Friday, July 13, 2018

ദരിദ്രരോട് ചേര്‍ന്നിരിക്കൂ..അല്ലാഹുവിന്റെ അടുക്കല്‍ വലിയവരായി തീരൂ..

സമ്പത്തും കുലമഹിമയുളളവരോടും കൂടെ മാത്രം സഹകരിക്കുകയും എല്ലാ പരിപാടികള്‍ക്ക് ക്ഷണിക്കുകയും ചെയ്തിട്ട്,  പാവപ്പെട്ടവനെ  മാറ്റി നിര്‍ത്തുന്നവരുണ്ടെന്കില്‍   ഇസ്ലാമിന്റെ
അദ്ധ്യാപനം ശ്രദ്ധിക്കുക ..

അബൂനഈം (റ) നിവേദനം :
"ദരിദ്രരോടൊപ്പം ചേര്‍ന്ന് ഇരിക്കൂ..വിനയം കാണിക്കൂ..എന്കില്‍  അല്ലാഹുവിന്റെ അടുക്കല്‍ വലിയവരും
അഹങ്കാര മുക്തരുമാകും"

സുഹൃത്തുക്കളെ ..
നാം ചിന്തിക്കേണ്ട  വിഷയം,
സമ്പത്തുംസൗന്ദര്യവും
കുലമഹിമയുളളവരെയെല്ലാം ചേര്‍ത്തു  വെക്കുകയും പണമില്ലാത്തതിന്റെ പേരില്‍  സമൂഹത്തിലെ
സാധുക്കളെ മാറ്റി നിര്‍ത്തുന്ന ദുരവസ്ഥ,
മാറേണം..ഇസ്ലാമിന്റെ
നയമതല്ല, ..വിനയം പഠിപ്പിച്ച മതമാണ് ഇസ്ലാം...

സാഹോദര്യം പഠിപ്പിച്ച
മതമാണെന്‍ ഇസ്ലാം...
ഒരു  ചെറിയ സംഭവം
കൂടി ഉണര്‍ത്തട്ടെ,..

മഹാനായ അബൂഹുറൈറ (റ)
മദീനയില്‍ ഗവര്‍ണറായിരുന്ന കാലം,
ഒരിക്കല്‍ അദ്ധേഹം
ഒരുകെട്ട് വിറകുമായി
ജനമധ്യേ സന്ചരിച്ചു.
സ്വയം പരിഹസിച്ച് കൊണ്ട് ഇങ്ങനെ പറയുകയും ചെയ്തു..
"അമീറിന് വഴിമാറിത്തരൂ"
ഇതാണ്..ഇസ്ലാമിന്റെ
ഭരണാധികാരികള്‍
തക്വയില്‍ അധിഷ്ടിതമായി സ്വര്‍ഗ്ഗം നേടിയവര്‍...
ചരിത്രങ്ങള്‍ ഏറെയുണ്ട്...

അവര്‍  അഹങ്കാര മുക്തരായിരുന്നു..
വിനയത്തിന്റെ നേര്‍രൂപങ്ങളായിരുന്നു.
നിര്‍ബന്ധാനുഷ്ടാന കര്‍മ്മങ്ങള്‍ക്ക്  പുറമെ
സാമൂഹ്യ നന്മകള്‍ക്ക്
മുന്‍ തൂക്കം കൊടുത്തെങ്കില്‍ മാത്രമേ..
അവന്‍  പരിപൂര്‍ണ്ണ സത്യവിശ്വാസി ആവുകയുളളൂ..
അല്ലാതെ, എത്ര വലിയ
ആലിമോ, ആബിദോ
ആയിട്ട് കാര്യമില്ല
അഹങ്കാരമില്ലാത്തവര്‍ക്കാണ് സ്വര്‍ഗ്ഗം
തയ്യാര്‍ ചെയ്യപ്പെട്ടിരിക്കുന്നത്
മുന്‍ഗാമികള്‍ അല്ലാഹുവിലേക്കടുത്ത
മഹാസൂഫി വര്യന്മായിരുന്നു,  പക്ഷെ...അവര്‍  പാവപ്പെട്ടവരോട് ചേര്‍ന്നവരും മനുഷ്യനന്മകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചവരുമായിരുന്നു..
ഉമര്‍ (റ) അങ്ങിനെ ജീവിച്ച മഹാനായിരുന്നു,
വ്യക്തമായ ദിശാബോധം ഇസ്ലാം
പഠിപ്പിക്കുന്നു ,

ആരാധനകള്‍ കൊണ്ട് മാത്രമല്ല സ്വര്‍ഗ്ഗം  നേടുന്നത്,..അപ്പോള്‍
മനുഷ്യ നന്മകളെ ആരാധനയാക്കി മാറ്റണം..അത് നിഷ്കളങ്കമെങ്കില്‍
അല്ലാഹു സ്വീകരിക്കും
കനിവ് നഷ്ടപ്പെട്ട ഹൃദയം മരിച്ചതിന് തുല്യമാണ്
സമ്പത്ത് കുറഞ്ഞ
പേരില്‍ ആരെയും
അവഗണിക്കരുത്,
കാരണം,അവരെയാണ് റബ്ബ് കൂടുതല്‍  സ്നേഹിക്കുന്നത്
അവരോെടാപ്പമാണ് മുത്ത് നബി (സ്വ)
സ്വര്‍ഗ്ഗത്തിന്റെ വാതില്‍
തുറക്കുന്നത്.

അവരോടൊപ്പം ചേരൂ
റബ്ബിന്റെ അടുക്കല്‍
മഹത്വമുളളവരായി തീരൂ.
അന്ത്യദിനത്തിന്റെ
അടയാളങ്ങളില്‍ പെട്ടതാകുന്നു,  പണമുളളവനോട് ബഹുമാനം തോന്നുകയെന്നത്,
ഇനി നാം ചുറ്റും കണ്ണോടിക്കുക,
ഖിയാമത്ത് നാളിന്റെ
അടയാളങ്ങള്‍ ഒന്നിന്
പുറകെ ഒന്നായി കണ്ടുകൊണ്ടിരിക്കുകയാണ്,
കനിവ് ഹൃദയത്തില്‍
നിന്ന് നഷ്ടപ്പെടരുത്
കഷ്ടപ്പെടുന്നവരെ
സഹായിക്കുന്നതില്‍
പങ്കാളികളാവണം
അഹങ്കാരമെന്ന മാരകരോഗത്തെ
നശിപ്പിച്ച് കളയണം
കാരണം ..ഒരു നിലക്കും അഹങ്കാരികളെ  റബ്ബ് ഇഷ്ടപ്പെടില്ല.....അത്  ഇല്‍മിന്റെ  പേരിലായാലുംസമ്പത്തോ സൗന്ദര്യത്തിന്റെയോ കുലമഹിമയുടേതോ
ഏത് നിലക്കും മുസ്ലിമായ മനുഷ്യന്‍ അഹങ്കരിക്കല്‍ വലിയ ആപത്ത് വിളിച്ച് വരുത്തും.

അല്ലാഹു കാക്കട്ടെ ....
ഈമാന്റെ പ്രഭയില്‍
ജീവിതം..മുന്നേറട്ടെ..
ഉള്‍ക്കൊളളാന്‍ സ്വശരീരത്തോടും നിങ്ങളോടും  ഉണര്‍ത്തുന്നു...
തല്‍ക്കാലം നിര്‍ത്തട്ടെ..
ദുആ വസ്വിയ്യത്തോടെ,

No comments:

Post a Comment