Friday, July 13, 2018

കനവിലും നിനവിലും ഒരാള്‍ മാത്രം


പ്രേമം അവളുടെ സിരകളിലേക്ക് പടര്‍ന്നു പിടിച്ചു..

"ഈ ഒരു അകല്‍ച്ച താങ്ങാനാവുന്നില്ല
എന്ന് ഞാനണയുമവിടെ

എന്‍ വ്യഥകള്‍ പറയണമെന്‍ പ്രാണനായകനോട്"

ദിനേനെ പ്രണയം വളരുകയാണ്..
അറിയാതെ അവള്‍ സ്വലാത്തിന്റെ തീരത്തിലേക്ക്  അടുത്തടുത്ത്  ആ ഇഷ്ക്കിന്റെ മാധുര്യം അനുഭവിക്കുവാന്‍ തുടങ്ങി...

കാതമകലെയാണെന്‍ പ്രേമപ്പൂവ്..അവിടെക്കൂടണമെനിക്ക്.

എങ്ങും തടസ്സമാണെന്‍ മുന്നില്‍ , പക്ഷെ ..എനിക്കണയണമവിടെ
എന്നന്നേക്കുമായി.....

എന്‍ ജീവിതം കാത്തുവെക്കുന്നു..

മദീനയെന്ന നാമം അവളില്‍ ആവേശമായി
അന്തരീക്ഷത്തില്‍ അലയടിക്കുന്ന  ഓരോ നാദവും മദീനയിലെ മലന്ചെരുവിലേക്കുളള വിളിയായി മാറി..

താങ്ങാനാകുന്നില്ല ഈ വിരഹം...ഹബീബെന്നെ ‏‏ ﷺ ‏വിട്ടകലുമോ. ?

പ്രണയം ഭ്രാന്തുപോലെ
ആത്മാവിലേക്ക് ലയിച്ചാല്‍  പിന്നെ ..എവിടെയും പ്രേമഭാജനത്തിന്‍ മഹബ്ബത്തിന്‍ ശീലുകള്‍...

ഓടുകയായി...ഓരോ കാല്‍വെയ്പ്പുകളുംഅവശയാക്കിയപ്പോളും ദൂരെ നിന്ന് പച്ചക്കുബ്ബ അവളെ  മാടി വിളിച്ചു..

അവള്‍ കണ്ണുതുടച്ചു..
ഊര്‍ജ്ജം ത്രസിച്ചു..

അകലം കുറയും തോറും അടുപ്പം കൂടിവരുകയാണ്,  വഴിയിലെ  കല്ലുതട്ടി വീണപ്പോഴും മണ്ണില്‍ വീണപ്പോഴും അവയെല്ലാം മുത്തി നെന്ചോട് ചേര്‍ത്തു ..

"എന്റെ ഹബീബ് ‏ ﷺനടന്ന  മണ്ണാണ്, എന്റെ ഹബീബിന്   ‏ ﷺ സലാം പറഞ്ഞ കല്ലാണ്"

ആനന്ദത്തിന്‍ ലഹരി പടര്‍ന്നു പിടിക്കുന്നു

ചുണ്ടുകള്‍ ചലിക്കുകയായ്..

"യാ..ഹബീബീ..അങ്ങെന്നെ വിട്ടകലുമോ
കാലങ്ങളായുളള തേട്ടമാണ് യാ  സെയ്യിദീ..

ഈ നിമിഷമാണ് ഞാന്‍ കൊതിച്ചത്...ഇനിയിവിടെ മരിച്ചു വീഴണമെനിക്ക്...എന്‍ നോവുകള്‍ മധുരമാകുന്നു അങ്ങയുടെ മുന്നില്‍ ..
എന്‍ വ്യഥകള്‍ ഇല്ലാതാകുന്നു ഈ സമക്ഷത്തില്‍.......

പറയാനെന്‍ വാക്കുകള്‍ ഇടറുന്നു....."

പച്ചക്കുബ്ബയുടെ ദൃശ്യം കണ്ടമാത്രയില്‍  അവിടെ സ്തംബധയായി .....

മദീനയുടെ മണ്ണില്‍ അനുരാഗിയുടെ കണ്ണുനീര്‍ തുളളി പതിഞ്ഞു........തല കുമ്പിട്ട്  ആവോളം പ്രണയ മഴ പെയ്തു തുടങ്ങി.........

---------------------
ഈ പ്രണയത്തെ കുറിക്കാന്‍ വിനീതന്‍ യോഗ്യനല്ല, എങ്കിലും ഒരു ശ്രമമാണ് മുകളില്‍ നിങ്ങള്‍ വായിച്ചത്,

ഇനിയും കുറിക്കണം..

ഇന്‍ശാ അല്ലാഹ്..

അനുരാഗിയുടെ ഒരു നിമിഷത്തെ പ്രണയ നിമിഷങ്ങള്‍ അവതരിപ്പിച്ചത്..

അവിടമണയാനുളള എളിയ സഞ്ചാരമാവട്ടെ
നമ്മുടെ ജീവിതം...

ദുആ പ്രതീക്ഷിക്കുന്നു
ഷംജീദ് .N

No comments:

Post a Comment