Thursday, July 26, 2018

ശൈഖുനാ ശംസുല്‍ ഉലമ رضي ﷲ عنه വിന്റെ മദീനാ സിയാറത്ത്


ശൈഖുനായുടെ ഹജ്ജ് യാതയില്‍ പ്രധാന മസാറുകളെല്ലാം ശൈഖുനാ സിയാറത്ത് ചെയ്തിരുന്നു.

ശൈഖുനായുടെ അവസാന ഹജ്ജ് യാത്രയില്‍ കൂടെയുണ്ടായിരുന്ന
എ.വി അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍ പറയുന്നു,

"1987ല്‍ ശൈഖുനാ കുടുംബ സമേതം ഹജ്ജിന് വന്ന വേളയില്‍ ഞാന്‍ പരിശുദ്ധ മക്കയില്‍ ഉണ്ടായതും,പുണ്യ സ്ഥലങ്ങളിലെല്ലാം ശൈഖുനായുടെ കൂടെ ഒരുമിച്ച് കൂടാന്‍ സാധിച്ചതും എനിക്ക് ഒരിക്കലും മറക്കാത്ത സാധിക്കാത്ത അനുഭവമായി

ഹജ്ജ്  യാത്രയില്‍ സിയാറത്ത് ചെയ്യേണ്ട
ഏറ്റവും പുണ്യസ്ഥലം
നബി (സ്വ)യുടെ ഖബ്ര്‍ ശരീഫ് ആണല്ലോ.

അവിടെ സിയാറത്ത് ചെയ്യുന്ന ശൈഖുനായെ വിവരിക്കാന്‍ അസാധ്യമാണ്,കാരണം എത്രയോ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കണ്ടു പരിചയപ്പെട്ട ശൈഖുനായെയായിരുന്നില്ല അവിടെ കണ്ടത്.

എപ്പോഴും ഗൗരവം സ്ഫുരിക്കുന്ന മുഖവും
സാധാരണ ആരോടും വിധേയത്വം കാണിക്കാത്ത പ്രകൃതവുമുളള ശൈഖുനായെ ആയിരുന്നില്ല റൗളാ ശരീഫിന്നടുത്ത് കാണാന്‍ കഴിഞ്ഞത്. ഒരു കൊച്ചു കുട്ടിയെ പോലെ പൊട്ടിക്കരയുകയും,കണ്ണുനീരൊഴുക്കുകയും ചെയ്യുന്നത് ഞാന്‍ ആദ്യമായി കാണുകയായിരുന്നു

മസ്ജിദുന്നബവിയില്‍ ശൈഖുനാ പ്രവേശിക്കുമ്പോഴൊക്കെ ഒന്നുകില്‍ ഖബ്ര്‍ ശരീഫിന്നടുത്തോ അല്ലെങ്കില്‍ റൗളാശരീഫിന്നടുത്തോ

(നബി صلي ﷲ عليه وسلم തങ്ങളുടെ ഖബ്റിനും മിമ്പറിനും ഇടയിലുളള സ്ഥലം)
എത്താനാണ് ശ്രമിക്കുക

റൗളാ ശരീഫില്‍ ശൈഖുനാ ഇരിക്കുമ്പോള്‍ 'ഉസ്വാനത്തു ആയിശ'!
എന്ന തൂണിന്റെ താഴെ ഇരിക്കുവാനാണ് ശ്രമിച്ചിരുന്നത്.

അവിടെ ജനങ്ങള്‍ തിരക്കി ഊഴം കാത്തിരിക്കുന്ന സ്ഥലം ആയിട്ടും ഒരിക്കല്‍ ശൈഖുനാ അവിടെ നിന്ന് എഴുന്നേല്‍ക്കാന്‍ കൂട്ടാതെ തൂണും പിടിച്ച് കരയുകയും ദുആ ചെയ്യുകയും ചെയ്യുന്നത് കണ്ടപ്പോള്‍ കരയേണ്ട സ്ഥലത്ത് എത്തുമ്പോള്‍ ശൈഖുനാ കരയും എന്ന് എനിക്ക് ബോധ്യമായി.

ശൈഖുനാ  ജന്നത്തുല്‍ ബക്കീഇല്‍,
===============-===

അനേകം സ്വഹാബിമാരുടെയും മറ്റു മഹാന്മാരുടെയും  ഖബ്റുകള്‍ സ്ഥിതി ചെയ്യുന്ന മദീനയിലെ ജന്നത്തുല്‍ ബക്കീഅ് സിയാറത്ത് ചെയ്യുന്ന വേളയിലും ശൈഖുനായെ കൂടുതല്‍ ദു:ഖിതനായി  കാണുകയുണ്ടായി. ഓരോ  ഖബ്റിന്നടത്തും പോയി കൂടുതല്‍ സമയം നില്‍ക്കാന്‍ അവിടുത്തെ പോലീസുകാര്‍ അനുവദിച്ചില്ല,  എന്നാല്‍ ശൈഖുനാ അതൊന്നും കൂടുതല്‍ വക വെക്കാതെ പല ഖബ്റിന്നരികിലും ചെന്ന് സൂറ:യാസീന്‍ ഓതി ദുആ ചെയ്യുന്നത് കാണാമായിരുന്നു

ഒരിക്കല്‍ നബി (സ്വ) തങ്ങളുടെ ഭാര്യമാരായിരുന്ന ഉമ്മഹാത്തുല്‍ മുഅ്മിനീങ്ങളുടെ ഖബ്റുകള്‍ക്കടുത്ത് ശൈഖുനാ ഇരുന്നു കൊണ്ട് ഖുര്‍ആന്‍ പാരായണം ചെയ്യുകയും ശൈഖുനായുടെ കയ്യിലുണ്ടായിരുന്ന തസ്ബീഹ് മാല ആ മഹതികളുടെ ഖബ്റുകള്‍ക്ക് മുകളില്‍ ഇടുകയും മാല കൊണ്ട് തടവിയ ശേഷം തിരിച്ചെടുക്കുകയും ചെയ്തു.

ശൈഖുനാ ബദ്റില്‍,
====================

വിശുദ്ധ മക്കയില്‍ നിന്ന് മദീനയിലേക്ക് പോകുമ്പോഴാണ് ശൈഖുനാ ബദ്ര്‍ സിയാറത്ത് ചെയ്തത്.

മക്കയില്‍ ശൈഖുനായെ പരിചയപ്പെടാന്‍ ഇടയായ ഒരു അറബിയാണ് അദ്ധേഹത്തിന്റെ സ്വന്തം വണ്ടിയില്‍ ശൈഖുനായെയും കുടുംബത്തെയും ബദ്റിലേക്ക് കൊണ്ടുപോയത്. ബദ്റില്‍ അപ്പോള്‍ നിയന്ത്രണം ഉണ്ടായിരുന്നു.

അധിക ആളുകളെയുംബദ്ര്‍ ശുഹദാക്കളെ മറവ് ചെയ്ത ഖബ്റുകള്‍ക്കടുത്തേക്ക് വിടാതെ കല്‍മതിലിന്റെ ഗെയ്‌റ്റിന്റെയടുത്ത് നിന്ന് സിയാറത്ത് ചെയ്ത് പോകാനെ പോലീസ് അനുവദിച്ചിട്ടുളളൂ..
 ശൈഖുനായെയും കൂടെയുളളവരെയും അകത്തേക്ക് വിടുകയും ശുഹദാക്കളുടെ ഖബ്റുകള്‍ക്ക് തൊട്ടരുകില്‍ ഇരുന്ന് യാസീന്‍ ഓതിയതിന്ന് ശേഷം ശൈഖുനാ ദുആ ചെയ്യാന്‍ തുടങ്ങി
ബദ്രീങ്ങളുടെ  പേരുകള്‍ മുഴുവന്‍ പറഞ്ഞ് തവസ്സുല്‍ ചെയ്ത് കൊണ്ടുളള ദുആ കേട്ടപ്പോള്‍ കൂടെയുണ്ടായിരുന്ന അറബി അത്ഭുത സ്തബ്ധനായിപ്പോയി

================-===
സൂചിക: ശൈഖുനാ ശംസുല്‍ ഉലമയെ
(ഖ:സി) കുറിച്ച് സമസ്ത പുറത്തിറക്കിയ  പ്രശസ്ഥരുടെയും പ്രഗത്ഭരുടെയും എഴുത്തുകളുടെ  സമാഹരണമായ

"ശംസുല്‍ ഉലമ"

എന്ന പുസ്തകത്തില്‍

എം.ടി അബ്ദുല്ലാ മുസ്ലിയാര്‍

(സമസ്ത-മുശാവറ അംഗം)

രചിച്ച  മഹാനവര്‍കളുടെ കറാമത്തുകള്‍ വിവരിക്കുന്ന

"ശംസുല്‍ ഉലമാ മസാറുകളില്‍"  എന്ന അദ്ധ്യായത്തില്‍ നിന്നും

പേജ്:55-57

-ഷംജീദ് .എന്‍

No comments:

Post a Comment