Tuesday, July 31, 2018

മായാത്ത പൂനിലാവ്

പാണക്കാട് സെയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍' ഈ ഒരു നാമം കേരളീയ മുസ്ലിം ഉമ്മത്തിന് ധൈര്യമായിരുന്നു..അഭിമാനമായിരുന്നു

മത-സമൂഹിക-രാഷ്ട്രീയ രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച മഹാനായ സെയ്യിദവര്‍കളുടെ ഓര്‍മ്മകള്‍ ഇന്നും മനസ്സിന് കുളിര്‍ തെന്നലായി വീശുന്നു

തൂമന്ദഹാസത്തോടെയുളള അവിടുത്തെ വദനം ആയിരങ്ങള്‍ക്ക് ആശ്വാസമായിരുന്നു, ആ പുഞ്ചിരിക്ക് കൊടുങ്കാറ്റ് വരെ നിര്‍ത്താന്‍ കഴിയുമായിരുന്നു,

മുസ്ലിം പൊതുവിഷയങ്ങളില്‍ 'പാണക്കാട് തങ്ങളുടെ' വാക്കിനായി കാതോര്‍ന്നു
അതെ 'പാണക്കാട് തങ്ങള്‍' സ്ഥാനപ്പേരായി ജനപ്രീതിയായതും മഹാനോരുടെ പെരുമയെ കാണിക്കുന്ന ചെറിയ ഉദാഹരണമാണ്...ഏത് മേഖലയിലുളളവര്‍ക്കും സുസമ്മതനായ മഹാനവര്‍കള്‍ ...ആ ഓര്‍മ്മകള്‍..ആ പുഞ്ചിരിയുളള പൂമുഖം ആരുടെ കണ്ണില്‍ നിന്നാണ് കണ്ണുനീര്‍ പൊഴിക്കാത്തത്..
സ്നേഹദൂതുപോല്‍ നിറഞ്ഞ പൂനിലാവ്


അവിടുത്തെ ദുആയും മന്ത്രവും അശരണര്‍ക്കാശ്വസമായിരുന്നു.

മുസ്ലിം ഉമ്മത്തിന്റെ ഹൃദയത്തില്‍ വേദനയുണ്ടാക്കിയ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്തും മാറാട് കലാപം കത്തിപ്പടര്‍ന്നപ്പോഴും ആ ശബ്ദമായിരുന്നു സമുദായത്തെ അത്യുന്നതിയിലെത്തിച്ചത്.
തീവ്രമല്ല ഇസ്ലാമിക നയങ്ങള്‍ അത് മാനുഷിക മൂല്യങ്ങളെയും സഹിഷ്ണുതയുടെയും സഹവര്‍തിത്വത്തിന്റെയും മതമാണ്
ഈയൊരു സന്ദേശം പകര്‍ന്ന ജീവിതമായിരുന്ന മഹാന്റേത്,

ആയിരം പളളികള്‍ തകര്‍ന്നാലും ഒരമ്പലത്തിന്റെ വാതില്‍പോലും തകരരുത്
അത് കൊണ്ട് തന്നെയാണ് സ്വന്തമായി പണമെടുത്ത് ഒരു ക്ഷേത്രത്തിന് വാതില്‍ തങ്ങള്‍ പണിത് കൊടുത്തത്.

മതേതരകേരളത്തിന്റെ  മഹത്തായ മകുടോദാഹരമായിരുന്നു ബഹുമാനപ്പെട്ടവര്‍. ഇന്നും തങ്ങളുടെ പേരില്‍ ഉപഹാരം നല്‍കുന്ന എത്രയെത്ര ക്ഷേത്രങ്ങള്‍..

ഏറ്റവും കൂടുതല്‍ സ്മാരകങ്ങളും തങ്ങളുടെ പേരില്‍ തന്നെയുണ്ട്.

വിദേശരാജ്യങ്ങളിലെ വിദ്യാഭ്യാസവും
വ്യക്തിബന്ധങ്ങളും നേടിയപ്പോഴും പൈതൃക പാരമ്പര്യത്തോടൊപ്പം ചേര്‍ന്ന് നിന്ന മഹാന്‍..മുസ്ലിം കൈരളിയുടെ ആത്മീയ പ്രസ്ഥാനമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ താങ്ങും തണലമുമായി നിലകൊണ്ടു.

നാനാജാതി മതസ്ഥര്‍ക്കും പ്രിയപ്പെട്ട നേതാവായി കാലം കരുതി വെച്ച അനുഗ്രഹീത ജീവിതമായിരുന്നു
തങ്ങളുടേത്,

അഭിപ്രായങ്ങളും ലേഘനങ്ങളും വായിക്കുന്നവര്‍ക്ക് സെയ്യിദോരുടെ വൈഞ്ജാനിക മേഖലയുടെ മറ്റൊരു ലോകമായിരുന്നു കാണാന്‍ സാധിക്കുക

യാത്രകളെയും തന്റെ ചുറ്റുപാടുമുളള സഹജീവികളെയും സസ്യങ്ങളെയും പൂന്തോട്ടങ്ങളെയും അവിടുന്ന് സ്നേഹിച്ചു

മുത്ത് നബിയുടെ صلي ﷲ عليه وسلم തങ്ങളുടെ 39 -) മത്തെ സന്താനപരമ്പരയില്‍ ശിഹാബ് ഖബീലയില്‍ ജനിച്ച സെയ്യിദവര്‍കളുടെ നാമത്തില്‍ തന്നെയും ഈ ഖബീല അറിയപ്പെടുന്നതും എന്നത് ഒരു നന്മയുടെ ഓര്‍മ്മകളാണ്

നികത്താനാകാത്ത വിടവുകള്‍ നിഴലിച്ച് നില്‍ക്കും എത്ര കാലം പിന്നിട്ടാലും
സെയ്യിദവര്‍കള്‍ക്ക് പകരം സെയ്യിദവര്‍കള്‍ മാത്രം

വരും തലമുറകള്‍ക്ക്  പാണക്കാട്ടെ തങ്ങളുപ്പാപ്പയുടേ ജീവിതം പകരേണ്ടത്  നമ്മുടെ ധാര്‍മ്മിക ഉത്തരവാദിത്വമാണ്



2009 ആഗസ്റ്റ് 1 ....

കൊടപ്പനക്കലെ പൂനിലാവ് പോയ്മറഞ്ഞ ദിനം...

ഞങ്ങളുടെ ഖൽബ് പിടഞ്ഞ ദിവസം...
മതേതര ഭാരതത്തിന്റെ മനസ്സെന്ന മാണിക്യ കൊട്ടാരത്തിൽ കിരീടം വെക്കാത്ത സുൽത്താനായി അങ്ങ് ജീവിച്ച കാലം...

ഞങ്ങൾക്ക് വസന്തമായിരുന്നു....
കാലം എത്ര കഴിഞ്ഞാലും... മരിക്കാത്ത ഓർമകളുമായി അങ്ങ് ജീവിക്കുമിനിയും.. ഞങ്ങളുടെ ഹൃദയാന്തരങ്ങളിലൂടെ...?

മഹാനവറുകളുടെ കൂടെ ഞങ്ങളെയും  ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടണേ അല്ലാഹ്
ആമീൻ ......

ഈ അക്ഷരങ്ങള്‍ കേവലം ഓര്‍മ്മയുടെ ഏറ്റവും ചെറിയ ഭാഗം മാത്രം..അക്ഷരക്കൂട്ടുകള്‍ പോരാ മഹാനോരെ എഴുതിവെക്കാന്‍..

ദുആ വസ്വിയ്യത്തോടെ
ഷംജീദ് .എന്‍

No comments:

Post a Comment