്ഠ പാലിക്കുക എന്നിവ ഉസ്താദിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു. അവസാന ഘട്ടങ്ങളില്‍ ശൈഖുന ക്ലാസ്സിലെത്തിയിരുന്ന രംഗം ആത്മാര്‍ഥതയുടെ മകുടോദാഹരണമാണ്. ഹദീസിനോടുള്ള ആഗ്രഹവും ദര്‍സും കാണുമ്പോള്‍ മദീനാ പള്ളിയില്‍ ഒരുകാലത്ത് അധ്യാപനം നടത്തിയിരുന്ന ഇമാം മാലിക്(റ)നെ ഓര്മ വരും . ഓപറേഷന്‍ ചെയ്ത് കാലില്‍ നിന്നും ഒരെല്ല് മാറ്റിയെടുത്ത് നടക്കാ‍ന്‍ വിഷമിക്കുന്ന സന്ദര്‍ഭങ്ങളി‍ല്‍ പോലും വളരെ കൃത്യമായി ക്ലാസ്സിലെത്തിയിരുന്നു. കോളേജ് കെട്ടിടത്തിന്റെ മുകളില്‍ ആയിരുന്നു അന്ന് ഫൈനല്‍ ക്ലാസ്. ഗോവണിപ്പടികള്‍ കയറി മുകളിലെത്താ‍ന്‍ ഉസ്താദിന് വളരെ പ്രയാസമായിരുന്നു. എങ്കിലും ഇരു കൈകളിലും കുട്ടികള്‍ പിടിച്ചു കൊണ്ടും വടിയുടെ സഹായത്തോടെയും ശൈഖുന ക്ലാസിലെത്തും. പ്രസന്ന വദനനായി ക്ലാസ് എടുക്കാ‍ന്‍‍ തുടങ്ങും. ഹദീസുകളുടെ ഗഹനമായ ചര്‍ച്ചക‍ള്‍ കൊണ്ട് ക്ലാസ്സ്‌ റൂം സജീവമാകും. ഓരോ ഹദീസുകള്‍ വിവരിക്കുമ്പോഴും അതിന്റെ റിപ്പോര്‍ട്ടര്‍മാരെ കുറിച്ചും അതിന്റെ പശ്ചാത്തലങ്ങളെ കുറിച്ചും സംശയ ലേശമന്യേ വിശദീകരിക്കാ‍ന്‍‍ തുടങ്ങും. വിധ്യാര്ത്ഥികളിലാരെങ്കിലും വല്ല സംശയങ്ങളും ചോദിക്കേണ്ട താമസമേയുള്ളൂ, പലര്‍ക്കും കേട്ടുകേള്‍വി പോലുമില്ലാത്ത ഗ്രന്ഥങ്ങളിലെ ആധികാരിക വരിക‍ള്‍‍ ഉരുവിട്ട് കൊണ്ട് സംശയങ്ങളുടെ മുനയൊടിച്ചു തുടങ്ങും. സംശയ നിവാരണത്തിനായി ചില ഗ്രന്ഥങ്ങളിലെ പേജുക‍ള്‍ കാണാതെ വായിക്കുന്നത് കേട്ട് പലപ്പോഴും ആ പണ്ഡിത പ്രതിഭാധനന്റെ വിജ്ഞാനത്തിന്റെ ആഴത്തില്‍ ശിഷ്യ ഗണങ്ങ‍ള്‍ അത്ഭുതം കൂറിയിട്ടുണ്ട്. ഒന്നോ രണ്ടോ ഹദീസുകള്‍ മാത്രമായിരിക്കും ഒരു ദിവസത്തെ ക്ലാസ്സ്‌. പ്രസ്തുത ഹദീസിനോടനുബന്ധമായ മുഴുവന്‍ കാര്യങ്ങളും പ്രതിപാദിച്ച ശേഷമേ അടുത്ത ഹദീസുകളിലേക്ക് കടക്കൂ. ഒരു ദിവസം നിര്‍ത്തി വെച്ച അതേ ഭാഗത്ത്‌ നിന്ന് തന്നെ അടുത്ത ദിവസം ക്ലാസ് തുടങ്ങും. പലരും ഉസ്താദ് വായിക്കുന്നത് കേട്ടായിരിക്കും എടുക്കാനുള്ള ഭാഗമറിയുക. എത്ര ദിവസത്തിന് ശേഷം ക്ലാസ് എടുത്താലും ശരി ഉസ്താദിന്റെ തുടക്കം കൃത്യമായിരിക്കും.

നിങ്ങള്‍ ഹറാമുകളെ സൂക്ഷിക്കുക, എങ്കില്‍ നിങ്ങള്‍ ഏറ്റവും നല്ല ഭക്തന്മാര്‍ ആയിത്തീരും എന്ന ഹദീസ് വചനം ഇടയ്ക്കിടെ ഓര്‍മിപ്പിക്കുമായിരുന്നു.

സാഹിത്യ രംഗത്ത് ശൈഖുനയുടെ സംഭാവനകള്‍ എടുത്തു പറയേണ്ടതാണ്. അറബിയില്‍ രചിച്ച ഹാഷിയത് ഫത്ഹു‍ല്‍‍ മുല്‍ഹിം അലാ ഫത് ഹു‍ല്‍‍മുഈ‍ന്‍‍, അറബി മലയാളത്തില്‍ വിരചിതമായ സൂറതുന്നൂ‍ര്‍ പരിഭാഷ എന്നിവ പ്രധാന രചനകളാണ്. വിദേശങ്ങളില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന അറബി മാസികകളി‍ല്‍ വിലപ്പെട്ട ലേഖനങ്ങ‍ള്‍ എഴുതി അറബികളുടെ ശ്രദ്ധ പിടിച്ചു പറ്റാനും സാധിച്ചു. അല്‍ മുഅല്ലിം മാസികയില്‍ സ്ഥിരമായി വരാറുണ്ടായിരുന്ന അദ്ധേഹത്തിന്റെ ലേഖനങ്ങ‍ള്‍ ഏറെ പഠനാര്‍ഹമായിരുന്നു.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ താനൂരിലെ ബറകത്ത് മന്‍സി‍ല്‍‍ വളരെ സജീവമായിരിക്കും. സന്ദര്‍ശക‍ര്‍ ധാരാളമായി അന്ന് അദ്ധേഹത്തെ തേടിയെത്തും. നല്ല സല്കാരപ്രിയന്‍ കൂടിയായിരുന്നു ശൈഖുനാ. ആളുകളെ ദൂരെ നിന്നും കാണേണ്ട താമസം ചായക്ക്‌ അദ്ദേഹം ആജ്ഞ നല്‍കും. അടുത്ത വ്യക്തികളുടെ കുടുംബ കാര്യങ്ങള്‍ അദ്ദേഹം ചോദിച്ചറിഞ്ഞു പരിഹാരം നല്‍കിയിരുന്നതായി ഉസ്താദിന്റെ അയല്‍വാസിക‍ള്‍ അനുസ്മരിക്കുന്നു. സംഘടനാ പ്രവര്‍ത്തന രംഗത്ത് ഏവര്‍ക്കും മാതൃകായോഗ്യനായിരുന്നു ഉസ്താദ്‌ . ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ സമ്മേളനം നടത്താ‍ന്‍ ആഹ്വാനം ചെയ്തും പ്രസ്തുത ജില്ലകളി‍ല്‍ സമസ്തയുടെ ആശയങ്ങള്‍ എത്തിക്കാ‍ന്‍ മു‍ന്‍കൈ എടുത്തു പ്രവര്‍ത്തിച്ചതും അദ്ദേഹമായിരുന്നു. കളമശേരി പള്ളിയുടെ മുന്നില്‍ സംഘടിപ്പിച്ച മഹാ സമ്മേളനത്തി‍ല്‍ സമസ്തയെ പരിചയപ്പെടുത്തി നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു.

മുഅല്ലിം ക്ഷേമ നിധിയെന്നു കേള്‍കുമ്പോ‍ള്‍ ശൈഖുനയെ ഓര്‍ക്കാത്തവ‍ര്‍ ആരുമുണ്ടാവില്ല. ക്ഷേമ നിധി എന്ന ആശയത്തെ ഒരു മഹാ പ്രസ്ഥാനമാക്കി മാറ്റുന്നതില്‍ അദ്ദേഹം വഹിച്ച പങ്കും ത്യാഗവും എക്കാലവും ഓര്‍മിക്കപ്പെടുക തന്നെ ചെയ്യും. സംഘടനാ ലക്ഷ്യവുമായി ശൈഖുന ആദ്യമായി വിദേശ യാത്ര നടത്തുന്നത് മര്‍ഹൂം വാണിയമ്പലം അബ്ദുറഹ്മാ‍ന്‍ മുസ്ലിയാരോടൊപ്പം യു.എ .ഇ യിലേക്കാണ്. അത് മുതല്‍ ഏറെക്കുറെ എല്ലാ വിദേശ യാത്രക്കും ആവശ്യമായ കാര്യങ്ങ‍ള്‍ നിര്‍വഹിക്കാ‍ന്‍ ഏല്പിച്ചിരുന്നത് സമസ്താലയം സെക്രടറി എം എ ചേളാരിയെയായിരുന്നു. വിദേശ യാത്രയില്‍ നിന്നും കിട്ടിയ തുക കൊണ്ടാണ് മുഅല്ലിം ക്ഷേമ നിധിക്ക് ആനക്കയം എന്ന സ്ഥലത്ത് ഭൂസ്വത്ത് വാങ്ങിയത്.

ശാരീരികമായി അസ്വസ്ഥതയുള്ളപ്പോഴും പ്രതികൂല കാലാവസ്ഥ കണക്കിലെടുക്കാതെ അദ്ദേഹം ഗള്‍ഫിലെത്തി. ക്ഷേമനിധിയെ സജീവമാക്കുകയായിരുന്നു ലക്ഷ്യം. ഈ ലക്ഷ്യത്തിനു ഊക്കും ആക്കവും കൂട്ടാന്‍ തന്റെ സഹപ്രവര്‍ത്തകനായ അബൂബക്ക‍ര്‍ നിസാമിയുമുണ്ടായിരുന്നു. അക്കാലത്ത് അല്‍ഐനിലെ പള്ളിയിലെ ഇമാമായിരുന്നു നിസാമി. വീല്‍ ചെയറിലൂടെ വിമാനത്തിലെത്തുന്ന ശൈഖുനാ ശാരിരികമായി രോഗവും പ്രയാസവും അനുഭവിക്കുകയായിരുന്നു. അപ്പോഴും ആരോഗ്യം വകവെക്കാതെ മുഅല്ലിം ലോകത്തിന്റെ ആശ്വാസത്തിന് വേണ്ടിയാണ് ഈ യാത്രാക്ലേശം തെരഞ്ഞെടുത്തത്. നമ്മുടെ മുഅല്ലിമീങ്ങള്‍ ഇതെല്ലാം ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല. ഒന്ന് കൈപിടിക്കാതെ നടക്കാനോ വീല്‍ ചെയ‍ര്‍ ഇല്ലാതെ വിമാനം കയറാ‍ന്‍ സാധിക്കാത്ത കെ കെ ഉസ്താദ്‌ ബോംബയില്‍ ചെന്ന് അവിടെ നിന്നാണ് യു.എ.ഇ യിലേക്ക് പുറപ്പെട്ടിരുന്നത്. അന്ന് കരിപ്പൂര്‍ വിമാനത്താവളം ആരംഭിച്ചിരുന്നില്ല. കഠിന തണുപ്പോ ശക്തിയായ ചൂടോ ആ ജ്ഞാന വൃദ്ധനു മുഅല്ലിം സ്നേഹത്തിനു മുമ്പില്‍ തടസ്സമായിരുന്നില്ല. എപ്പോഴും ഒരു സഹായി കൈ പിടിക്കാനും ഇറക്കാനും ആവശ്യമായിരുന്നു. പക്ഷെ ഉസ്താദിന് വിശ്രമമുണ്ടായിരുന്നില്ല. ജാമിഅ നൂരിയ്യയില്‍ നിന്ന് കിട്ടുന്ന ലീവുകളി‍ല്‍ എല്ലാം തടി നോക്കാതെ ആരോഗ്യം ശ്രദ്ധിക്കാതെ ഭാവി തലമുറയുടെ ദീനീ ശില്പികളായ ഉസ്താദുമാര്‍ക്ക് വേണ്ടി മണല്ക്കാട്ടിലെത്തി, ക്ഷേമ നിധിയുടെ പ്രവര്‍ത്തനം സജീവമാക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. ഇന്ന് ലക്ഷക്കണക്കിന്‌ ആസ്തിയുള്ള പ്രസ്ഥാനമാണ് ക്ഷേമനിധി. പെണ്‍കുട്ടികളുടെ വിവാഹം, ചികിത്സ, വീടുനിര്‍മ്മാണം തുടങ്ങിയ മുഅല്ലിംകളുടെ ആവശ്യങ്ങള്‍ക്കാണ് സന്നിഗ്ദ ഘട്ടങ്ങളി‍ല്‍ ഈ ഫണ്ട് സഹായത്തിനെത്തുന്നത്. ലക്ഷക്കണക്കിന്‌ ഉറുപ്പിക ഈ രംഗത്ത് സഹായമായി വിതരണം ചെയ്തു കഴിഞ്ഞു. ഋഷി തുല്യം ജീവിതം നയിച്ച ഉസ്താദിന്റെ മരിക്കാത്ത പ്രവര്‍ത്തനങ്ങ‍ള്‍ ആയിരുന്നു ഇതൊക്കെ. ഈ ഫണ്ടിന്റെ പ്രവര്‍ത്തനം അദ്ദേഹം കൊളുത്തിയ പ്രകാശത്തിലൂടെ ഒളിമങ്ങാതെ ഇന്നും പ്രഭ ചുരത്തുകയാണ്.

ഇത്ര വലിയ പാണ്ഡിത്യത്തിന്റെ ഉടമയായിട്ടും സാധാരണക്കാരോടും പണ്ഡിതന്‍മാരോടും ശിഷ്യന്മാരോടും വളരെ വിനയത്തോടു കൂടിയേ അദ്ദേഹം പെരുമാറിയിരുന്നുള്ളൂ. അദ്ദേഹം സദാ വുളുവി‍ല്‍‍ ആയിരുന്നു എന്ന് പരിചയക്കാ‍ര്‍ അനുസ്മരിക്കുന്നു. എല്ലാ വിഷമ ഘട്ടങ്ങളിലും രോഗങ്ങളുടെ സങ്കീര്‍ണതകളിലും ശാന്ത ഹൃദയനായിരിക്കും. എതിര്‍പ്പുക‍ള്‍ തരണം ചെയ്യാ‍ന്‍ നിഷ്പ്രയാസം അദ്ദേഹത്തിന് സാധിച്ചിരുന്നു. മുഖത്ത് സദാ പുഞ്ചിരി കാണാമായിരുന്നു. ദീനീ സേവന രംഗത്തെ കഷ്ടനഷ്ടങ്ങള്‍ അദ്ധേഹത്തെ വിമുഖനാക്കിയില്ല.

വിമര്‍ശനങ്ങ‍ള്‍‍ നല്ലതാണെന്ന അഭിപ്രായക്കാരനായിരുന്നു ഉസ്താദ്. പക്ഷേ അതി‍ര്‍ കവിയരുത് എന്ന് നിര്‍ബന്ധവുമുണ്ടായിരുന്നു. ഒരിക്ക‍ല്‍ ദുബായ് ഫാറൂക്ക് മസ്ജിദി‍ല്‍ വളാഞ്ചേരി മര്‍കസിന്റെ യോഗം നടക്കുമ്പോ‍ള്‍ ആമുഖമായി ഉസ്താദ്‌ പറഞ്ഞ കാര്യം ദൃക്സാക്ഷികള്‍ ഇന്നും ഓര്‍മിക്കുന്നുണ്ട്, അതിങ്ങനെയായിരുന്നു, ഉള്ള കാര്യങ്ങള്‍ തുറന്നു പറയണം . ഞാന്‍ ഇവിടെ ഇരിക്കുന്നു എന്നത് കൊണ്ട് പറയാതിരിക്കേണ്ട. എന്നെ സംബന്ധിച്ചാണ് വല്ലതും പറയാനുള്ളത് എങ്കില്‍ അതും തുറന്നു പറയണം.അങ്ങനെ നിരവധി പരാതികള്‍ ഉയര്‍ന്നു വരികയും മഹാനുഭാവ‍ന്‍ അവക്കെല്ലാം സുസ്മേരവദനനായി പരിഹാരം കാണുകയും ചെയ്തു.

അത് പോലെ താനൂരിലെ ഖാദിരിയ്യ മസ്ജിദിലെ ഇമാം സ്ഥാനം ഒഴിയുമ്പോ‍ള്‍, എന്തെങ്കിലും തെറ്റ് ചെയ്തു എങ്കില്‍ അത് തുറന്നു പറയണം എന്ന് പറഞ്ഞപ്പോ‍ള്‍ തന്റെ ശിഷ്യനെ അഭിനന്ദിക്കാനും ഉസ്താദ് മറന്നില്ല.

ആഢംബരങ്ങളി‍ല്‍ ഒട്ടും താല്പര്യം കാണിക്കാത്ത ഉസ്താദിനു ഒരിക്ക‍ല്‍ റോളക്സ് വാച്ച് ഹദിയ ആയി ലഭിച്ചു. ലക്ഷങ്ങള്‍ വില പിടിപ്പുള്ള ആ വാച്ച് ഒരാ‍ള്‍ ഉസ്താദിനോട് തനിക്കു തരുമോ എന്ന് ചോദിച്ചു. കേള്‍ക്കേണ്ട താമസം ഉസ്താദ്‌ വാച്ച് ഊരി നല്‍കി എന്ന് ഉസ്താദിന്റെ വീട്ടുകാര്‍ പറയുന്നു .

ഉസ്താദിനെ പരിചയമുള്ള കാലം മുത‍ല്‍ ഒരു പ്രാവശ്യം പോലും തഹജ്ജുദ് നഷ്ടപ്പെടുത്തിയതായി കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല കറാഹത്തിന്റെ ഒരു അംശം ആ ജീവിതത്തില്‍ ദര്‍ശിക്കാ‍ന്‍ സാധിച്ചിട്ടില്ലെന്ന് മരുമകനും ഇഷ്ട വിദ്യാര്‍ഥിയുമായ വളാഞ്ചേരി മര്‍കസ് വൈസ് പ്രിന്‍സിപ്പ‍ല്‍ കുഞ്ഞാമു ഫൈസി അനുസ്മരിക്കുന്നു. റമളാനില്‍ അര്‍ദ്ധരാത്രി കഴിഞ്ഞാണ് തിരിച്ചെത്തുക എങ്കിലും തറാവീഹ് നിസ്കാരത്തിനു ശേഷം മാത്രമാണ് ഉറങ്ങിയിരുന്നത്. കൂടെ കിടക്കുന്നവരെ അലോസരപ്പെടുത്താതെ എഴുന്നേറ്റ് തഹജ്ജുദ് നിസ്കരിക്കുകയും ചെയ്യുമായിരുന്നു.

ഒരിക്കല്‍ പോലും തൊപ്പി അഴിച്ചു ഉസ്താദിനെ കണ്ടിട്ടില്ല എന്ന് വീട്ടുകാ‍ര്‍ പറയുന്നു. ഉറങ്ങുന്ന സമയത്ത് തൊപ്പി തലയിണക്കടിയില്‍ വെക്കുമായിരുന്നു. വീട്ടിലുള്ള സമയത്ത് വീട്ടുകാര്‍ ഒന്നിച്ചു ജമാഅത്തായി നിസ്കരിക്കലായിരുന്നു പതിവ്. എപ്പോള്‍ കണ്ടു മുട്ടുമ്പോഴും ആളുകളോട് സലാം പറയല്‍ ഉസ്താദിന്റെ പ്രത്യേകത ആയിരുന്നു. സമ്പത്തുമായി ബന്ധപ്പെടുന്ന കാര്യങ്ങളില്‍ അദ്ദേഹം കൈകൊണ്ട സമീപനം വിസ്മയാവഹമായിരുന്നു. അറബികളെ സമീപിക്കേണ്ടി വരുമ്പോള്‍ ഒന്നോ രണ്ടോ വാചകങ്ങള്‍ മാത്രം പറഞ്ഞ് ഉസ്താദ് സംസാരം അവസാനിപ്പിക്കുമായിരുന്നു. അധികം പറഞ്ഞ് അവരില്‍നിന്ന് കഴിയുന്നത്ര പിരിച്ചെടുക്കുക എന്നത് അദ്ദേഹത്തിന്റെ രീതിയല്ലായിരുന്നു. ബാക്കിയെല്ലാം കൂടെയുള്ളവര്‍ ആയിരുന്നു പറഞ്ഞിരുന്നത്. എല്ലാ വിഷയങ്ങളും ഭംഗിയായി അവസാനിപ്പിക്കാന്‍ ഉസ്താദിന്റെ സാന്നിധ്യം തന്നെ മതിയായിരുന്നു. ആവശ്യത്തിനു മാത്രം സംസാരിക്കാറുള്ള ഉസ്താദിന്റെ ഈ പ്രകൃതം അറബികള്‍ക്കിടയി‍ല്‍ ഉസ്താദിന് വലിയൊരു ആദരവ് നേടിക്കൊടുത്തു.

ആരെങ്കിലും എന്തെങ്കിലും അസുഖമോ പ്രയാസമോ ആയി ഉസ്താദിനെ സമീപിച്ചാല്‍ ആശ്വസിപ്പിക്കാനും എന്തെങ്കിലുമൊക്കെ വഴി പറഞ്ഞു കൊടുക്കാനും ഉസ്താദ്‌ തയ്യാറാകുമായിരുന്നു. ദീര്‍ഘകാലം അബുദാബി ഇന്ത്യ‍ന്‍ ഇസ്‍ലാമിക് സെന്ററിന്റെ പ്രസിഡന്റ് ആയിരുന്ന തച്ചറക്കല്‍ ഇബ്രാഹിം ഹാജിക്ക് ഹജ്ജിനു പുറപ്പെടുന്നതിന്റെ 4 ദിവസം മുമ്പ് പൈല്‍സിന്റെ അസുഖമുണ്ടായി, രക്തം വരാന്‍ തുടങ്ങി ഹജ്ജ് യാത്ര പ്രയാസമാകുമോ എന്ന പേടിയില്‍ ഉസ്താദിനെ കണ്ടു കാര്യം പറഞ്ഞു. ഉസ്താദ് പറഞ്ഞു: നിങ്ങള്‍ ഹജ്ജിനു പോകുക, അവിടെ നിന്ന് രോഗം മാറണമെന്ന നിയ്യത്തോടെ സംസം വെള്ളം കുടിക്കുക, രോഗം മാറിക്കൊള്ളും. അദ്ദേഹം ഉസ്താദ് പറഞ്ഞ പ്രകാരം ചെയ്തു. പിന്നെ അങ്ങനെ ഒരു രോഗം കണ്ടിട്ടില്ല എന്ന് പലപ്പോഴും ഇബ്റാഹീം ഹാജി അനുസ്മരിക്കാറുണ്ടായിരുന്നു.

മലപ്പുറം ജില്ല ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തി‍ല്‍ 1986 ‍ല്‍ ആണ് വളാഞ്ചേരി കാര്‍ത്തലയി‍ല്‍ മര്‍കസുത്തര്‍ബിയത്തി‍ല്‍ ഇസ്‍ലാമിയ്യ രൂപം കൊണ്ടത്. അബൂദാബി സുന്നി പ്രവര്‍ത്തകരുടേയും മറ്റും നിര്‍ലോഭമായ സഹായങ്ങളായിരുന്നു അതിനു പിന്നിലെ ചാലക ശക്തി. മര്‍കസിന്റെ പ്രഥമ സെക്രട്ടറി ആയിരുന്ന ഉസ്താദ്‌ അതിന്റെ വളര്‍ച്ചയി‍ല്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചു. വാര്‍ധക്യത്തിന്റെ അവശതയെ വക വെക്കാതെയും കോളേജ് ഫണ്ടിലേക്ക് പണം സ്വരൂപിക്കാന്‍ അദ്ദേഹം വിദേശ രാഷ്ട്രങ്ങളില്‍ പോയി. വിദേശത്ത് പോകുമ്പോള്‍ പലരും ചോദിച്ചു: താനൂരിലെ ഖാദിരിയ്യ മസ്ജിദിന്റെ കാര്യം കൂടി പരിഗണിച്ചു കൂടെ എന്ന്? ഉട‍ന്‍ വന്നു ശൈഖുനയുടെ മറുപടി: ഞാന്‍ ഇപ്പോ‍ള്‍ പോകുന്നത് മര്‍കസിന്റെ പുരോഗതിക്കു വേണ്ടിയാണ്. ഖാദിരിയ്യയുടെ കാര്യം നമുക്ക് പിന്നീട് ആലോചിക്കാം.

നിരവധി അറബി പ്രധാനികളുമായി ശൈഖുനാക്ക് വലിയ ബന്ധമായിരുന്നു. അബുദാബി ഔഖാഫ് മുന്‍ മന്ത്രി ശൈഖ് ഹസ‍ന്‍ അ‍ല്‍ ഖസ്‍റജി, ഡോ അഹ്മദ് ഖലീല്‍, ശൈഖ് ഇഹ്ശാമുല്‍ ബുര്‍ഹാനി, അബ്ദുല്‍ ഹമീദ് ഖസ്‍റജി തുടങ്ങിയവ‍ര്‍ അവരി‍ല്‍ പ്രമുഖരാണ്.

ശൈഖുനയുടെ ചിരകാല അഭിലാഷമായിരുന്നു സിലബസ് പരിഷ്കരണം. കേരളത്തിലെ സമന്വയ വിദ്യാഭ്യാസ രംഗത്തെ പുതിയ ചുവടു വെപ്പായ വാഫി പ്രസ്ഥാനത്തിലൂടെ അതും സഫലമായി. ഉസ്താദ് നട്ട് നനച്ചു വളര്‍ത്തിയ വളാഞ്ചേരി മര്‍കസ് ഇന്ന് അതിന്റെ കേന്ദ്രമായി പരിലസിച്ചു നില്കുന്നു.

ഉഖ്‍റവിയ്യായ പണ്ഡിതനായിരുന്ന അദ്ധേഹത്തിന്റെ വാക്കിലും പ്രവൃത്തിയിലും ആ വിശിഷ്ട ഗുണം നിഴലിച്ചിരുന്നു. അഗാധ പാണ്ഡിത്യത്തോടൊപ്പം ഇബാദതും സമന്വയിപ്പിക്കാന്‍ കഴിഞ്ഞ അദ്ധേഹത്തിന്റെ ചുണ്ടുകളി‍ല്‍ സദാ തസ്ബീഹിന്റെ മന്ത്ര ധ്വനികള്‍ കളിയാടിയിരുന്നു. ഹൃദയത്തുടിപ്പുകള്‍ പോലും സ്രഷ്ടാവിന്റെ ഓര്‍മ്മകള്‍ ആക്കി മാറ്റാന്‍ സാധിച്ച ആ പണ്ഡിത വര്യന്‍, ഇസ്‍ലാമിക വിജ്ഞാനങ്ങളി‍ല്‍, വിശിഷ്യാ ഹദീസുകളുടെ പഠനത്തിന്റെ കാര്യത്തില്‍ ഒരു മഹാല്‍ഭുതം തന്നെയായിരുന്നു. ഹദീസ് പഠനത്തില്‍ ഏറെ ആഴമുണ്ടായിരുന്ന അദ്ധേഹത്തിന്റെ പ്രധാന ഗുരു വെള്ളിയാമ്പുറം സൈദാലി മുസ്‍ലിയാര്‍ (ന:മ), പലപ്പോഴും അദ്ധേഹത്തിന്റെ ഹദീസ് വിജ്ഞാനവൈഭവത്തെകുറിച്ച് പറയുമായിരുന്നു.

കെ കെ ഉസ്താദ്‌ ഉഖ്‍റവിയ്യായ പണ്ഡിത‍നായിരുന്നു എന്നതിന്റെ ഏറ്റവും മികച്ച തെളിവാണ് അദ്ദേഹം മരണത്തെ മുന്‍കൂട്ടി കണ്ടു എന്നത്. വഫാത്തിന്റെ തലേ ദിവസം ഉസ്താദ്‌ ഭാര്യയെ വിളിച്ചു കൊണ്ട് 3 പ്രാവശ്യം പറഞ്ഞുവത്രേ: ഞാന്‍ നാളെ പോകും.

മാത്രമല്ല വഫാത് നടന്ന ദിവസത്തേക്ക് ബുക്ക് ചെയ്ത പരിപാടി രണ്ടു ദിവസം മുമ്പ് മക്കളെ വിളിച്ചു കാന്‍സ‍ല്‍ ചെയ്യിക്കുക കൂടി ചെയ്തു അദ്ദേഹം.

ജീവിതത്തിന്റെ അവസാന വര്‍ഷങ്ങളി‍ല്‍ നിരന്തരം രോഗങ്ങളാ‍ല്‍ പരീക്ഷിക്കപ്പെട്ടെങ്കിലും അവയെല്ലാം അസാധാരണ സഹന ശക്തിയോടെ അതിജയിച്ച, ആ മഹാ പണ്ഡിത കേസരി, 1995 ഫെബ്രുവരി 6 (റമദാന്‍ 6) തിങ്കളാഴ്ച കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയി‍ല്‍ വെച്ചാണ് നമ്മെ വിട്ടു പിരിഞ്ഞത്. അറ്റമില്ലാത്ത സ്വര്‍ഗ്ഗീയാനുഗ്രഹങ്ങളുടെ ലോകത്തേക് അദ്ദേഹം യാത്രയായി. അദ്ദേഹത്തിന്റെ അന്ത്യ വിശ്രമ സ്ഥാനം താനൂ‍ര്‍ ഖാദിരിയ്യ മസ്ജിദിന്റെ ചാരത്ത് ആകണമെന്ന ആഗ്രഹവും സഫലമായി.

അപ്രശസ്തിയില്‍ ആനന്ദം കണ്ടിരുന്ന ഉസ്താദ്‌ ഉന്നതങ്ങളി‍ല്‍ വിരാജിക്കുമ്പോഴും വിനയാന്വിതനായി പണ്ഡിത ലോകത്ത് വലിയ ഒരു മാതൃക സൃഷ്ടിച്ചാണ് കടന്നു പോയത്.

അല്ലാഹു മഹാനോടൊപ്പം നമ്മെ സ്വര്‍ഗീയാരാമത്തി‍ല്‍ ഉള്‍പെടുത്തി അനുഗ്രഹിക്കട്ടെ- ആമീന്‍.

(അജ്ഞാതനായ എഴുത്ത്കാരനോട് നന്ദിയോടെ
കടപ്പാട്)