Tuesday, July 31, 2018

മായാത്ത പൂനിലാവ്

പാണക്കാട് സെയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍' ഈ ഒരു നാമം കേരളീയ മുസ്ലിം ഉമ്മത്തിന് ധൈര്യമായിരുന്നു..അഭിമാനമായിരുന്നു

മത-സമൂഹിക-രാഷ്ട്രീയ രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച മഹാനായ സെയ്യിദവര്‍കളുടെ ഓര്‍മ്മകള്‍ ഇന്നും മനസ്സിന് കുളിര്‍ തെന്നലായി വീശുന്നു

തൂമന്ദഹാസത്തോടെയുളള അവിടുത്തെ വദനം ആയിരങ്ങള്‍ക്ക് ആശ്വാസമായിരുന്നു, ആ പുഞ്ചിരിക്ക് കൊടുങ്കാറ്റ് വരെ നിര്‍ത്താന്‍ കഴിയുമായിരുന്നു,

മുസ്ലിം പൊതുവിഷയങ്ങളില്‍ 'പാണക്കാട് തങ്ങളുടെ' വാക്കിനായി കാതോര്‍ന്നു
അതെ 'പാണക്കാട് തങ്ങള്‍' സ്ഥാനപ്പേരായി ജനപ്രീതിയായതും മഹാനോരുടെ പെരുമയെ കാണിക്കുന്ന ചെറിയ ഉദാഹരണമാണ്...ഏത് മേഖലയിലുളളവര്‍ക്കും സുസമ്മതനായ മഹാനവര്‍കള്‍ ...ആ ഓര്‍മ്മകള്‍..ആ പുഞ്ചിരിയുളള പൂമുഖം ആരുടെ കണ്ണില്‍ നിന്നാണ് കണ്ണുനീര്‍ പൊഴിക്കാത്തത്..
സ്നേഹദൂതുപോല്‍ നിറഞ്ഞ പൂനിലാവ്


അവിടുത്തെ ദുആയും മന്ത്രവും അശരണര്‍ക്കാശ്വസമായിരുന്നു.

മുസ്ലിം ഉമ്മത്തിന്റെ ഹൃദയത്തില്‍ വേദനയുണ്ടാക്കിയ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്തും മാറാട് കലാപം കത്തിപ്പടര്‍ന്നപ്പോഴും ആ ശബ്ദമായിരുന്നു സമുദായത്തെ അത്യുന്നതിയിലെത്തിച്ചത്.
തീവ്രമല്ല ഇസ്ലാമിക നയങ്ങള്‍ അത് മാനുഷിക മൂല്യങ്ങളെയും സഹിഷ്ണുതയുടെയും സഹവര്‍തിത്വത്തിന്റെയും മതമാണ്
ഈയൊരു സന്ദേശം പകര്‍ന്ന ജീവിതമായിരുന്ന മഹാന്റേത്,

ആയിരം പളളികള്‍ തകര്‍ന്നാലും ഒരമ്പലത്തിന്റെ വാതില്‍പോലും തകരരുത്
അത് കൊണ്ട് തന്നെയാണ് സ്വന്തമായി പണമെടുത്ത് ഒരു ക്ഷേത്രത്തിന് വാതില്‍ തങ്ങള്‍ പണിത് കൊടുത്തത്.

മതേതരകേരളത്തിന്റെ  മഹത്തായ മകുടോദാഹരമായിരുന്നു ബഹുമാനപ്പെട്ടവര്‍. ഇന്നും തങ്ങളുടെ പേരില്‍ ഉപഹാരം നല്‍കുന്ന എത്രയെത്ര ക്ഷേത്രങ്ങള്‍..

ഏറ്റവും കൂടുതല്‍ സ്മാരകങ്ങളും തങ്ങളുടെ പേരില്‍ തന്നെയുണ്ട്.

വിദേശരാജ്യങ്ങളിലെ വിദ്യാഭ്യാസവും
വ്യക്തിബന്ധങ്ങളും നേടിയപ്പോഴും പൈതൃക പാരമ്പര്യത്തോടൊപ്പം ചേര്‍ന്ന് നിന്ന മഹാന്‍..മുസ്ലിം കൈരളിയുടെ ആത്മീയ പ്രസ്ഥാനമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ താങ്ങും തണലമുമായി നിലകൊണ്ടു.

നാനാജാതി മതസ്ഥര്‍ക്കും പ്രിയപ്പെട്ട നേതാവായി കാലം കരുതി വെച്ച അനുഗ്രഹീത ജീവിതമായിരുന്നു
തങ്ങളുടേത്,

അഭിപ്രായങ്ങളും ലേഘനങ്ങളും വായിക്കുന്നവര്‍ക്ക് സെയ്യിദോരുടെ വൈഞ്ജാനിക മേഖലയുടെ മറ്റൊരു ലോകമായിരുന്നു കാണാന്‍ സാധിക്കുക

യാത്രകളെയും തന്റെ ചുറ്റുപാടുമുളള സഹജീവികളെയും സസ്യങ്ങളെയും പൂന്തോട്ടങ്ങളെയും അവിടുന്ന് സ്നേഹിച്ചു

മുത്ത് നബിയുടെ صلي ﷲ عليه وسلم തങ്ങളുടെ 39 -) മത്തെ സന്താനപരമ്പരയില്‍ ശിഹാബ് ഖബീലയില്‍ ജനിച്ച സെയ്യിദവര്‍കളുടെ നാമത്തില്‍ തന്നെയും ഈ ഖബീല അറിയപ്പെടുന്നതും എന്നത് ഒരു നന്മയുടെ ഓര്‍മ്മകളാണ്

നികത്താനാകാത്ത വിടവുകള്‍ നിഴലിച്ച് നില്‍ക്കും എത്ര കാലം പിന്നിട്ടാലും
സെയ്യിദവര്‍കള്‍ക്ക് പകരം സെയ്യിദവര്‍കള്‍ മാത്രം

വരും തലമുറകള്‍ക്ക്  പാണക്കാട്ടെ തങ്ങളുപ്പാപ്പയുടേ ജീവിതം പകരേണ്ടത്  നമ്മുടെ ധാര്‍മ്മിക ഉത്തരവാദിത്വമാണ്



2009 ആഗസ്റ്റ് 1 ....

കൊടപ്പനക്കലെ പൂനിലാവ് പോയ്മറഞ്ഞ ദിനം...

ഞങ്ങളുടെ ഖൽബ് പിടഞ്ഞ ദിവസം...
മതേതര ഭാരതത്തിന്റെ മനസ്സെന്ന മാണിക്യ കൊട്ടാരത്തിൽ കിരീടം വെക്കാത്ത സുൽത്താനായി അങ്ങ് ജീവിച്ച കാലം...

ഞങ്ങൾക്ക് വസന്തമായിരുന്നു....
കാലം എത്ര കഴിഞ്ഞാലും... മരിക്കാത്ത ഓർമകളുമായി അങ്ങ് ജീവിക്കുമിനിയും.. ഞങ്ങളുടെ ഹൃദയാന്തരങ്ങളിലൂടെ...?

മഹാനവറുകളുടെ കൂടെ ഞങ്ങളെയും  ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടണേ അല്ലാഹ്
ആമീൻ ......

ഈ അക്ഷരങ്ങള്‍ കേവലം ഓര്‍മ്മയുടെ ഏറ്റവും ചെറിയ ഭാഗം മാത്രം..അക്ഷരക്കൂട്ടുകള്‍ പോരാ മഹാനോരെ എഴുതിവെക്കാന്‍..

ദുആ വസ്വിയ്യത്തോടെ
ഷംജീദ് .എന്‍

Sunday, July 29, 2018

ഓര്‍മ്മയില്‍ മായാതെ ശൈഖുനാ കാളമ്പാടിയുസ്താദ്(നഃമ)



"നീലം മുക്കി മുക്കി നിറം മങ്ങിയ വെളള വസ്ത്രവും ബട്ടനിടാത്ത നീളക്കുപ്പായവും കണങ്കാലിനോടൊപ്പം ഉയര്‍ന്നു നില്‍ക്കുന്ന ഇസ്തിരി തട്ടാത്ത തുണിയും കണ്ണാടിക്ക് മുന്നില്‍  നിര്‍മ്മിക്കപ്പെട്ടതല്ലെന്നു ഒറ്റ നോട്ടത്തില്‍ വിളിച്ച് പറയുന്ന വാലുളള തലപ്പാവും പ്രകടനപരതയുടെ എല്ലാ പേക്കോല- ങ്ങളോടുമുളള വെല്ലുവിളിയായിരുന്നു,  തനിച്ചാണെങ്കിലും ശബ്ദമുഖരിതമായ സദസ്സിലാണെങ്കിലും സുജൂദിന്റെ സ്ഥാനത്തേക്ക് മാത്രം നോക്കിയുളള തല താഴ്ത്തി കൈ വീശിയുളള പ്രത്യേക നടത്തമായിരുന്നു ..  ഈന്തപ്പനയോലകളില്‍ കിടന്നുറങ്ങിയ മുത്ത് നബി(സ്വ) യുടെ പൂമേനിയില്‍  ചുവന്നു തുടുത്ത പാട് കണ്ടു ഉമറുല്‍ ഫാറൂഖ് (റ) വിരിപ്പ് ഓഫര്‍ ചെയ്തതും ഞാനും ദുനിയാവും തമ്മിലെന്ത് , വെറുമൊരു വഴിപോക്കനല്ലേ ഞാന്‍..എന്നു പറഞ്ഞു കണ്ണീരിന്റെ അകമ്പടിയോടെ അവതരിപ്പിക്കാന്‍ ആളുകളും വേദികളും എമ്പാടും സമുദായത്തിലുണ്ട് എന്നാല്‍ ആ മാതൃകയില്‍ ജീവിതം കാഴ്ച്ച വെക്കാന്‍ അതികമാര്‍ക്കും കഴിയില്ല ,അതിനു ധൈര്യം കാണിച്ച വലിയ മഹാനാണ് *മര്‍ഹൂംശൈഖുനാ* *കാളമ്പാടി മുഹമ്മദ്* *മുസ്ലിയാര്‍(നഃമ)*  ലാളിത്യത്തിന്റെയും പ്രവാചക മാതൃക ചൂണ്ടി കാണിക്കാന്‍ അനുയോജ്യമായ ഒരു വലിയ ജീവിതം ഇത് വരെ കേരളീയ മുസ്ലിം ഉമ്മത്തിനു മുന്നിലുണ്ടായിരുന്നു.ഇസ്ലാമിക പ്രമാണങ്ങള്‍ പറയുന്ന സുഹ്ദിനും ഭൗതിക പരിത്യാഗത്തിനുമൊരു ജീവനുളള ഉദാഹരണം ആവശ്യപ്പെടുന്നവരോട് മലപ്പുറം-പെരിന്തല്‍മണ്ണ റൂട്ടില്‍ കാവുങ്ങലില്‍ ബസ്സിറങ്ങി കാളമ്പാടിയിലേക്ക് പോയാല്‍ മതിയെന്ന് ഇന്ന് വരെ നമുക്ക് പറയാമായിരുന്നു....  സാധാരണക്കാരില്‍ സാധാരണക്കാരന്റെ വീട്ടുമുറ്റംപോലും വാഹനങ്ങള്‍ വന്നു നില്‍ക്കാന്‍ സജ്ജമാക്കപ്പെട്ട ഇക്കാലത്തും സമസ്തയുടെ പ്രസിഡന്റിന്റെ വീട്ടിലേക്ക് കാല്‍ നടയായെ എത്താന്‍ പറ്റൂ എന്നത് എത്ര ഉറക്കെ പറഞ്ഞാലും മതിയാകാത്ത വലിയൊരുആശയമാണ്.  ഭൗതികതയുടെ  വഴികളെയും വകുപ്പുകളെയും അവഗണിക്കുന്നവരാണ് ആത്മീയാചര്യന്മാരെന്നു ജീവിതം കൊണ്ട് പഠിപ്പിക്കുകയായിരുന്നു ആ ഗുരുവര്യന്‍.  ഒറ്റ നോട്ടത്തില്‍ തന്നെ കടലുണ്ടിപ്പുഴയോരത്തെ കവുങ്ങിന്‍ തോട്ടത്തിലെ ആ വീടിന്റെ മണ്ണുതേച്ച സിമന്റിടാത്ത ചുമര് കാണാം. ഭൗതികതയുടെ ചുമരുകള്‍ക്കും ചുറ്റുപാടുകള്‍ക്കും മുന്തിയ പരിഗണന നല്‍കേണ്ടവരല്ല മത പണ്ഡിതന്മാരെന്ന് ജീവിതം കൊണ്ട് അടയാളപ്പെടുത്തുകയായിരുന്നു ആ മഹാ പണ്ഡിതന്‍...  എക്സിബിഷനസിത്തിന്റെ അധിനിവേശ കാലത്തെ പണ്ഡിതധര്‍മ്മം,പ്രകമ്പനം സൃഷ്ടിക്കുന്ന പ്രഭാഷണങ്ങളും കോരിത്തരിപ്പിക്കുന്ന കഥാകഥനങ്ങളും വാല്യങ്ങളായി അടുക്കിവെച്ച രചനകളുമല്ലെന്ന് തിരിച്ചറിഞ്ഞ ആ ക്രാന്ത ദര്‍ശി,ജീവിച്ച് കാണിക്കുകയെന്ന കാലഘട്ടത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഏറ്റെടുത്തത്..  ആ മഹാപണ്ഡിതന്റെ  പുണ്യ സ്മരണയില്‍ ഒരു നിമിഷം.....

Thursday, July 26, 2018

ശൈഖുനാ ശംസുല്‍ ഉലമ رضي ﷲ عنه വിന്റെ മദീനാ സിയാറത്ത്


ശൈഖുനായുടെ ഹജ്ജ് യാതയില്‍ പ്രധാന മസാറുകളെല്ലാം ശൈഖുനാ സിയാറത്ത് ചെയ്തിരുന്നു.

ശൈഖുനായുടെ അവസാന ഹജ്ജ് യാത്രയില്‍ കൂടെയുണ്ടായിരുന്ന
എ.വി അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍ പറയുന്നു,

"1987ല്‍ ശൈഖുനാ കുടുംബ സമേതം ഹജ്ജിന് വന്ന വേളയില്‍ ഞാന്‍ പരിശുദ്ധ മക്കയില്‍ ഉണ്ടായതും,പുണ്യ സ്ഥലങ്ങളിലെല്ലാം ശൈഖുനായുടെ കൂടെ ഒരുമിച്ച് കൂടാന്‍ സാധിച്ചതും എനിക്ക് ഒരിക്കലും മറക്കാത്ത സാധിക്കാത്ത അനുഭവമായി

ഹജ്ജ്  യാത്രയില്‍ സിയാറത്ത് ചെയ്യേണ്ട
ഏറ്റവും പുണ്യസ്ഥലം
നബി (സ്വ)യുടെ ഖബ്ര്‍ ശരീഫ് ആണല്ലോ.

അവിടെ സിയാറത്ത് ചെയ്യുന്ന ശൈഖുനായെ വിവരിക്കാന്‍ അസാധ്യമാണ്,കാരണം എത്രയോ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കണ്ടു പരിചയപ്പെട്ട ശൈഖുനായെയായിരുന്നില്ല അവിടെ കണ്ടത്.

എപ്പോഴും ഗൗരവം സ്ഫുരിക്കുന്ന മുഖവും
സാധാരണ ആരോടും വിധേയത്വം കാണിക്കാത്ത പ്രകൃതവുമുളള ശൈഖുനായെ ആയിരുന്നില്ല റൗളാ ശരീഫിന്നടുത്ത് കാണാന്‍ കഴിഞ്ഞത്. ഒരു കൊച്ചു കുട്ടിയെ പോലെ പൊട്ടിക്കരയുകയും,കണ്ണുനീരൊഴുക്കുകയും ചെയ്യുന്നത് ഞാന്‍ ആദ്യമായി കാണുകയായിരുന്നു

മസ്ജിദുന്നബവിയില്‍ ശൈഖുനാ പ്രവേശിക്കുമ്പോഴൊക്കെ ഒന്നുകില്‍ ഖബ്ര്‍ ശരീഫിന്നടുത്തോ അല്ലെങ്കില്‍ റൗളാശരീഫിന്നടുത്തോ

(നബി صلي ﷲ عليه وسلم തങ്ങളുടെ ഖബ്റിനും മിമ്പറിനും ഇടയിലുളള സ്ഥലം)
എത്താനാണ് ശ്രമിക്കുക

റൗളാ ശരീഫില്‍ ശൈഖുനാ ഇരിക്കുമ്പോള്‍ 'ഉസ്വാനത്തു ആയിശ'!
എന്ന തൂണിന്റെ താഴെ ഇരിക്കുവാനാണ് ശ്രമിച്ചിരുന്നത്.

അവിടെ ജനങ്ങള്‍ തിരക്കി ഊഴം കാത്തിരിക്കുന്ന സ്ഥലം ആയിട്ടും ഒരിക്കല്‍ ശൈഖുനാ അവിടെ നിന്ന് എഴുന്നേല്‍ക്കാന്‍ കൂട്ടാതെ തൂണും പിടിച്ച് കരയുകയും ദുആ ചെയ്യുകയും ചെയ്യുന്നത് കണ്ടപ്പോള്‍ കരയേണ്ട സ്ഥലത്ത് എത്തുമ്പോള്‍ ശൈഖുനാ കരയും എന്ന് എനിക്ക് ബോധ്യമായി.

ശൈഖുനാ  ജന്നത്തുല്‍ ബക്കീഇല്‍,
===============-===

അനേകം സ്വഹാബിമാരുടെയും മറ്റു മഹാന്മാരുടെയും  ഖബ്റുകള്‍ സ്ഥിതി ചെയ്യുന്ന മദീനയിലെ ജന്നത്തുല്‍ ബക്കീഅ് സിയാറത്ത് ചെയ്യുന്ന വേളയിലും ശൈഖുനായെ കൂടുതല്‍ ദു:ഖിതനായി  കാണുകയുണ്ടായി. ഓരോ  ഖബ്റിന്നടത്തും പോയി കൂടുതല്‍ സമയം നില്‍ക്കാന്‍ അവിടുത്തെ പോലീസുകാര്‍ അനുവദിച്ചില്ല,  എന്നാല്‍ ശൈഖുനാ അതൊന്നും കൂടുതല്‍ വക വെക്കാതെ പല ഖബ്റിന്നരികിലും ചെന്ന് സൂറ:യാസീന്‍ ഓതി ദുആ ചെയ്യുന്നത് കാണാമായിരുന്നു

ഒരിക്കല്‍ നബി (സ്വ) തങ്ങളുടെ ഭാര്യമാരായിരുന്ന ഉമ്മഹാത്തുല്‍ മുഅ്മിനീങ്ങളുടെ ഖബ്റുകള്‍ക്കടുത്ത് ശൈഖുനാ ഇരുന്നു കൊണ്ട് ഖുര്‍ആന്‍ പാരായണം ചെയ്യുകയും ശൈഖുനായുടെ കയ്യിലുണ്ടായിരുന്ന തസ്ബീഹ് മാല ആ മഹതികളുടെ ഖബ്റുകള്‍ക്ക് മുകളില്‍ ഇടുകയും മാല കൊണ്ട് തടവിയ ശേഷം തിരിച്ചെടുക്കുകയും ചെയ്തു.

ശൈഖുനാ ബദ്റില്‍,
====================

വിശുദ്ധ മക്കയില്‍ നിന്ന് മദീനയിലേക്ക് പോകുമ്പോഴാണ് ശൈഖുനാ ബദ്ര്‍ സിയാറത്ത് ചെയ്തത്.

മക്കയില്‍ ശൈഖുനായെ പരിചയപ്പെടാന്‍ ഇടയായ ഒരു അറബിയാണ് അദ്ധേഹത്തിന്റെ സ്വന്തം വണ്ടിയില്‍ ശൈഖുനായെയും കുടുംബത്തെയും ബദ്റിലേക്ക് കൊണ്ടുപോയത്. ബദ്റില്‍ അപ്പോള്‍ നിയന്ത്രണം ഉണ്ടായിരുന്നു.

അധിക ആളുകളെയുംബദ്ര്‍ ശുഹദാക്കളെ മറവ് ചെയ്ത ഖബ്റുകള്‍ക്കടുത്തേക്ക് വിടാതെ കല്‍മതിലിന്റെ ഗെയ്‌റ്റിന്റെയടുത്ത് നിന്ന് സിയാറത്ത് ചെയ്ത് പോകാനെ പോലീസ് അനുവദിച്ചിട്ടുളളൂ..
 ശൈഖുനായെയും കൂടെയുളളവരെയും അകത്തേക്ക് വിടുകയും ശുഹദാക്കളുടെ ഖബ്റുകള്‍ക്ക് തൊട്ടരുകില്‍ ഇരുന്ന് യാസീന്‍ ഓതിയതിന്ന് ശേഷം ശൈഖുനാ ദുആ ചെയ്യാന്‍ തുടങ്ങി
ബദ്രീങ്ങളുടെ  പേരുകള്‍ മുഴുവന്‍ പറഞ്ഞ് തവസ്സുല്‍ ചെയ്ത് കൊണ്ടുളള ദുആ കേട്ടപ്പോള്‍ കൂടെയുണ്ടായിരുന്ന അറബി അത്ഭുത സ്തബ്ധനായിപ്പോയി

================-===
സൂചിക: ശൈഖുനാ ശംസുല്‍ ഉലമയെ
(ഖ:സി) കുറിച്ച് സമസ്ത പുറത്തിറക്കിയ  പ്രശസ്ഥരുടെയും പ്രഗത്ഭരുടെയും എഴുത്തുകളുടെ  സമാഹരണമായ

"ശംസുല്‍ ഉലമ"

എന്ന പുസ്തകത്തില്‍

എം.ടി അബ്ദുല്ലാ മുസ്ലിയാര്‍

(സമസ്ത-മുശാവറ അംഗം)

രചിച്ച  മഹാനവര്‍കളുടെ കറാമത്തുകള്‍ വിവരിക്കുന്ന

"ശംസുല്‍ ഉലമാ മസാറുകളില്‍"  എന്ന അദ്ധ്യായത്തില്‍ നിന്നും

പേജ്:55-57

-ഷംജീദ് .എന്‍

Sunday, July 22, 2018

സെയ്യിദുനാ ഉമര്‍ ഖാളി رضي ﷲ عنه വിന്റെ സ്നേഹലോകം





സ്നേഹത്തോളം  ധൈര്യവും കരുത്തും പകരുന്ന മറ്റൊന്നില്ല. കാരണം ഒരാളുടെ അസ്തിത്വത്തിന്റെ ആ‍ഴങ്ങളിലേക്ക് വേരോട്ടമുള്ള മറ്റൊരു വികാരമില്ല. ഭയം കൊണ്ട് ഒരാളെ അനുസരിപ്പിക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ അത് അനുസരണമായിരിക്കയില്ല. ബാഹ്യമായ കീഴ്പ്പെടല്‍ മാത്രമായിരിക്കും. അടിമവേല പോലെ താഴ്ന്ന തരത്തിലുള്ള ഒന്നായിരിക്കുമത്. സ്നേഹമാണ് ഒരു കാര്യത്തിന്റെ മാനസികമായ അം‌ഗീകരണത്തിനും സ്വീകരണത്തിനും ഒരാളില്‍ സന്നദ്ധതയുണ്ടാക്കുന്നത്. എല്ലാ അസൌകര്യങ്ങളേയും തിക്താനുഭവങ്ങളേയും സ്നേഹം മധുരമാക്കിത്തരും. വേദനയെ ഔഷധമാക്കും. അചേതനമായതിനെ ചേതനയുറ്റതാക്കും. രാജാ‍വിനെ അടിമയാക്കും.

മഹാനായ ഉമര്‍ ഖാസി (റ) نور الله مرقده മദീനയില്‍ നബി صلى الله عليه യുടെ റൌളാശരീഫിന് മുമ്പില്‍ വെച്ച് പാടിയ ശ്രവണസുന്ദരമായ സ്നേഹകാവ്യം ആ വിശുദ്ധ റൌളയുടെ കവാടം തള്ളിത്തുറന്ന സം‌ഭവം പ്രസിദ്ധമാണ്. അത് സ്നേഹത്തിന്റെ ശക്തിയാണ്.

يٰا أَكْرَمَ الْكُرَمٰا عَـلَى أَعْتٰابِكُمْ --- عُمَرُ الْفَقِيرِ الْمُرْتَجِي لِجَنٰابِكُم
ْيَرْجُو الْعَطٰاءَ عَلَى الْبُكٰاءِ بِبٰابِكُمْ --- وَالدَّمْعُ مِنْ عَيْنَيْهِ سٰالَ سَجِيمٰا
صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمٰا

‘ബാഷ്പം നിറഞ്ഞൊഴുകുന്ന കണ്‍കളുമായി
വാതില്‍ക്കല്‍ വന്നിതാ നില്‍ക്കുന്നു ഞാ‍ന്
‍പാവമാണീ ഉമര്‍ മോഹമനവധി
ഒന്നു കടാക്ഷിക്കൂ ഔദാര്യവാരിധേ’

എന്നിങ്ങനെ തുടങ്ങുന്ന വരികള്‍ നബി صلى الله عليه യോടുള്ള സ്നേഹത്തെ അക്ഷരാ‍ര്‍ത്ഥത്തില്‍ പ്രതിധ്വനിപ്പിക്കുന്നു.യുക്തിയുടെ മണ്ഡലങ്ങള്‍ അതിരുകളുള്ളതാണ്. സ്നേഹമണ്ഡലം അനന്ത വിശാലമാണ്. കൊടുക്കലിനാണ് സ്നേഹത്തില്‍ സ്ഥാനമുള്ളത്. എടുക്കലിനോ വാങ്ങലിനോ അല്ല. താന്‍ സ്നേഹിക്കുന്ന വ്യക്തിക്കോ മൂല്യത്തിനോ വേണ്ടി ഒരാള്‍ മരണത്തിനു വരെ സന്നദ്ധനാകുന്നതില്‍ എടുക്കലോ വാങ്ങലോ അല്ല. ജീവന്‍ കൊടുക്കലാണ് നടക്കുന്നത്.

Thursday, July 19, 2018

സെയ്യിദുനാ അബൂബക്കര്‍ സ്വിദ്ധീഖ് رضي ﷲ عنه വാക്കുകളില്‍ ഒതുങ്ങാത്ത അതുല്യ താരകം


മുത്ത്നബി  صلي ﷲ عليه وسلم തങ്ങളുടെ ഇഷ്ടതോഴന്‍,
പ്രതിസന്ധിഘട്ടങ്ങളില്‍ നബി صلي ﷲ عليه وسلم തങ്ങള്‍ക്ക്
താങ്ങും തണലുമായി

മുത്ത് നബി صلي ﷲ عليه وسلمതങ്ങള്‍ പറയുന്നു

"അബൂബക്കര്‍ എന്റെ സഹോദരനാണ്,ഞാന്‍
അബൂബക്കറിന്റെ സഹോദരനുമാണ്.ഈ സമുദായത്തില്‍ ഏറ്റവും ശ്രേഷ്ടതയുളള ആള്‍
അബൂബക്കറാണ്"

സെയ്യിദുനാ അബൂബക്കര്‍ സിദ്ധീഖ് (റ) ആരെങ്കിലും ഇഷ്ടം വെച്ചാല്‍ അവര്‍ക്ക് അഞ്ചു ഗുണങ്ങള്‍ ലഭിക്കും..

1-ദുനിയാവിന്റെ ആവശ്യങ്ങള്‍ക്ക് വേറെ ആളെ ആശ്രയിക്കേണ്ടി വരില്ല

2-അവരുടെ ഖബ്ര്‍ വിശാലമാക്കപ്പെടും

3- അവര്‍ ഈമാനോട് കൂടി മരിക്കും

4- നബി (സ്വ) തങ്ങളുടെ ശഫാഅത്ത് ലഭിക്കും

5- അല്ലാഹുവിന്റെ ലിഖാഅ് ലഭിക്കും (പരലോകത്ത് അല്ലാഹുവിനെ കാണാന്‍ കഴിയും)

വീണ്ടും ഹബീബ് റസൂലുളളാഹി صلي ﷲ عليه وسلم പറയുന്നു,

"അമ്പിയാ മുര്‍സലുകള്‍ക്ക് ശേഷം അബൂബക്കറിനേക്കാള്‍ ശ്രേഷ്ഠതയുളള ഒരാളുടെ മേലും സൂര്യന്‍ ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്തിട്ടില്ല"

ഹബീബായ തങ്ങള്‍ صلي ﷲ عليه وسلم ഇങ്ങനെ ദുആ ചെയ്തു

"അല്ലാഹുവേ...എന്നെയും അബൂബക്കറിനെയും
സ്വര്‍ഗ്ഗത്തില്‍  ഒരേ സ്ഥലത്ത് ആക്കേണമേ.."

ഭൂമിയിലുളള സകലരുടെയും ഈമാനെക്കാള്‍
മുന്തി നില്‍ക്കുന്നത് മഹാനായ സെയ്യിദുനാ  സിദ്ധീഖ് (റ) തങ്ങളുടെ ആണ്..

സൗഹൃദങ്ങളെ കുറെ കേള്‍ക്കുന്നവരും അനുഭവിക്കുന്നവരുമാണ് നമ്മള്‍, എന്നാല്‍ ഏറ്റവും വലിയ സൗഹൃദത്തിന്റെ ഉത്തമ ഉദാഹരണമാണ് അഷ്റഫുല്‍ ഖല്‍ക്കിന്റെയും صلي ﷲعليه وسلم സെയ്യിദുനാ സിദ്ധീഖുല്‍ അക്ബര്‍ (റ) തങ്ങളുടേതും

എത്രത്തോളമെന്നാല്‍ അവിടുന്ന് ജീവനായിരുന്നു...

ഹബീബായ നബി തങ്ങള്‍ صلي ﷲ عليه وسلم മഹാനവര്‍കളെ
പോരിശകള്‍ ഏറെ പറഞ്ഞിട്ടുണ്ട്..എല്ലാം കുറിക്കലും കണ്ടെത്തലും അസാധ്യം ..!!

നമ്മെയും സെയ്യിദുനാ വഇമാമുനാ അബൂബക്കര്‍ തങ്ങളെ (റ) യും സ്വര്‍ഗ്ഗത്തില്‍ മുത്ത് നബി (സ്വ)യോടൊപ്പം സകല അമ്പിയാ-ഔലിയാക്കളുടെ കൂടെ ചേര്‍ക്കുമാറാകട്ടെ..ആമീന്‍..

ﺍﻟﻠﻬﻢ ﺻﻞ ﻋﻠﻰ ﺳﻴﺪﻧﺎ ﻣﺤﻤﺪ ﻭﻋﻠﻰ ﺁﻟﻪ ﻭﺻﺤﺒﻪ ﻭﺳﻠﻢ

ദുആ വസ്വിയ്യത്തോടെ
ഷംജീദ് .എന്‍

Sunday, July 15, 2018

ഔലിയാക്കള്‍ തിരിച്ചറിഞ്ഞ ശൈഖുനാ ശംസുല്‍ ഉലമ رضي ﷲ عنه

"മഹാനായ ശൈഖ് മര്‍ഹൂം ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര്‍ (റ)  മൂന്നോ നാലോ പ്രാവശ്യം ശൈഖുനായെ സംബന്ധിച്ഛ് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്  അപ്പോഴൊന്നും പ്രസിദ്ധമായ "ഇ.കെ" എന്ന പ്രസിദ്ധമായ ആ രണ്ടക്ഷരമോ സ്വന്തം പേരോ ഉച്ചരിക്കുവാന്‍ അവര്‍ തയ്യാറായില്ല.
"ബഹുമാനപ്പെട്ടവര്‍"
എന്ന് മാത്രമാണ് അപ്പോഴൊക്കെ ഉപയോഗിച്ച വാക്ക്.

സംസാരത്തിന്റെ സാഹചര്യത്തില്‍ നിന്നാണ് അത്
"ശംസുല്‍ ഉലമയെ" സംബന്ധിച്ചായിരുന്നു എന്ന് മനസ്സിലാക്കാന്‍ സാധിച്ചത്.അത് അവര്‍ക്കുളള മഹബ്ബത്തിന്റെ ശക്തിയെയാണ് തെളിയിക്കുന്നത്.

ശൈഖുനാ ഉമര്‍ മുസ്ലിയാരും (നഃമ) വളരെയധികം ബഹുമാനിച്ച് കൊണ്ടേ പറഞ്ഞിരുന്നുളളൂ....

ഇവരെല്ലാംഹൃദയംകൊണ്ട് മനസ്സിലാക്കാന്‍ കഴിവുളള മഹാന്മാരാണ്.

അനുഭവങ്ങള്‍ പലതും
അതിന്ന് തെളിവാണ്.
ഇത്തരം മഹാന്മാരുടെ ഹൃദയത്തില്‍ ശംസുല്‍ ഉലമയ്ക്ക് സ്ഥാനം നേടാന്‍ കഴിഞ്ഞിട്ടുണ്ട് എന്നതാണ് സത്യം."

(സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം ,പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ ശൈഖുനാ വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ എഴുതിയ കുറിപ്പില്‍ നിന്ന്..)

ഇന്ന് യാതൊരു മഹത്വം കല്‍പ്പിക്കാതെ
മഹാനായ ശംസുല്‍ ഉലമ (റ) യുടെ പേര് വലിച്ചിഴക്കുന്നവര്‍ക്ക്,
"ഇ.കെ" എന്ന് യാതൊരു കൂസലുമില്ലാതെ പറഞ്ഞു നടക്കുന്നവര്‍ക്ക് ഈ എഴുത്ത് പുനര്‍വിചിന്തനം നടത്തുവാന്‍ ഉപകരിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു

വിലായത്തിന്റെ പദവി ജനസമക്ഷത്ത് മറച്ച് വെച്ച ഔലിയ ആകുന്നു ശൈഖുനാ ശംസുല്‍ ഉലമ(റ) അതേ സമയംശൈഖുനായുടെ  ശിഷ്യനാകുന്നു വലിയുല്ലാഹി സി.എം മടവൂര്‍ (റ) അവിടുന്ന് ജനങ്ങള്‍ക്ക് കറാമത്തുകള്‍ കാണിച്ച് കൊടുക്കുന്നു,

എന്നാല്‍ മനസ്സിലാക്കുക...പകല്‍ സമയം ജനങ്ങള്‍ക്കിടയിലും രാത്രി സമയങ്ങളില്‍ ഔലിയാക്കളുമായി ചര്‍ച്ച കൂടുമായിരുന്നു
ശൈഖുനാ ശംസുല്‍ ഉലമ(റ) അവരില്‍ പ്രമുഖരാണ്

ശൈഖ് സ്വാലിഹ് മൗല(റ)
ആലുവായ് അബൂബക്കർ മുസ്ലിയാർ
(റ), കണിയാപുരം
അബ്ദുർറസാഖ് മസ്താൻ (റ),

ശൈഖുനാ ശംസുല്‍ ഉലമ(റ) പല കറാമത്തുകളും കാണിച്ചിട്ടുണ്ട് എന്നാല്‍ തന്റെ സിര്‍റ് പരസ്യമാകുന്നതിനെ തൊട്ട് ഭയന്നിരുന്നു.

ശൈഖുനായെ വിവരിക്കല്‍ അസാധ്യം..ലോക പണ്ഡിതര്‍ "ആലിമുല്‍ ആലം" എന്നു വിശേഷിപ്പിച്ചു, മക്കയിലെ ഇമാം മാലിക്കി (റ) അവിടുത്തെ വടിയില്‍
കൈ സ്പര്‍ശിക്കുന്ന ഭാഗം ചുംബിച്ചു ബറക്കത്തെടുത്തത് കണ്ട ദൃക്സാക്ഷികളുണ്ട്...അവരെയെല്ലാം മനസ്സിലാക്കി ആരാണ്
ശംസുല്‍ ഉലമ(റ) യെന്ന്...

മുത്ത് നബി صلي ﷲ عليه وسلمയുടെ കൂടെ മഹാനവര്‍കളോടൊപ്പം നാഥന്‍ നമ്മെയെല്ലാം ഒരുമിച്ച് ചേര്‍ക്കുമാറാകട്ടെ

ആമീന്‍ യാ റബ്ബല്‍ ആലമീന്‍..

ദുആ വസ്വിയ്യത്തോടെ,
ഷംജീദ്.എന്‍







Saturday, July 14, 2018

അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആഗോള ശബ്ദങ്ങള്‍


അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആഗോള പണ്ഡിതരെ നാം അറിയേണ്ടതുണ്ട്,

ആഗോളതലത്തില്‍ വഹാബിസത്തെ ശക്തമായി നേരിടുകയും അശ്അരി ശാഫിഈ ധാരകളെയും തസ്വവ്വുഫിന്റെ കൈ വഴികളെയും സംരക്ഷിച്ഛ് നിര്‍ത്തിയ ഒട്ടനവധി പണ്ഡിതന്മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്.

1- ഹറമിലെ മുദര്രിസായ അല്ലാമാ സൈനി ദഹ്ലാന്‍,(നഃമ)

2- ബൈറൂത്തിലെ ചീഫ് ജസ്റ്റിസായിരുന്ന യൂസുഫുന്നബ്ഹാനി (റ) -(1849-1932)

3- ഇന്ത്യയുടെ അഭിമാനം ഇമാമെ അഹ്ലുസ്സുന്ന, അഅ്ലാ ഹസ്രത്ത് അഹ്മദ് റസാഖാന്‍ ബറേല്‍വി (റ) -(1856-1921)

4-ജാമിഉല്‍ അസ്ഹറിലെ ലജ്നത്തുല്‍ ഫത്താവാ മേധാവിയായിരുന്ന ഹുസൈന്‍ മുഹമ്മദ് മഖ്ലൂഫ് (നഃമ).-(1890-1990)

5-ജോര്‍ഡാനിലെ മുഹമ്മദ് സഈദ് കുര്‍ദി (നഃമ) -(1890-1972)

6-സിറിയയിലെ മുഹമ്മദുല്‍ ഹാഷിമി തല്‍മിസാനി (നഃമ)-(1881-1961)

7- അബ്ദുര്‍റഹ്മാന്‍ ശാഗൂരി (നഃമ)-(1914-2004)

8-ലോക പ്രശസ്ത ഖുര്‍ആന്‍ പണ്ഡിതന്‍
മുഹമ്മദ് മുതവല്ലി ശഅ്റാവി (നഃമ)
-(1911-1998)

9-സൗഊദിയിലെ അബ്ദുല്‍ ഖാദിര്‍ ബിന്‍ അഹ്മദ് അസ്സഖാഫ് (നഃമ) -(1913-2010)

10-സഊദിയിലെ പ്രമുഖ പണ്ഡിതന്‍
ഡോ.സയ്യിദ് മുഹമ്മദ് അലവി മാലികി (നഃമ)
-(1944-2004)

11-മുന്‍ സഊദി സാംസ്കാരിക വകുപ്പ് മന്ത്രി മുഹമ്മദ് അബ്ദ യമാനി (നഃമ)-(1940-2010)

12-ജോര്‍ഡാനിലെ ഗ്രാന്റ് മുഫ്തിയായിരുന്ന നൂഹുല്‍ ബുള്വാത്ത് (നഃമ)-(1939-2010)

തുടങ്ങിയ നിരവധി പണ്ഡിതന്മാര്‍ ,ഈ ലോക പ്രശസ്ത പണ്ഡിതന്മാരുടെ ആദര്‍ശ പ്രതിബന്ധതയും ചങ്കുറപ്പും വഹാബിസത്തിന്റെ അധിനി വേശത്തില്‍ നിന്നു സമുദായത്തിന്റെ മണ്ണും മനസ്സും പ്രതിരോധിച്ചിട്ടുണ്ട്.

ആഗോളതലത്തില്‍ ഇന്നും ആ ദൗത്യം അവരുടെ പിന്‍മുറക്കാര്‍ മനോഹരമായി നിര്‍വ്വഹിക്കുന്നു*

1-അലി ജുമുഅ മുഹമ്മദ് അബ്ദുല്‍ വഹാബ്

2- ഡോ.മുഹമ്മദ് സഈദ് ബ്വൂത്തി  (നഃമ)

3- ശൈഖ് ഹബീബ് ഉമര്‍ ഹാഫിസ്

4- ശൈഖ് ഹബീബ് അലി ജിഫ്രി

5-ശൈഖ് യൂസുഫ് ഹാശിം രിഫാഇ

6- ശൈഖ് അബ്ദുല്ലാ ബിന്‍ ബയ്യാ

7-അഹ്മദ് മുഹമ്മദ് അഹ്മദ് ത്വയ്യിബ്

8-അബ്ദുല്ല ഫദ്അഖ്

9-അഖ്തര്‍ റസാഖാന്‍ ബറേല്‍വി

സുന്നികള്‍ വിശ്വാസ വിഷയത്തില്‍ അശ്അരി,മാതുരീതി എന്നീ സരണികളിലൊന്ന് സ്വീകരിക്കുകയുംകര്‍മ്മ കാര്യങ്ങളില്‍ ഹനഫീ, ശാഫിഈ,മാലികി,ഹമ്പലീ എന്നീ നാല് മദ്ഹബുകളിലൊന്ന് തെരഞ്ഞെടുക്കുകയുംഖാദിരീ,രിഫാഈ,ചിശ്തീ തുടങ്ങിയ ആത്മീയവഴികളെ അംഗീകരിക്കുകയുംചെയ്യുന്നു

സുന്നത്തിനെയുംഇജ്മാഉം ഖിയാസുംഅംഗീകരിക്കുമെന്ന് പറയുകയുംപ്രയോഗത്തില്‍ തളളിക്കളയുകയുംസ്വന്തം ആശയങ്ങള്‍ക്ക് അനുസരിച്ച് ദുര്‍വ്യാഖ്യാനംചെയ്യുന്ന ഒരു വിഭാഗമാണ് വഹാബികള്‍,സലഫികള്‍ എന്നു പറയപ്പെടുന്നത്

എന്തിനുമേതിനുംഖുര്‍ആനിലുംസുന്നത്തിലുണ്ടോ എന്ന ചോദ്യമുയര്‍ത്തി അതു മാത്രംഅംഗീകരിക്കുകയുളളൂ എന്ന് വാദിക്കുകയുംഅതില്‍ ലിഖിത രൂപത്തില്‍ തെളിഞ്ഞ്കാണാത്തവ മുഴുവന്‍ അനിസ്ലാമികവുംഅനാചാരവുമായി മുദ്ര കുത്തുകയുമാണ് മറ്റൊരു ലക്ഷണം

ഈ വിഭാഗത്തെ കരുതിയിരിക്കുക

ഗള്‍ഫ് നാടുകളില്‍ ജോലി പോകുമ്പോഴുംഇവിടെയുളളവരുടെ വസ്വാസുകളിലുംചില സാധുക്കള്‍ വഹാബിസത്തില്‍ പെട്ടുപോകാറുണ്ട്

ഈമാന്റെ ബലക്കുറവാണത്


Friday, July 13, 2018

സര്‍വ്വതിനേക്കാള്‍ മുത്ത് നബിയെ صلي ﷲعليه وسلم തങ്ങളെ സ്നേഹിക്കുക

ഒരു സന്തോഷവാര്‍ത്ത പറയാം,

ഒരിക്കല് കുഗ്രാമ വാസിയായ
ഒരു അറബി വന്നിട്ട്
നബി (സ്വ) യോട് ചോദിച്ചു..

" നബിയെ..ഖിയാമത്ത് നാള്
എപ്പോഴാണ്..?"..

നബി തങ്ങള് (സ്വ) തിരിച്ച്
ചോദിച്ചു..

" നീ അന്നത്തേക്ക് എന്താണ്
ഒരുക്കി വെച്ചിരിക്കുന്നത്..?"

"നബിയെ.. ഞാന് കൂടുതല്
നോമ്പ് നിസ്ക്കാര
ദാനധര്മ്മാദി ക്കാര്യങ്ങളൊന്
നും ഒരുക്കി വെച്ചിട്ടില്ല,
അല്ലാഹുവിനോടും റസൂലിനോടുമുളള
സ്നേഹം അതാണ് എന്റെ
സൂക്ഷിപ്പ് സ്വത്ത്"

നബി (സ്വ) മറുപടി കൊടുക്കുകയാണ്,
നമ്മെ പോലുളള സാധുക്കള്ക്ക്
ആശ്വാസമായി, പ്രതീക്ഷയായി
മുത്ത് നബി (സ്വ)..പറയുകയാണ്..

" നീ ..ആരെ സ്നേഹിക്കുന്നുവോ
അവരോടൊപ്പം
തന്നെയായിരിക്കും"

അതെ..

.അല്ലാഹുവിലേക്കുളള
പ്രയാണമാണ്...മുത്ത് നബി (സ്വ)
യോടുളള അടങ്ങാത്ത പ്രണയം....
ആ...പ്രണയം സൃഷ്ടാവിലോക്കുളള
സ്നേഹമത്രെ........

വിശ്വാസ കര്മ്മ കാര്യങ്ങളില്,
നിസ്കാരം, നോമ്പ് മുതലായവയില്
ശ്രദ്ധ കേന്ദ്രീകരിച്ച്
..നാം മുന്നേറിയാല് മുത്ത് നബി (സ്വ)
നമ്മെ കണ്ട് സന്തോഷിക്കും...

അല്ലാഹുവിനോട് നേരിട്ട് ബന്ധം
പുലര്ത്തിക്കളയാം എന്നൊക്കെ
പറഞ്ഞു നടക്കുന്ന അല്പ്പ
ജ്ഞാനികളുണ്ട് സമൂഹത്തില്..

ഓര്ക്കുക...

അല്ലാഹുവാകുന്ന
മഹാ പ്രപന്ചത്തിലേക്ക് മുത്ത്
നബി (സ്വ)
യിലൂടെയല്ലാതെ കടക്കാന്
സാധ്യമല്ല.......

എല്ലാ ആത്മീയ
തേജസ്സുകളും മുത്ത് നബി (സ്വ)
യിലൂടെയാണ്..ഉന്നതങ്ങളിലേക്ക്
എത്തിച്ചേര്ന്നത്..

നിഷ്കളന്കമായ മഹബ്ബത്ത്
റബ്ബ് നമുക്ക് ഹൃദയത്തില്
ഇട്ടുതരട്ടെ...ആമീന് ....
.
സ്പോര്ട്സ്, സിനിമാ ,
രാഷ്ട്രീയക്കാരെ
സ്നേഹിക്കുന്നവര് അവരോടൊപ്പം
ചേരുന്നതാണ്.

സത്യവിശ്വാസിക്ക്
പ്രണയമുണ്ടെന്കില് അത് മുത്ത്
നബി (സ്വ) യോട് മാത്രം....നിഷ്ക
ളന്കമായ പ്രണയം..
പ്രണയിക്കാം... നമുക്ക്
നമ്മുടെ മുത്ത് നബിയെ...
ജീവനായ...മുത്ത് നബിയെ..
ഒരുപാട് ...സ്വലാത്തുകളിലൂടെ..
അവിടുത്തെ ...വിശുദ്ധ
ജീവിതത്തെ അല്പ്പമെന്കിലും
പകര്ത്താന് ശ്രമിച്ച്
കൊണ്ട്...

അല്ലാഹു അതിനെല്ലാം തൗഫീക്ക്
നല്കട്ടെ...ആമീന്‍..

ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻰ ﻣﺤﻤﺪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ
ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻰ ﻣﺤﻤﺪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ
ദുആ വസ്വിയ്യത്തോടെ ,
ഷംജീദ് .എന്‍

തിരുനബി صلي ﷲ عليه وسلم നരകത്തില്‍ കണ്ട കാഴ്ച



 ഇമാമുനാ അലി(റ) പറഞ്ഞു:
ഞാനും  ഫാത്വിമ  (റ) യും ഒരിക്കല്‍  നബി (സ്വ) യെ സന്ദര്‍ശിക്കാന്‍
ചെന്നപ്പോള്‍ അവിടുന്ന്
അതിയായി കരയുന്നത്
കണ്ടു.

കാര്യമന്വേഷിച്ചപ്പോള്‍
അവിടുന്ന് പറഞ്ഞു

"നിശാ പ്രയാണ വേളയില്‍
എന്റെ സമുദായത്തിലെ
സ്ത്രീ കള്‍ പല വിധത്തില്‍
ശിക്ഷകള്‍ അനുഭവിക്കുന്നതായി കണ്ടു. അതാണ്  എന്നെ
കരയിപ്പിച്ചത്.

സ്വന്തം  മുടി  കൊണ്ട്
ശരീരം  കെട്ടപ്പെട്ട നിലയില്‍ തലച്ചോര്‍ ഉരുകുന്ന സ്ത്രീ

നാവ് കൊണ്ട് ശരീരം
ബന്ധിക്കപ്പെട്ട് ഹമീം
ചങ്കിലൊഴിച്ച്  കൊണ്ടിരിക്കുന്ന
സ്ത്രീ

 രണ്ടു കാലുകള്‍ മുലകളിലേക്കും കൈകള്‍  മൂര്‍ദ്ധാവിലേക്കും കെട്ടിയ സ്ത്രീ
അവളെ പാമ്പും തേളും
കൊത്തി വലിക്കുന്നു.

രണ്ടു മുലകള്‍ കൊണ്ട് ശരീരം  ബന്ധിക്കപ്പെട്ടവള്‍

കഴുതയുടെ ശരീരവും
പന്നിയുടെ  തലയുളള സ്ത്രീ

എന്നിങ്ങനെ  ആയിരമായിരം ശിക്ഷാ മുറകള്‍  അവള്‍ അനുഭവിക്കുന്നു

നായയുടെ രൂപത്തിലുളള ഒരു സ്ത്രീ യുടെ  വായയിലൂടെ തീ പ്രവേശിച്ച് ഗുദത്തിലൂടെ
പുറത്തേക്ക് തളളുന്നു.

അഗ്നിയുടെ ദണ്ഡ് കൊണ്ട് കൊണ്ട് മലക്കുകള്‍ അവളുടെ  തലക്ക് അടിച്ച് കൊണ്ടിരിക്കുന്നു.

ഇതെല്ലാം  നേരില്‍ കണ്ട ഞാനെങ്ങനെ കരയാതിരിക്കും..??

ഇതുകേട്ട ഫാത്വിമ  (റ)
ചോദിച്ചു:

"ഈ ശിക്ഷകളൊക്കെ
ഏല്‍ക്കാന്‍ അവരെന്ത്
തെറ്റാണ് ചെയ്തത്?

നബി (സ്വ)| പറഞ്ഞു:

"എന്റെ കുഞ്ഞു  മോളെ,
മുടി കൊണ്ട് ശരീരം കെട്ട  പ്പെട്ട സ്ത്രീ  അന്യ
പുരുഷന്മാരില്‍ തല
മറക്കാത്തവളായിരുന്നു.

നാവ് കൊണ്ട് ശരീരം
കെട്ടപ്പെട്ടവള്‍ ഭര്‍ത്താവിനെ സംസാരം
കൊണ്ട് ബുദ്ധിമുട്ടിക്കുന്നവളായിരുന്നു.

മുലകള്‍ കൊണ്ട് ശരീരം ബന്ധിക്കപ്പെട്ടവള്‍
ഭര്‍ത്താവിന്റെ ശയ്യയില്‍
അന്യരെ  പ്രവേശിപ്പിച്ചവളാണ്

കാലുകള്‍ മുലകളിലേക്കൂം കൈകള്‍  മൂര്‍ദ്ധാവിലേക്കും കെട്ടപ്പെട്ട നിലയില്‍ പാമ്പുകളും തേളുകളും
ആക്രമിക്കുന്നവള്‍
ജനാബത്ത്, ആര്‍ത്തവം
എന്നിവയില്‍ നിന്ന്
കുളിച്ച് ശുദ്ധിയാകാത്തവളും നിസ്കാരത്തില്‍ ശ്രദ്ധയില്ലാത്തവളുമാണ്

കഴുതയുടെ ഉടലും പന്നിയുടെ തലയും ഉളളവള്‍  ഏഷണിക്കാരിയും അസത്യം പറയുന്നവളുമാണ്

നായയുടെ രൂപവും  വായയിലൂടെ  അഗ്നി കടന്ന്  ഗുദത്തിലൂടെ
പുറത്തേക്ക് വരുന്നവള്‍
കൊടുത്തത് എടുത്ത്
പറയുന്നവളും അസൂയക്കാരിയുമാകുന്നു.

മോളെ , ഭര്‍ത്താവിന് വിരുദ്ധം പ്രവര്‍ത്തിക്കുന്നവള്‍ക്കാകുന്നു  സര്‍വ്വ നാശവും"

______________________________________

ഈ കാലഘട്ടത്തില്‍ ദീനിന്റെ  തണലില്‍
ജീവിക്കുന്നവര്‍ക്കേ
ആഖിറത്തില്‍ സുഖം  അനുഭവിക്കാന്‍ കഴിയൂ.

നരകത്തിലെ  നാരികളെ കുറിച്ചാണ് ചെറിയ രീതിയില്‍  ഈ വിനീതന്‍ വിവരിച്ചത്

നമ്മുടെ  സഹോദരിമാരെ
അളളാഹു  രക്ഷിക്കട്ടെ ..

ആമീന്‍ ....

അതോടൊപ്പം  ഇത്തരം  പ്രവര്‍ത്തികളില്‍ നിന്ന്
വിട്ട്  നില്‍ക്കാനും  റബ്ബിനെ വഴിപ്പെട്ട് ജീവിക്കാനും സഹോദരിമാര്‍ ശ്രമിക്കണം

മുത്ത് നബി (സ്വ) യുടെ വാക്കുകള്‍  ആണ് മുകളില്‍..ഒന്നും തമാശയായി കാണരുത്.

അവിടുന്ന് നമ്മെ ഓര്‍ത്താണ് കരഞ്ഞത്

ജീവിതം നല്ല രീതിയില്‍
കൊണ്ടു പോകണം
ഹറാമുകളെ സൂക്ഷിക്കണം
അന്യരുമായുളള ഇട പെടലുകള്‍, ആധുനിക കാലഘട്ടങ്ങളിലെ വസ്ത്രധാരണ രീതികള്‍
കുടുംബ ജീവിതം
 ചാറ്റിംഗ്, ഫോണ്‍ വിളികള്‍..ഇവയിലെല്ലാം
സ്ത്രീ കള്‍ ശ്രദ്ധപുലര്‍ത്തേണ്ടതുണ്ട്...

വഴികെട്ട ജീവിതമായി
മാറി പ്പോകരുത്

അവസാനമായി പറയട്ടെ
"നമ്മുടെ  പ്രവര്‍ത്തനങ്ങള്‍
നിരീക്ഷണത്തിലാണ്

സൂക്ഷിക്കുക .....

കണ്ണിന്റെ കട്ട് നോട്ടം
പോലും അറിയുന്ന
അളളാഹു വിനെ "

(പരമാവധി
  മറ്റുളളവരിലേക്ക്
  എത്തിക്കുക.
  അര്‍ഹമായ
 പ്രതിഫലം  നിശ്ചയം )

ഈ  എഴുത്തിനെ
അളളാഹു സ്വാലിഹായ
അമലില്‍ ഉള്‍പ്പെടുത്തുമാറാകട്ടെ...

ഇത് വായിച്ച് ഉള്‍ക്കൊളളുവാനും
നമ്മുടെ ജീവിതം
ഖൈറായ രീതിയില്‍
കൊണ്ടു പോകാനും
നാഥന്‍  തൗഫീക്ക്  നല്‍കട്ടെ ......

ആമീന്‍

ഈ വിനീതനെ
ദുആയില്‍ ഉള്‍പ്പെടുത്തുക

എന്ന്

സ്നേഹത്തോടെ..

ഷംജീദ് .N

==============================

ദരിദ്രരോട് ചേര്‍ന്നിരിക്കൂ..അല്ലാഹുവിന്റെ അടുക്കല്‍ വലിയവരായി തീരൂ..

സമ്പത്തും കുലമഹിമയുളളവരോടും കൂടെ മാത്രം സഹകരിക്കുകയും എല്ലാ പരിപാടികള്‍ക്ക് ക്ഷണിക്കുകയും ചെയ്തിട്ട്,  പാവപ്പെട്ടവനെ  മാറ്റി നിര്‍ത്തുന്നവരുണ്ടെന്കില്‍   ഇസ്ലാമിന്റെ
അദ്ധ്യാപനം ശ്രദ്ധിക്കുക ..

അബൂനഈം (റ) നിവേദനം :
"ദരിദ്രരോടൊപ്പം ചേര്‍ന്ന് ഇരിക്കൂ..വിനയം കാണിക്കൂ..എന്കില്‍  അല്ലാഹുവിന്റെ അടുക്കല്‍ വലിയവരും
അഹങ്കാര മുക്തരുമാകും"

സുഹൃത്തുക്കളെ ..
നാം ചിന്തിക്കേണ്ട  വിഷയം,
സമ്പത്തുംസൗന്ദര്യവും
കുലമഹിമയുളളവരെയെല്ലാം ചേര്‍ത്തു  വെക്കുകയും പണമില്ലാത്തതിന്റെ പേരില്‍  സമൂഹത്തിലെ
സാധുക്കളെ മാറ്റി നിര്‍ത്തുന്ന ദുരവസ്ഥ,
മാറേണം..ഇസ്ലാമിന്റെ
നയമതല്ല, ..വിനയം പഠിപ്പിച്ച മതമാണ് ഇസ്ലാം...

സാഹോദര്യം പഠിപ്പിച്ച
മതമാണെന്‍ ഇസ്ലാം...
ഒരു  ചെറിയ സംഭവം
കൂടി ഉണര്‍ത്തട്ടെ,..

മഹാനായ അബൂഹുറൈറ (റ)
മദീനയില്‍ ഗവര്‍ണറായിരുന്ന കാലം,
ഒരിക്കല്‍ അദ്ധേഹം
ഒരുകെട്ട് വിറകുമായി
ജനമധ്യേ സന്ചരിച്ചു.
സ്വയം പരിഹസിച്ച് കൊണ്ട് ഇങ്ങനെ പറയുകയും ചെയ്തു..
"അമീറിന് വഴിമാറിത്തരൂ"
ഇതാണ്..ഇസ്ലാമിന്റെ
ഭരണാധികാരികള്‍
തക്വയില്‍ അധിഷ്ടിതമായി സ്വര്‍ഗ്ഗം നേടിയവര്‍...
ചരിത്രങ്ങള്‍ ഏറെയുണ്ട്...

അവര്‍  അഹങ്കാര മുക്തരായിരുന്നു..
വിനയത്തിന്റെ നേര്‍രൂപങ്ങളായിരുന്നു.
നിര്‍ബന്ധാനുഷ്ടാന കര്‍മ്മങ്ങള്‍ക്ക്  പുറമെ
സാമൂഹ്യ നന്മകള്‍ക്ക്
മുന്‍ തൂക്കം കൊടുത്തെങ്കില്‍ മാത്രമേ..
അവന്‍  പരിപൂര്‍ണ്ണ സത്യവിശ്വാസി ആവുകയുളളൂ..
അല്ലാതെ, എത്ര വലിയ
ആലിമോ, ആബിദോ
ആയിട്ട് കാര്യമില്ല
അഹങ്കാരമില്ലാത്തവര്‍ക്കാണ് സ്വര്‍ഗ്ഗം
തയ്യാര്‍ ചെയ്യപ്പെട്ടിരിക്കുന്നത്
മുന്‍ഗാമികള്‍ അല്ലാഹുവിലേക്കടുത്ത
മഹാസൂഫി വര്യന്മായിരുന്നു,  പക്ഷെ...അവര്‍  പാവപ്പെട്ടവരോട് ചേര്‍ന്നവരും മനുഷ്യനന്മകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചവരുമായിരുന്നു..
ഉമര്‍ (റ) അങ്ങിനെ ജീവിച്ച മഹാനായിരുന്നു,
വ്യക്തമായ ദിശാബോധം ഇസ്ലാം
പഠിപ്പിക്കുന്നു ,

ആരാധനകള്‍ കൊണ്ട് മാത്രമല്ല സ്വര്‍ഗ്ഗം  നേടുന്നത്,..അപ്പോള്‍
മനുഷ്യ നന്മകളെ ആരാധനയാക്കി മാറ്റണം..അത് നിഷ്കളങ്കമെങ്കില്‍
അല്ലാഹു സ്വീകരിക്കും
കനിവ് നഷ്ടപ്പെട്ട ഹൃദയം മരിച്ചതിന് തുല്യമാണ്
സമ്പത്ത് കുറഞ്ഞ
പേരില്‍ ആരെയും
അവഗണിക്കരുത്,
കാരണം,അവരെയാണ് റബ്ബ് കൂടുതല്‍  സ്നേഹിക്കുന്നത്
അവരോെടാപ്പമാണ് മുത്ത് നബി (സ്വ)
സ്വര്‍ഗ്ഗത്തിന്റെ വാതില്‍
തുറക്കുന്നത്.

അവരോടൊപ്പം ചേരൂ
റബ്ബിന്റെ അടുക്കല്‍
മഹത്വമുളളവരായി തീരൂ.
അന്ത്യദിനത്തിന്റെ
അടയാളങ്ങളില്‍ പെട്ടതാകുന്നു,  പണമുളളവനോട് ബഹുമാനം തോന്നുകയെന്നത്,
ഇനി നാം ചുറ്റും കണ്ണോടിക്കുക,
ഖിയാമത്ത് നാളിന്റെ
അടയാളങ്ങള്‍ ഒന്നിന്
പുറകെ ഒന്നായി കണ്ടുകൊണ്ടിരിക്കുകയാണ്,
കനിവ് ഹൃദയത്തില്‍
നിന്ന് നഷ്ടപ്പെടരുത്
കഷ്ടപ്പെടുന്നവരെ
സഹായിക്കുന്നതില്‍
പങ്കാളികളാവണം
അഹങ്കാരമെന്ന മാരകരോഗത്തെ
നശിപ്പിച്ച് കളയണം
കാരണം ..ഒരു നിലക്കും അഹങ്കാരികളെ  റബ്ബ് ഇഷ്ടപ്പെടില്ല.....അത്  ഇല്‍മിന്റെ  പേരിലായാലുംസമ്പത്തോ സൗന്ദര്യത്തിന്റെയോ കുലമഹിമയുടേതോ
ഏത് നിലക്കും മുസ്ലിമായ മനുഷ്യന്‍ അഹങ്കരിക്കല്‍ വലിയ ആപത്ത് വിളിച്ച് വരുത്തും.

അല്ലാഹു കാക്കട്ടെ ....
ഈമാന്റെ പ്രഭയില്‍
ജീവിതം..മുന്നേറട്ടെ..
ഉള്‍ക്കൊളളാന്‍ സ്വശരീരത്തോടും നിങ്ങളോടും  ഉണര്‍ത്തുന്നു...
തല്‍ക്കാലം നിര്‍ത്തട്ടെ..
ദുആ വസ്വിയ്യത്തോടെ,

കനവിലും നിനവിലും ഒരാള്‍ മാത്രം


പ്രേമം അവളുടെ സിരകളിലേക്ക് പടര്‍ന്നു പിടിച്ചു..

"ഈ ഒരു അകല്‍ച്ച താങ്ങാനാവുന്നില്ല
എന്ന് ഞാനണയുമവിടെ

എന്‍ വ്യഥകള്‍ പറയണമെന്‍ പ്രാണനായകനോട്"

ദിനേനെ പ്രണയം വളരുകയാണ്..
അറിയാതെ അവള്‍ സ്വലാത്തിന്റെ തീരത്തിലേക്ക്  അടുത്തടുത്ത്  ആ ഇഷ്ക്കിന്റെ മാധുര്യം അനുഭവിക്കുവാന്‍ തുടങ്ങി...

കാതമകലെയാണെന്‍ പ്രേമപ്പൂവ്..അവിടെക്കൂടണമെനിക്ക്.

എങ്ങും തടസ്സമാണെന്‍ മുന്നില്‍ , പക്ഷെ ..എനിക്കണയണമവിടെ
എന്നന്നേക്കുമായി.....

എന്‍ ജീവിതം കാത്തുവെക്കുന്നു..

മദീനയെന്ന നാമം അവളില്‍ ആവേശമായി
അന്തരീക്ഷത്തില്‍ അലയടിക്കുന്ന  ഓരോ നാദവും മദീനയിലെ മലന്ചെരുവിലേക്കുളള വിളിയായി മാറി..

താങ്ങാനാകുന്നില്ല ഈ വിരഹം...ഹബീബെന്നെ ‏‏ ﷺ ‏വിട്ടകലുമോ. ?

പ്രണയം ഭ്രാന്തുപോലെ
ആത്മാവിലേക്ക് ലയിച്ചാല്‍  പിന്നെ ..എവിടെയും പ്രേമഭാജനത്തിന്‍ മഹബ്ബത്തിന്‍ ശീലുകള്‍...

ഓടുകയായി...ഓരോ കാല്‍വെയ്പ്പുകളുംഅവശയാക്കിയപ്പോളും ദൂരെ നിന്ന് പച്ചക്കുബ്ബ അവളെ  മാടി വിളിച്ചു..

അവള്‍ കണ്ണുതുടച്ചു..
ഊര്‍ജ്ജം ത്രസിച്ചു..

അകലം കുറയും തോറും അടുപ്പം കൂടിവരുകയാണ്,  വഴിയിലെ  കല്ലുതട്ടി വീണപ്പോഴും മണ്ണില്‍ വീണപ്പോഴും അവയെല്ലാം മുത്തി നെന്ചോട് ചേര്‍ത്തു ..

"എന്റെ ഹബീബ് ‏ ﷺനടന്ന  മണ്ണാണ്, എന്റെ ഹബീബിന്   ‏ ﷺ സലാം പറഞ്ഞ കല്ലാണ്"

ആനന്ദത്തിന്‍ ലഹരി പടര്‍ന്നു പിടിക്കുന്നു

ചുണ്ടുകള്‍ ചലിക്കുകയായ്..

"യാ..ഹബീബീ..അങ്ങെന്നെ വിട്ടകലുമോ
കാലങ്ങളായുളള തേട്ടമാണ് യാ  സെയ്യിദീ..

ഈ നിമിഷമാണ് ഞാന്‍ കൊതിച്ചത്...ഇനിയിവിടെ മരിച്ചു വീഴണമെനിക്ക്...എന്‍ നോവുകള്‍ മധുരമാകുന്നു അങ്ങയുടെ മുന്നില്‍ ..
എന്‍ വ്യഥകള്‍ ഇല്ലാതാകുന്നു ഈ സമക്ഷത്തില്‍.......

പറയാനെന്‍ വാക്കുകള്‍ ഇടറുന്നു....."

പച്ചക്കുബ്ബയുടെ ദൃശ്യം കണ്ടമാത്രയില്‍  അവിടെ സ്തംബധയായി .....

മദീനയുടെ മണ്ണില്‍ അനുരാഗിയുടെ കണ്ണുനീര്‍ തുളളി പതിഞ്ഞു........തല കുമ്പിട്ട്  ആവോളം പ്രണയ മഴ പെയ്തു തുടങ്ങി.........

---------------------
ഈ പ്രണയത്തെ കുറിക്കാന്‍ വിനീതന്‍ യോഗ്യനല്ല, എങ്കിലും ഒരു ശ്രമമാണ് മുകളില്‍ നിങ്ങള്‍ വായിച്ചത്,

ഇനിയും കുറിക്കണം..

ഇന്‍ശാ അല്ലാഹ്..

അനുരാഗിയുടെ ഒരു നിമിഷത്തെ പ്രണയ നിമിഷങ്ങള്‍ അവതരിപ്പിച്ചത്..

അവിടമണയാനുളള എളിയ സഞ്ചാരമാവട്ടെ
നമ്മുടെ ജീവിതം...

ദുആ പ്രതീക്ഷിക്കുന്നു
ഷംജീദ് .N

Thursday, July 12, 2018

സൂഫി മന്‍സിലില്‍ നിന്നും ഒരു യാത്ര..


السلام عليكم ورحمۃ ﷲ وبركاته
...
പ്രിയരെ
ഹബീബായ റസൂലുളളാഹീ صلي ﷲ عليه وسلم തങ്ങളുടെ മദ്ഹുകളും ചരിത്രങ്ങളും അഹ്ലുസ്സുന്നയുടെയും തസ്വവ്വുഫിന്റെയും എഴുത്തുകളും മറ്റു  പ്രസക്ത വിഷയങ്ങളും പ്രചാരണവും ഒറ്റക്കുടക്കീഴില്‍ എന്ന ലക്ഷ്യത്തോടെ ക്രിയേറ്റ് ചെയ്ത ബ്ളോഗാണ് ആശിക്കുര്‍റസൂല്‍ ‍ﷺ
ഇന്ന് (12/7/2018-വ്യാഴം)
രാവിലെ അഹ്ലുബൈത്തിലെ പൊന്‍താരകവും ശൈഖുനാ ശംസുല്‍ ഉലമ(റ)യുടെ ശിഷ്യനുമായ
ബഹു.സെയ്യിദ് ജഅ്ഫര്‍ സഖാഫ് ഹൈതമി നദ്വവി തങ്ങളവര്‍കള്‍  ഉത്ഘാടനം ചെയ്ത വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു
ബഹു.അസ്ഹാബുല്‍ ബദ്രീങ്ങളുടെ رضي ﷲ عنهم പ്രകീര്‍ത്തന കാവ്യമായ 'മജ്ലിസുന്നൂറിന്റെ മഹത്വം' പബ്ളിഷ് ചെയ്ത് കൊണ്ട് തുടക്കം കുറിച്ചു
ഈ സംരംഭത്തെ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
ഇല്‍മിന്റെയും തസ്വവ്വുഫിന്റെയും ഇഷ്ക്കിന്റെയും ചര്‍ച്ചാവേദി കൂടിയായ ബഹു.സെയ്യിദ് സഖാഫ് തങ്ങളവര്‍കള്‍ നേതൃത്വം നല്‍കുന്ന 'സൂഫി മന്‍സില്‍' ഓണ്‍ലൈന്‍ സംഗമത്തില്‍ ഇതിന്റെ ഔദ്യോഗിക ഉത്ഘാടനം ഏറെ സന്തോഷിപ്പിക്കുന്നു
ഈ കാര്യം ആദ്യമായി അവതരിപ്പിച്ചപ്പോള്‍ ഏറെ താല്‍പര്യത്തോടെ പിന്തുണ നല്‍കിയ തങ്ങളുസ്താദിന് ഒരു പാട് നന്ദി ഹൃദയത്തില്‍ നിന്നും അറിയിക്കുന്നു
ദുആ വസ്വിയ്യത്തോടെ സൂഫി മന്‍സിലിലെ എല്ലാ സാദാത്തീങ്ങള്‍ക്കും ഉലമാക്കള്‍ക്കും ഉമറാക്കള്‍ക്കും എല്ലാ സഹോദരന്മാര്‍ക്കും
സമര്‍പ്പിക്കുന്നു ...
تقبل ﷲ

Wednesday, July 11, 2018

മദ്രസാ വിദ്യാഭ്യാസം ആശങ്കകള്‍


"മദ്രസകള്‍ നാടിന്റെ വെളിച്ചം, ദീനിന്റെ സുകൃതം"

സുഹൃത്തെ സുഖമെന്ന് കരുതുന്നു, ഈ കുറിപ്പ് തോന്നലുകളാവാം സത്യമാവാം അത് നിങ്ങള്‍ക്ക് വിട്ടു തരുന്നു,

വളരെ നാളുകള്‍ക്ക് മുമ്പ് തന്നെ വ്യവസ്ഥാപിതമായി തന്നെ 1951 കളില്‍ മദ്രസ സിലബസും സംവിധാനങ്ങളും സമസ്തയുടെ കീഴില്‍ കേരളത്തില്‍ വന്നിട്ടുണ്ട്, വിദ്യാഭ്യാസ ബോര്‍ഡും ആ സമയത്ത് രൂപികരിക്കപ്പെട്ടു, അന്ന് മുതല്‍ മദ്രസകള്‍ മഹല്ലുകളില്‍ സജീവമായി അല്‍ഹംദുലില്ലാഹ് ..അതൊരു കുതിച്ച് ചാട്ടമായിരുന്നു..ഇന്നും തുടരുന്നു

എപ്പൊഴോ രക്ഷകര്‍ത്താക്കളുടെ മനോഭാവത്തില്‍ മാറ്റം സംഭവിച്ചോ എന്നറിയില്ല..എന്നിരുന്നാലും മദ്രസാ വിദ്യാഭ്യാസത്തിന് കാര്യമായ പ്രാധാന്യം നല്‍കുന്നില്ല എന്നുളളതാണ് ഈ അദ്ധ്യയന വര്‍ഷത്തില്‍  മനസ്സിലായത്..

ചിലത്..

1) ആകെ ലഭിക്കുന്നത് ഒരു മണിക്കൂര്‍ അതില്‍ തന്നെ കുട്ടി എത്തുന്നത് 5/10 മിനിട്ടുകള്‍ക്ക് ശേഷം ,കൂടെ രക്ഷിതാവുമായി വരുമ്പോള്‍ പിന്നെ പറയേണ്ടതില്ലല്ലോ..

2) മുടക്കം- ഇന്ന് വന്നാല്‍ നാളെയില്ല..ഓരോ കാരണങ്ങള്‍ വടിയെടുത്താലോ പ്രത്യേകിച്ച് ഗുണവുമില്ല ഫുള്‍സപ്പോര്‍ട്ട് മാതാപിതാക്കള്‍ ഉളളപ്പോള്‍ പിന്നെന്ത് പ്രയോജനം..?

3) സ്ക്കൂള്‍ മുടങ്ങരുത് മദ്രസ എത്രയും മുടങ്ങാം-ഈ കാഴ്ചയാണ് കണ്ടുവരുന്നത്, സ്ക്കൂളില്‍ അവധിയുണ്ടെങ്കില്‍ മദ്രസയിലും കാണില്ല

4)മാര്‍ച്ച് മാസത്തോടെ സ്ക്കൂള്‍ പരീക്ഷ കഴിഞ്ഞതും കുട്ടികള്‍ ബന്ധുവീടുകളില്‍ എത്തിക്കഴിഞ്ഞും (മദ്രസ ഒരാഴ്ച അവധി തരാനിരിക്കെ)

5) തെറ്റുകളെ ചൂണ്ടികാണിച്ചാലും അദ്ധ്യാപകരുടെ മേല്‍ കുതിരകയറുന്ന സഹോദരന്മാര്‍ ഇനിയെങ്കിലും നന്നായി ചിന്തിക്കുക..ആര്‍ക്ക് വേണ്ടിയാണ് എന്നുളളത്

നാളെ നാം മരിച്ചാല്‍ ഇമാം നില്‍ക്കാനും ഖുര്‍ആന്‍ ഓതി ഹദ്യ ചെയ്ത് ഖബ്ര്‍ സിയാറത്ത് ചെയ്യുന്ന മക്കളല്ലേ വേണ്ടത്
അതില്ലെങ്കില്‍ ഇവിടെ ജീവിച്ച് തീര്‍ത്തത് എത്ര അര്‍ത്ഥ ശൂന്യം..!! എന്ത് ജോലിയുണ്ടെന്നും പണമുണ്ടെന്നും പറഞ്ഞിട്ടെന്ത് കാര്യം?
മണ്ണറക്കൂട്ടില്‍ അതിന് യാതൊരു പ്രസ്ക്തിയുമില്ല..

അവധിയെടുക്കുന്നതിനോ പഠന നിലവാരം നോക്കുവാനോ ആര്‍ക്കും ശ്രദ്ധയില്ല, ഒരു പ്രഹസനമെന്ന പോലെ മദ്രസയിലേക്ക് വിടുന്നു

ഖുര്‍ആന്‍ അനുബന്ധ വിഷയങ്ങളോ കൃത്യമായി പഠിക്കാന്‍ ഈ കുട്ടികള്‍ക്ക് സാധിക്കില്ല വര്‍ഷം പാഴാക്കുന്നത് മിച്ചം

NB: ഈ കുറിപ്പ് അടച്ചാക്ഷേപിക്കലല്ല, മക്കളുടെ ആത്മീയ പുരോഗതിയില്‍ ആശങ്കപ്പെടുന്ന രക്ഷിതാക്കള്‍ ഉണ്ട്,
പ്രഹസന പുരോഗമനവാദികളും കുറവല്ല,

ഇത് വായിച്ച രക്ഷകര്‍ത്താക്കളോട് ഉണര്‍ത്താനുളളത്

"ഈ വര്‍ഷത്തെ അദ്ധ്യയന വര്‍ഷം മെയ് ആദ്യ ആഴ്ചയോടെ തീരുകയാണ്, അടുത്ത വര്‍ഷം മുതലെങ്കിലും രണ്ട് വിദ്യാഭ്യാസത്തിലും ഒരേ പ്രാധാന്യം നല്‍കി മുടക്കില്ലാത്തെ കുട്ടികളെ മദ്രസയില്‍ വിടുകയും നിലവാരം മെച്ചപ്പെടുത്തുകയുംവേണം, *ഭൗതിക വിദ്യാഭ്യാസം ഈ ലോകത്തോടെ തീരും പക്ഷെ ആത്മീയ വിദ്യാഭ്യാസം  നിങ്ങളുടെയും കുടുംബത്തിന്റെയും ആഖിറ സുരക്ഷക്കുളളതാണ്* നമുക്ക് രണ്ട് വിദ്യാഭ്യാസം എന്നില്ല ,എല്ലാം അറിവാണ് തുല്യ പ്രാധാന്യം നല്‍കുക..
ഇനിയുളള വര്‍ഷങ്ങള്‍ നിങ്ങളുടേതാകട്ടെ..

നല്ല തീരുമാനം കൈ കൊളളുക

ദീനുല്‍ ഇസ്ലാമിന്റെ പേരില്‍ അഭ്യര്‍ത്ഥിക്കുന്നു

ശുഭപ്രതീക്ഷയോടെ,

Monday, July 9, 2018

മജ്ലിസുന്നൂറിന്റെ മഹത്വം

എന്തു കൊണ്ട് മജ്ലിസുന്നൂര്‍..?
====================
പ്രകാശം കൊണ്ട് നിറക്കപ്പെടുന്ന മജ്ലിസ് ,
ബദ്രീങ്ങളുടെ അര്‍വാഹുകളാകുന്ന നൂര്‍  തീര്‍ക്കുന്ന ആത്മീയ സഞ്ചാരം..
ഹംദും ശുക്റും മദ്ഹും ദിക്റുമെല്ലാം
അടങ്ങുന്ന മഹനീയ ബൈത്തുകള്‍..
നമുക്ക് നഷ്ടപ്പെടുന്ന ആ പഴയ പൈതൃകം തിരിച്ച് വരുകയാണ് മജ്ലിസുന്നൂറിലൂടെ, അതെ പിന്നോട്ടു സഞ്ചരിച്ചാല്‍ പഴയകാലത്ത് വീടുകളില്‍ നിന്നും ഉയര്‍ന്നു കേട്ടിരുന്നു ബദ്രീങ്ങളുടെ ബൈത്ത്.
ദുനിയാവിന്റെ അതി പ്രസരത്തില്‍ എല്ലാം നഷ്ടമാകുന്നു..
രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു,
നാട്ടില്‍ അനിഷ്ടങ്ങള്‍ ഏറുന്നു..പലവിധ ബുദ്ധിമുട്ടുകള്‍ ഇതിനൊക്കെ പ്രതിവിധിയാണ്
പാരമ്പര്യത്തിന്റെ
ആദര്‍ശവിശുദ്ധിയുടെ
നേതൃസംഘം ബഹു.സമസ്ത കൈരളിക്ക് അമൂല്യമുത്തായി മജ്ലിസുന്നൂറിനെ നല്‍കിയത്..
നാടെങും സമാധാനവും സന്തോഷവും അനുഗ്രഹങ്ങളും നിറയട്ടെ...ബദ്രീങ്ങളുടെ സുന്ദര പ്രകീര്‍ത്തനം ഉയരട്ടേ..
അതെ..ബദ്രീങ്ങളുടെ നേതാവായ മുത്ത് നബി (സ്വ) യുടെ പൊരുത്തം സമ്പാദിക്കാനും മജ്ലിസുന്നൂര്‍ വഴിയൊരുക്കുന്നു
നാഥന്‍ തൗഫീക്ക് നല്‍കട്ടെ ..ആമീന്‍
ക്രോഡീകരിച്ചത് പാണക്കാട് സെയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ശൈഖുനാ അത്തിപ്പറ്റയുസ്താദും
ഈ മഹത്തുകള്‍ക്ക് ആഫിയത്തുളള ദീര്‍ഘായുസ്സ് നല്‍കുമാറാകട്ടെ..ആമീന്‍
പ്രത്യേകം ശ്രദ്ധിക്കുക
ഇജാസത്ത് നല്‍കുന്നതോടെ നിശ്ചയിക്കപ്പെട്ട രീതിയില്‍ മാത്രം മജ്ലിസുന്നൂര്‍ ചൊല്ലുക..
അനാവശ്യ ഈണങ്ങള്‍ ചേര്‍ക്കരുതെന്ന് സാരം..!!
എണ്ണിത്തിട്ടപ്പെടാനാവാത്ത മജ്ലിസുകള്‍ കേരളത്തിനകത്തും വിദേശത്തും നടന്നു കൊണ്ടിരിക്കുന്നു..നിരവധി നേട്ടങ്ങള്‍,ആത്മീയ ഉന്നതി എന്നിങ്ങനെ നിരവധി മഹത്തങ്ങള്‍ മജ്ലിസുന്നൂറിനുണ്ട്..
നഷ്ടപ്പെട്ടുപോയ പൈതൃകത്തിന്റെ ആത്മീയ വെളിച്ചത്തിന്റെ വീണ്ടെടുക്കല്‍ കൂടിയാണ് മജ്ലിസുന്നൂര്‍,  .
കേരളത്തിലെ വിവിധ മസ്ജിദുകളില്‍ ഓരോ മാസവും കൃത്യമായി മജ്ലിസുന്നൂര്‍ നടന്നു വരുന്നു
ആ പ്രകാശം നമ്മെ നന്മയിലേക്ക് നയിക്കട്ടെ..
ഈമാനിന്റെ ഉറച്ച  പ്രതീകങ്ങളെ സ്നേഹിച്ചാല്‍ ഇരുലോകം നന്നായി തീരും..അവരുടെ നാമം ഉച്ചരിക്കുമ്പോള്‍ നിറയട്ടെ മിഴി രണ്ടും.......
മജ് ലിസുന്നൂർ 'വളർച്ചയുടെ മഹാലോകം അടക്കിവാഴുകയാണ് മഹത്വത്തിന്റെയും, ' നാടായ നാടൊക്കെയും ആത്മീയോൽ കർഷത്തിൽ ലയിച്ചു ചേരുന്ന ഒരു മഹാപ്രവാഹം പേലെ അത് പരന്നൊഴുകി കൊണ്ടിരിക്കുന്നു. കേരളീയ മുസ്ലിം ഉമ്മത്തിന്റെ ആത്മീയ പരിസരം മാത്രമല്ല അന്യദേശങ്ങളിലെ വിശ്വാസി സമൂഹത്തിന്റെ  നഭസ്സിലും നൈതികത പകർന്നു കൊണ്ടാണ് മജ്ലിസുന്നൂറിന്റെ പ്രയാണ0'  മജ്ലിസുന്നൂറിന്റെ സമകാലീന വായന 'അൽഭുതാവഹമാകുന്നു 'അതുളവാക്കുന്ന ഫലങ്ങൾ'അളവറ്റതാകുന്നു. ചില അനുഭവങ്ങൾ മാത്രം മതി അതു ' മനസ്സിലാക്കാൻ 'ശിഫാഇന്റ 'സാഫല്യങ്ങളുടെ , അഴിഞ്ഞൊഴുകിയ കെട്ടുക്കുടുക്കുകളുടെ, സന്താനലബ്ധിയുടെ ,കൂടൊഴിഞ്ഞു പോയ  വേദനകളുടെ, ശാന്തതമുറ്റിയ ഹൃത്തടത്തിന്റെ മന്ദസ്മിതങ്ങൾ, മാഞ്ഞുപോയ പാപക റ ക ൾ തീർത്ത നന്മയുടെ തുരുത്തുകൾ നൽകുന്ന ഹിദായത്തിന്റെ സീൽക്കാരങ്ങൾ, പ്രതീക്ഷയുടെ നൂറായിരം വാതായനങ്ങൾ കൊണ്ട് അലങ്കരിക്കപ്പെട്ട രാജവീഥികൾ,  സ്വബ്റിന്റെ പുതു പുത്തൻ മേച്ചിൽപുറങ്ങൾ' ഇങ്ങനെ തുടങ്ങി ഒരായിരം സുകൃതങ്ങളുടെ നിർമ്മിതിയിൽ ഒരു മഹാവിസ്ഫോടനമാണ് മജ്ലിസുന്നൂർ നമുക്ക് സമർപ്പിച്ചിരിക്കുന്നത്..
-ഷംജീദ് .എന്‍