Thursday, July 19, 2018

സെയ്യിദുനാ അബൂബക്കര്‍ സ്വിദ്ധീഖ് رضي ﷲ عنه വാക്കുകളില്‍ ഒതുങ്ങാത്ത അതുല്യ താരകം


മുത്ത്നബി  صلي ﷲ عليه وسلم തങ്ങളുടെ ഇഷ്ടതോഴന്‍,
പ്രതിസന്ധിഘട്ടങ്ങളില്‍ നബി صلي ﷲ عليه وسلم തങ്ങള്‍ക്ക്
താങ്ങും തണലുമായി

മുത്ത് നബി صلي ﷲ عليه وسلمതങ്ങള്‍ പറയുന്നു

"അബൂബക്കര്‍ എന്റെ സഹോദരനാണ്,ഞാന്‍
അബൂബക്കറിന്റെ സഹോദരനുമാണ്.ഈ സമുദായത്തില്‍ ഏറ്റവും ശ്രേഷ്ടതയുളള ആള്‍
അബൂബക്കറാണ്"

സെയ്യിദുനാ അബൂബക്കര്‍ സിദ്ധീഖ് (റ) ആരെങ്കിലും ഇഷ്ടം വെച്ചാല്‍ അവര്‍ക്ക് അഞ്ചു ഗുണങ്ങള്‍ ലഭിക്കും..

1-ദുനിയാവിന്റെ ആവശ്യങ്ങള്‍ക്ക് വേറെ ആളെ ആശ്രയിക്കേണ്ടി വരില്ല

2-അവരുടെ ഖബ്ര്‍ വിശാലമാക്കപ്പെടും

3- അവര്‍ ഈമാനോട് കൂടി മരിക്കും

4- നബി (സ്വ) തങ്ങളുടെ ശഫാഅത്ത് ലഭിക്കും

5- അല്ലാഹുവിന്റെ ലിഖാഅ് ലഭിക്കും (പരലോകത്ത് അല്ലാഹുവിനെ കാണാന്‍ കഴിയും)

വീണ്ടും ഹബീബ് റസൂലുളളാഹി صلي ﷲ عليه وسلم പറയുന്നു,

"അമ്പിയാ മുര്‍സലുകള്‍ക്ക് ശേഷം അബൂബക്കറിനേക്കാള്‍ ശ്രേഷ്ഠതയുളള ഒരാളുടെ മേലും സൂര്യന്‍ ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്തിട്ടില്ല"

ഹബീബായ തങ്ങള്‍ صلي ﷲ عليه وسلم ഇങ്ങനെ ദുആ ചെയ്തു

"അല്ലാഹുവേ...എന്നെയും അബൂബക്കറിനെയും
സ്വര്‍ഗ്ഗത്തില്‍  ഒരേ സ്ഥലത്ത് ആക്കേണമേ.."

ഭൂമിയിലുളള സകലരുടെയും ഈമാനെക്കാള്‍
മുന്തി നില്‍ക്കുന്നത് മഹാനായ സെയ്യിദുനാ  സിദ്ധീഖ് (റ) തങ്ങളുടെ ആണ്..

സൗഹൃദങ്ങളെ കുറെ കേള്‍ക്കുന്നവരും അനുഭവിക്കുന്നവരുമാണ് നമ്മള്‍, എന്നാല്‍ ഏറ്റവും വലിയ സൗഹൃദത്തിന്റെ ഉത്തമ ഉദാഹരണമാണ് അഷ്റഫുല്‍ ഖല്‍ക്കിന്റെയും صلي ﷲعليه وسلم സെയ്യിദുനാ സിദ്ധീഖുല്‍ അക്ബര്‍ (റ) തങ്ങളുടേതും

എത്രത്തോളമെന്നാല്‍ അവിടുന്ന് ജീവനായിരുന്നു...

ഹബീബായ നബി തങ്ങള്‍ صلي ﷲ عليه وسلم മഹാനവര്‍കളെ
പോരിശകള്‍ ഏറെ പറഞ്ഞിട്ടുണ്ട്..എല്ലാം കുറിക്കലും കണ്ടെത്തലും അസാധ്യം ..!!

നമ്മെയും സെയ്യിദുനാ വഇമാമുനാ അബൂബക്കര്‍ തങ്ങളെ (റ) യും സ്വര്‍ഗ്ഗത്തില്‍ മുത്ത് നബി (സ്വ)യോടൊപ്പം സകല അമ്പിയാ-ഔലിയാക്കളുടെ കൂടെ ചേര്‍ക്കുമാറാകട്ടെ..ആമീന്‍..

ﺍﻟﻠﻬﻢ ﺻﻞ ﻋﻠﻰ ﺳﻴﺪﻧﺎ ﻣﺤﻤﺪ ﻭﻋﻠﻰ ﺁﻟﻪ ﻭﺻﺤﺒﻪ ﻭﺳﻠﻢ

ദുആ വസ്വിയ്യത്തോടെ
ഷംജീദ് .എന്‍

No comments:

Post a Comment