Sunday, August 4, 2019

സെയ്യിദുനാ ഉമറുല്‍ ഫാറൂഖ് رضي ﷲ عنه

സെയ്യിദുനാ ഉമറുല്‍ ഫാറൂഖ് رضي ﷲ عنه തങ്ങളെന്ന ഹൃദയപുഷ്പം

സെയ്യിദുനാ വഹബീബുനാ റസൂലുളളാഹീ صلي ﷲ عليه وسلم തങ്ങള്‍ അല്ലാഹുവിലേക്ക് യാത്രയായ ദിവസം മണ്ണും വിണ്ണും വിതുമ്പി, സ്ത്രീകളും പുരുഷന്മാരും കുട്ടികളും വാര്‍ത്ത കേട്ടതോടെ സെയ്യിദത്ത് ആയിശ ബിന്ത് അബൂബക്കര്‍  رضي ﷲ عنها ,മഹതിയുടെ വീട്ടിലേക്ക് ഒഴുകുകയാണ്

സെയ്യിദുനാ ഉമറുല്‍ ഫാറൂഖ് رضي ﷲ عنه തങ്ങള്‍ വരികയാണ്, അവിടുന്ന് പൊട്ടിത്തെറിച്ചുപോവുകയാണ്..

"ആരെങ്കിലും എന്റെ ഹബീബ് صلي ﷲ عليه وسلم  മരണപ്പെട്ടുവെന്ന് പറഞ്ഞാല്‍ അവരുടെ കൈയ്യും കാലും ഛേദിക്കും അവരോട് എന്റെ വാളായിരിക്കും മറുപടി പറയുക, സെയ്യിദുനാ മൂസാ عليه السلام അല്ലാഹുവിനെ കാണാന്‍ പോയത് പോലെ ഹബീബ് صلي ﷲ عليه وسلم പോയതാണ് അവിടുന്ന് മടങ്ങി വരും"

ഈ അവസ്ഥയില്‍ അല്ലാഹു ധൈര്യം കൊടുത്തത് സെയ്യിദുനാ അബൂബക്കര്‍ സ്വിദ്ധീഖ് رضي ﷲ عنه തങ്ങള്‍ക്കാണ്..

"യാ.....ഉമര്‍..."

അവിടുന്ന് ഈ ആയത്ത് ഓതി

وَمَا مُحَمَّدٌ إِلَّا رَسُولٌ قَدْ خَلَتْ مِن قَبْلِهِ الرُّسُلُ ۚ أَفَإِن مَّاتَ أَوْ قُتِلَ انقَلَبْتُمْ عَلَىٰ أَعْقَابِكُمْ ۚ وَمَن يَنقَلِبْ عَلَىٰ عَقِبَيْهِ فَلَن يَضُرَّ اللَّـهَ شَيْئًا ۗ وَسَيَجْزِي اللَّـهُ الشَّاكِرِين

മുഹമ്മദ് നബി അല്ലാഹുവിന്റെ ഒരു ദൂതന്‍ മാത്രമാണ്; പല ദൂതന്മാരും മുമ്പ് കഴിഞ്ഞുപോയിട്ടുണ്ട്. നബി മരണപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ പിന്തിരിയുകയാണോ നിങ്ങള്‍?! ആരെങ്കിലും പുറകോട്ടു പോകുന്നുവെങ്കില്‍ അല്ലാഹുവിന്ന് ഒരു ദ്രോഹവുമേല്‍പിക്കാന്‍ അവന്നാകില്ല. കൃതജ്ഞര്‍ക്ക് അല്ലാഹു മതിയായ പ്രതിഫലം നല്‍കുന്നതാണ്َ

സെയ്യിദുനാ ഉമര്‍ ബിന്‍ ഖത്വാബ് തങ്ങള്‍ رضي ﷲعنه അവിടുന്ന് പൊട്ടിക്കരഞ്ഞ് പോയി, അവിടുത്തെ കണ്ണുകളിലൂടെ കണ്ണുനീര്‍ ചാലിട്ടൊഴുകി കൊണ്ടേയിരുന്നു....

സ്നേഹം കൊണ്ട് വിപ്ളവം തീര്‍ത്ത നേതാവ്...ഇന്ന് പരിശുദ്ധ മദീനമുനവ്വറയില്‍ മുത്ത് ഹബീബിന്റ  صلي ﷲ عليه وسلم  ചാരെ അന്ത്യവിശ്രമം കൊളളുന്നു..

ലോകം കണ്ട ധീരനും നീതിമാനുമായ ഭരണാധികാരി ,ഇഷ്ക്കിന്റെ ലോകമില്‍ ഹബീബിനെ صلي ﷲ عليه  وسلم പ്രണയിച്ച് അവിടുത്തേക്ക് സര്‍വ്വവും സമര്‍പ്പിച്ച നമ്മുടെ  നേതാവ് സെയ്യിദുനാ ഉമറുല്‍ ഫാറൂഖ് رضي ﷲ عنه

الصلاۃ والسلام عليك يا حبيب ﷲ صلي ﷲ عليه وسلم
السلام عليك يا سيدنا ابي بكر رضي ﷲ عنه
السلام عليك يا سيدنا   عمر الفاروق رضي ﷲ عنه
ألسلام عليك يا عثمان بن عفان رضي ﷲ عنه
السلام عليك يا مولي علي بن ابي طالب كرم ﷲ وجهه

صلي  ﷲ علي سيدنا محمد صلي ﷲ عليه وسلم

-ഷംജീദ് ബിന്‍ നജീബ്