Tuesday, July 31, 2018

മായാത്ത പൂനിലാവ്

പാണക്കാട് സെയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍' ഈ ഒരു നാമം കേരളീയ മുസ്ലിം ഉമ്മത്തിന് ധൈര്യമായിരുന്നു..അഭിമാനമായിരുന്നു

മത-സമൂഹിക-രാഷ്ട്രീയ രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച മഹാനായ സെയ്യിദവര്‍കളുടെ ഓര്‍മ്മകള്‍ ഇന്നും മനസ്സിന് കുളിര്‍ തെന്നലായി വീശുന്നു

തൂമന്ദഹാസത്തോടെയുളള അവിടുത്തെ വദനം ആയിരങ്ങള്‍ക്ക് ആശ്വാസമായിരുന്നു, ആ പുഞ്ചിരിക്ക് കൊടുങ്കാറ്റ് വരെ നിര്‍ത്താന്‍ കഴിയുമായിരുന്നു,

മുസ്ലിം പൊതുവിഷയങ്ങളില്‍ 'പാണക്കാട് തങ്ങളുടെ' വാക്കിനായി കാതോര്‍ന്നു
അതെ 'പാണക്കാട് തങ്ങള്‍' സ്ഥാനപ്പേരായി ജനപ്രീതിയായതും മഹാനോരുടെ പെരുമയെ കാണിക്കുന്ന ചെറിയ ഉദാഹരണമാണ്...ഏത് മേഖലയിലുളളവര്‍ക്കും സുസമ്മതനായ മഹാനവര്‍കള്‍ ...ആ ഓര്‍മ്മകള്‍..ആ പുഞ്ചിരിയുളള പൂമുഖം ആരുടെ കണ്ണില്‍ നിന്നാണ് കണ്ണുനീര്‍ പൊഴിക്കാത്തത്..
സ്നേഹദൂതുപോല്‍ നിറഞ്ഞ പൂനിലാവ്


അവിടുത്തെ ദുആയും മന്ത്രവും അശരണര്‍ക്കാശ്വസമായിരുന്നു.

മുസ്ലിം ഉമ്മത്തിന്റെ ഹൃദയത്തില്‍ വേദനയുണ്ടാക്കിയ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്തും മാറാട് കലാപം കത്തിപ്പടര്‍ന്നപ്പോഴും ആ ശബ്ദമായിരുന്നു സമുദായത്തെ അത്യുന്നതിയിലെത്തിച്ചത്.
തീവ്രമല്ല ഇസ്ലാമിക നയങ്ങള്‍ അത് മാനുഷിക മൂല്യങ്ങളെയും സഹിഷ്ണുതയുടെയും സഹവര്‍തിത്വത്തിന്റെയും മതമാണ്
ഈയൊരു സന്ദേശം പകര്‍ന്ന ജീവിതമായിരുന്ന മഹാന്റേത്,

ആയിരം പളളികള്‍ തകര്‍ന്നാലും ഒരമ്പലത്തിന്റെ വാതില്‍പോലും തകരരുത്
അത് കൊണ്ട് തന്നെയാണ് സ്വന്തമായി പണമെടുത്ത് ഒരു ക്ഷേത്രത്തിന് വാതില്‍ തങ്ങള്‍ പണിത് കൊടുത്തത്.

മതേതരകേരളത്തിന്റെ  മഹത്തായ മകുടോദാഹരമായിരുന്നു ബഹുമാനപ്പെട്ടവര്‍. ഇന്നും തങ്ങളുടെ പേരില്‍ ഉപഹാരം നല്‍കുന്ന എത്രയെത്ര ക്ഷേത്രങ്ങള്‍..

ഏറ്റവും കൂടുതല്‍ സ്മാരകങ്ങളും തങ്ങളുടെ പേരില്‍ തന്നെയുണ്ട്.

വിദേശരാജ്യങ്ങളിലെ വിദ്യാഭ്യാസവും
വ്യക്തിബന്ധങ്ങളും നേടിയപ്പോഴും പൈതൃക പാരമ്പര്യത്തോടൊപ്പം ചേര്‍ന്ന് നിന്ന മഹാന്‍..മുസ്ലിം കൈരളിയുടെ ആത്മീയ പ്രസ്ഥാനമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ താങ്ങും തണലമുമായി നിലകൊണ്ടു.

നാനാജാതി മതസ്ഥര്‍ക്കും പ്രിയപ്പെട്ട നേതാവായി കാലം കരുതി വെച്ച അനുഗ്രഹീത ജീവിതമായിരുന്നു
തങ്ങളുടേത്,

അഭിപ്രായങ്ങളും ലേഘനങ്ങളും വായിക്കുന്നവര്‍ക്ക് സെയ്യിദോരുടെ വൈഞ്ജാനിക മേഖലയുടെ മറ്റൊരു ലോകമായിരുന്നു കാണാന്‍ സാധിക്കുക

യാത്രകളെയും തന്റെ ചുറ്റുപാടുമുളള സഹജീവികളെയും സസ്യങ്ങളെയും പൂന്തോട്ടങ്ങളെയും അവിടുന്ന് സ്നേഹിച്ചു

മുത്ത് നബിയുടെ صلي ﷲ عليه وسلم തങ്ങളുടെ 39 -) മത്തെ സന്താനപരമ്പരയില്‍ ശിഹാബ് ഖബീലയില്‍ ജനിച്ച സെയ്യിദവര്‍കളുടെ നാമത്തില്‍ തന്നെയും ഈ ഖബീല അറിയപ്പെടുന്നതും എന്നത് ഒരു നന്മയുടെ ഓര്‍മ്മകളാണ്

നികത്താനാകാത്ത വിടവുകള്‍ നിഴലിച്ച് നില്‍ക്കും എത്ര കാലം പിന്നിട്ടാലും
സെയ്യിദവര്‍കള്‍ക്ക് പകരം സെയ്യിദവര്‍കള്‍ മാത്രം

വരും തലമുറകള്‍ക്ക്  പാണക്കാട്ടെ തങ്ങളുപ്പാപ്പയുടേ ജീവിതം പകരേണ്ടത്  നമ്മുടെ ധാര്‍മ്മിക ഉത്തരവാദിത്വമാണ്



2009 ആഗസ്റ്റ് 1 ....

കൊടപ്പനക്കലെ പൂനിലാവ് പോയ്മറഞ്ഞ ദിനം...

ഞങ്ങളുടെ ഖൽബ് പിടഞ്ഞ ദിവസം...
മതേതര ഭാരതത്തിന്റെ മനസ്സെന്ന മാണിക്യ കൊട്ടാരത്തിൽ കിരീടം വെക്കാത്ത സുൽത്താനായി അങ്ങ് ജീവിച്ച കാലം...

ഞങ്ങൾക്ക് വസന്തമായിരുന്നു....
കാലം എത്ര കഴിഞ്ഞാലും... മരിക്കാത്ത ഓർമകളുമായി അങ്ങ് ജീവിക്കുമിനിയും.. ഞങ്ങളുടെ ഹൃദയാന്തരങ്ങളിലൂടെ...?

മഹാനവറുകളുടെ കൂടെ ഞങ്ങളെയും  ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടണേ അല്ലാഹ്
ആമീൻ ......

ഈ അക്ഷരങ്ങള്‍ കേവലം ഓര്‍മ്മയുടെ ഏറ്റവും ചെറിയ ഭാഗം മാത്രം..അക്ഷരക്കൂട്ടുകള്‍ പോരാ മഹാനോരെ എഴുതിവെക്കാന്‍..

ദുആ വസ്വിയ്യത്തോടെ
ഷംജീദ് .എന്‍

Sunday, July 29, 2018

ഓര്‍മ്മയില്‍ മായാതെ ശൈഖുനാ കാളമ്പാടിയുസ്താദ്(നഃമ)



"നീലം മുക്കി മുക്കി നിറം മങ്ങിയ വെളള വസ്ത്രവും ബട്ടനിടാത്ത നീളക്കുപ്പായവും കണങ്കാലിനോടൊപ്പം ഉയര്‍ന്നു നില്‍ക്കുന്ന ഇസ്തിരി തട്ടാത്ത തുണിയും കണ്ണാടിക്ക് മുന്നില്‍  നിര്‍മ്മിക്കപ്പെട്ടതല്ലെന്നു ഒറ്റ നോട്ടത്തില്‍ വിളിച്ച് പറയുന്ന വാലുളള തലപ്പാവും പ്രകടനപരതയുടെ എല്ലാ പേക്കോല- ങ്ങളോടുമുളള വെല്ലുവിളിയായിരുന്നു,  തനിച്ചാണെങ്കിലും ശബ്ദമുഖരിതമായ സദസ്സിലാണെങ്കിലും സുജൂദിന്റെ സ്ഥാനത്തേക്ക് മാത്രം നോക്കിയുളള തല താഴ്ത്തി കൈ വീശിയുളള പ്രത്യേക നടത്തമായിരുന്നു ..  ഈന്തപ്പനയോലകളില്‍ കിടന്നുറങ്ങിയ മുത്ത് നബി(സ്വ) യുടെ പൂമേനിയില്‍  ചുവന്നു തുടുത്ത പാട് കണ്ടു ഉമറുല്‍ ഫാറൂഖ് (റ) വിരിപ്പ് ഓഫര്‍ ചെയ്തതും ഞാനും ദുനിയാവും തമ്മിലെന്ത് , വെറുമൊരു വഴിപോക്കനല്ലേ ഞാന്‍..എന്നു പറഞ്ഞു കണ്ണീരിന്റെ അകമ്പടിയോടെ അവതരിപ്പിക്കാന്‍ ആളുകളും വേദികളും എമ്പാടും സമുദായത്തിലുണ്ട് എന്നാല്‍ ആ മാതൃകയില്‍ ജീവിതം കാഴ്ച്ച വെക്കാന്‍ അതികമാര്‍ക്കും കഴിയില്ല ,അതിനു ധൈര്യം കാണിച്ച വലിയ മഹാനാണ് *മര്‍ഹൂംശൈഖുനാ* *കാളമ്പാടി മുഹമ്മദ്* *മുസ്ലിയാര്‍(നഃമ)*  ലാളിത്യത്തിന്റെയും പ്രവാചക മാതൃക ചൂണ്ടി കാണിക്കാന്‍ അനുയോജ്യമായ ഒരു വലിയ ജീവിതം ഇത് വരെ കേരളീയ മുസ്ലിം ഉമ്മത്തിനു മുന്നിലുണ്ടായിരുന്നു.ഇസ്ലാമിക പ്രമാണങ്ങള്‍ പറയുന്ന സുഹ്ദിനും ഭൗതിക പരിത്യാഗത്തിനുമൊരു ജീവനുളള ഉദാഹരണം ആവശ്യപ്പെടുന്നവരോട് മലപ്പുറം-പെരിന്തല്‍മണ്ണ റൂട്ടില്‍ കാവുങ്ങലില്‍ ബസ്സിറങ്ങി കാളമ്പാടിയിലേക്ക് പോയാല്‍ മതിയെന്ന് ഇന്ന് വരെ നമുക്ക് പറയാമായിരുന്നു....  സാധാരണക്കാരില്‍ സാധാരണക്കാരന്റെ വീട്ടുമുറ്റംപോലും വാഹനങ്ങള്‍ വന്നു നില്‍ക്കാന്‍ സജ്ജമാക്കപ്പെട്ട ഇക്കാലത്തും സമസ്തയുടെ പ്രസിഡന്റിന്റെ വീട്ടിലേക്ക് കാല്‍ നടയായെ എത്താന്‍ പറ്റൂ എന്നത് എത്ര ഉറക്കെ പറഞ്ഞാലും മതിയാകാത്ത വലിയൊരുആശയമാണ്.  ഭൗതികതയുടെ  വഴികളെയും വകുപ്പുകളെയും അവഗണിക്കുന്നവരാണ് ആത്മീയാചര്യന്മാരെന്നു ജീവിതം കൊണ്ട് പഠിപ്പിക്കുകയായിരുന്നു ആ ഗുരുവര്യന്‍.  ഒറ്റ നോട്ടത്തില്‍ തന്നെ കടലുണ്ടിപ്പുഴയോരത്തെ കവുങ്ങിന്‍ തോട്ടത്തിലെ ആ വീടിന്റെ മണ്ണുതേച്ച സിമന്റിടാത്ത ചുമര് കാണാം. ഭൗതികതയുടെ ചുമരുകള്‍ക്കും ചുറ്റുപാടുകള്‍ക്കും മുന്തിയ പരിഗണന നല്‍കേണ്ടവരല്ല മത പണ്ഡിതന്മാരെന്ന് ജീവിതം കൊണ്ട് അടയാളപ്പെടുത്തുകയായിരുന്നു ആ മഹാ പണ്ഡിതന്‍...  എക്സിബിഷനസിത്തിന്റെ അധിനിവേശ കാലത്തെ പണ്ഡിതധര്‍മ്മം,പ്രകമ്പനം സൃഷ്ടിക്കുന്ന പ്രഭാഷണങ്ങളും കോരിത്തരിപ്പിക്കുന്ന കഥാകഥനങ്ങളും വാല്യങ്ങളായി അടുക്കിവെച്ച രചനകളുമല്ലെന്ന് തിരിച്ചറിഞ്ഞ ആ ക്രാന്ത ദര്‍ശി,ജീവിച്ച് കാണിക്കുകയെന്ന കാലഘട്ടത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഏറ്റെടുത്തത്..  ആ മഹാപണ്ഡിതന്റെ  പുണ്യ സ്മരണയില്‍ ഒരു നിമിഷം.....

Thursday, July 26, 2018

ശൈഖുനാ ശംസുല്‍ ഉലമ رضي ﷲ عنه വിന്റെ മദീനാ സിയാറത്ത്


ശൈഖുനായുടെ ഹജ്ജ് യാതയില്‍ പ്രധാന മസാറുകളെല്ലാം ശൈഖുനാ സിയാറത്ത് ചെയ്തിരുന്നു.

ശൈഖുനായുടെ അവസാന ഹജ്ജ് യാത്രയില്‍ കൂടെയുണ്ടായിരുന്ന
എ.വി അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍ പറയുന്നു,

"1987ല്‍ ശൈഖുനാ കുടുംബ സമേതം ഹജ്ജിന് വന്ന വേളയില്‍ ഞാന്‍ പരിശുദ്ധ മക്കയില്‍ ഉണ്ടായതും,പുണ്യ സ്ഥലങ്ങളിലെല്ലാം ശൈഖുനായുടെ കൂടെ ഒരുമിച്ച് കൂടാന്‍ സാധിച്ചതും എനിക്ക് ഒരിക്കലും മറക്കാത്ത സാധിക്കാത്ത അനുഭവമായി

ഹജ്ജ്  യാത്രയില്‍ സിയാറത്ത് ചെയ്യേണ്ട
ഏറ്റവും പുണ്യസ്ഥലം
നബി (സ്വ)യുടെ ഖബ്ര്‍ ശരീഫ് ആണല്ലോ.

അവിടെ സിയാറത്ത് ചെയ്യുന്ന ശൈഖുനായെ വിവരിക്കാന്‍ അസാധ്യമാണ്,കാരണം എത്രയോ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കണ്ടു പരിചയപ്പെട്ട ശൈഖുനായെയായിരുന്നില്ല അവിടെ കണ്ടത്.

എപ്പോഴും ഗൗരവം സ്ഫുരിക്കുന്ന മുഖവും
സാധാരണ ആരോടും വിധേയത്വം കാണിക്കാത്ത പ്രകൃതവുമുളള ശൈഖുനായെ ആയിരുന്നില്ല റൗളാ ശരീഫിന്നടുത്ത് കാണാന്‍ കഴിഞ്ഞത്. ഒരു കൊച്ചു കുട്ടിയെ പോലെ പൊട്ടിക്കരയുകയും,കണ്ണുനീരൊഴുക്കുകയും ചെയ്യുന്നത് ഞാന്‍ ആദ്യമായി കാണുകയായിരുന്നു

മസ്ജിദുന്നബവിയില്‍ ശൈഖുനാ പ്രവേശിക്കുമ്പോഴൊക്കെ ഒന്നുകില്‍ ഖബ്ര്‍ ശരീഫിന്നടുത്തോ അല്ലെങ്കില്‍ റൗളാശരീഫിന്നടുത്തോ

(നബി صلي ﷲ عليه وسلم തങ്ങളുടെ ഖബ്റിനും മിമ്പറിനും ഇടയിലുളള സ്ഥലം)
എത്താനാണ് ശ്രമിക്കുക

റൗളാ ശരീഫില്‍ ശൈഖുനാ ഇരിക്കുമ്പോള്‍ 'ഉസ്വാനത്തു ആയിശ'!
എന്ന തൂണിന്റെ താഴെ ഇരിക്കുവാനാണ് ശ്രമിച്ചിരുന്നത്.

അവിടെ ജനങ്ങള്‍ തിരക്കി ഊഴം കാത്തിരിക്കുന്ന സ്ഥലം ആയിട്ടും ഒരിക്കല്‍ ശൈഖുനാ അവിടെ നിന്ന് എഴുന്നേല്‍ക്കാന്‍ കൂട്ടാതെ തൂണും പിടിച്ച് കരയുകയും ദുആ ചെയ്യുകയും ചെയ്യുന്നത് കണ്ടപ്പോള്‍ കരയേണ്ട സ്ഥലത്ത് എത്തുമ്പോള്‍ ശൈഖുനാ കരയും എന്ന് എനിക്ക് ബോധ്യമായി.

ശൈഖുനാ  ജന്നത്തുല്‍ ബക്കീഇല്‍,
===============-===

അനേകം സ്വഹാബിമാരുടെയും മറ്റു മഹാന്മാരുടെയും  ഖബ്റുകള്‍ സ്ഥിതി ചെയ്യുന്ന മദീനയിലെ ജന്നത്തുല്‍ ബക്കീഅ് സിയാറത്ത് ചെയ്യുന്ന വേളയിലും ശൈഖുനായെ കൂടുതല്‍ ദു:ഖിതനായി  കാണുകയുണ്ടായി. ഓരോ  ഖബ്റിന്നടത്തും പോയി കൂടുതല്‍ സമയം നില്‍ക്കാന്‍ അവിടുത്തെ പോലീസുകാര്‍ അനുവദിച്ചില്ല,  എന്നാല്‍ ശൈഖുനാ അതൊന്നും കൂടുതല്‍ വക വെക്കാതെ പല ഖബ്റിന്നരികിലും ചെന്ന് സൂറ:യാസീന്‍ ഓതി ദുആ ചെയ്യുന്നത് കാണാമായിരുന്നു

ഒരിക്കല്‍ നബി (സ്വ) തങ്ങളുടെ ഭാര്യമാരായിരുന്ന ഉമ്മഹാത്തുല്‍ മുഅ്മിനീങ്ങളുടെ ഖബ്റുകള്‍ക്കടുത്ത് ശൈഖുനാ ഇരുന്നു കൊണ്ട് ഖുര്‍ആന്‍ പാരായണം ചെയ്യുകയും ശൈഖുനായുടെ കയ്യിലുണ്ടായിരുന്ന തസ്ബീഹ് മാല ആ മഹതികളുടെ ഖബ്റുകള്‍ക്ക് മുകളില്‍ ഇടുകയും മാല കൊണ്ട് തടവിയ ശേഷം തിരിച്ചെടുക്കുകയും ചെയ്തു.

ശൈഖുനാ ബദ്റില്‍,
====================

വിശുദ്ധ മക്കയില്‍ നിന്ന് മദീനയിലേക്ക് പോകുമ്പോഴാണ് ശൈഖുനാ ബദ്ര്‍ സിയാറത്ത് ചെയ്തത്.

മക്കയില്‍ ശൈഖുനായെ പരിചയപ്പെടാന്‍ ഇടയായ ഒരു അറബിയാണ് അദ്ധേഹത്തിന്റെ സ്വന്തം വണ്ടിയില്‍ ശൈഖുനായെയും കുടുംബത്തെയും ബദ്റിലേക്ക് കൊണ്ടുപോയത്. ബദ്റില്‍ അപ്പോള്‍ നിയന്ത്രണം ഉണ്ടായിരുന്നു.

അധിക ആളുകളെയുംബദ്ര്‍ ശുഹദാക്കളെ മറവ് ചെയ്ത ഖബ്റുകള്‍ക്കടുത്തേക്ക് വിടാതെ കല്‍മതിലിന്റെ ഗെയ്‌റ്റിന്റെയടുത്ത് നിന്ന് സിയാറത്ത് ചെയ്ത് പോകാനെ പോലീസ് അനുവദിച്ചിട്ടുളളൂ..
 ശൈഖുനായെയും കൂടെയുളളവരെയും അകത്തേക്ക് വിടുകയും ശുഹദാക്കളുടെ ഖബ്റുകള്‍ക്ക് തൊട്ടരുകില്‍ ഇരുന്ന് യാസീന്‍ ഓതിയതിന്ന് ശേഷം ശൈഖുനാ ദുആ ചെയ്യാന്‍ തുടങ്ങി
ബദ്രീങ്ങളുടെ  പേരുകള്‍ മുഴുവന്‍ പറഞ്ഞ് തവസ്സുല്‍ ചെയ്ത് കൊണ്ടുളള ദുആ കേട്ടപ്പോള്‍ കൂടെയുണ്ടായിരുന്ന അറബി അത്ഭുത സ്തബ്ധനായിപ്പോയി

================-===
സൂചിക: ശൈഖുനാ ശംസുല്‍ ഉലമയെ
(ഖ:സി) കുറിച്ച് സമസ്ത പുറത്തിറക്കിയ  പ്രശസ്ഥരുടെയും പ്രഗത്ഭരുടെയും എഴുത്തുകളുടെ  സമാഹരണമായ

"ശംസുല്‍ ഉലമ"

എന്ന പുസ്തകത്തില്‍

എം.ടി അബ്ദുല്ലാ മുസ്ലിയാര്‍

(സമസ്ത-മുശാവറ അംഗം)

രചിച്ച  മഹാനവര്‍കളുടെ കറാമത്തുകള്‍ വിവരിക്കുന്ന

"ശംസുല്‍ ഉലമാ മസാറുകളില്‍"  എന്ന അദ്ധ്യായത്തില്‍ നിന്നും

പേജ്:55-57

-ഷംജീദ് .എന്‍

Sunday, July 22, 2018

സെയ്യിദുനാ ഉമര്‍ ഖാളി رضي ﷲ عنه വിന്റെ സ്നേഹലോകം





സ്നേഹത്തോളം  ധൈര്യവും കരുത്തും പകരുന്ന മറ്റൊന്നില്ല. കാരണം ഒരാളുടെ അസ്തിത്വത്തിന്റെ ആ‍ഴങ്ങളിലേക്ക് വേരോട്ടമുള്ള മറ്റൊരു വികാരമില്ല. ഭയം കൊണ്ട് ഒരാളെ അനുസരിപ്പിക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ അത് അനുസരണമായിരിക്കയില്ല. ബാഹ്യമായ കീഴ്പ്പെടല്‍ മാത്രമായിരിക്കും. അടിമവേല പോലെ താഴ്ന്ന തരത്തിലുള്ള ഒന്നായിരിക്കുമത്. സ്നേഹമാണ് ഒരു കാര്യത്തിന്റെ മാനസികമായ അം‌ഗീകരണത്തിനും സ്വീകരണത്തിനും ഒരാളില്‍ സന്നദ്ധതയുണ്ടാക്കുന്നത്. എല്ലാ അസൌകര്യങ്ങളേയും തിക്താനുഭവങ്ങളേയും സ്നേഹം മധുരമാക്കിത്തരും. വേദനയെ ഔഷധമാക്കും. അചേതനമായതിനെ ചേതനയുറ്റതാക്കും. രാജാ‍വിനെ അടിമയാക്കും.

മഹാനായ ഉമര്‍ ഖാസി (റ) نور الله مرقده മദീനയില്‍ നബി صلى الله عليه യുടെ റൌളാശരീഫിന് മുമ്പില്‍ വെച്ച് പാടിയ ശ്രവണസുന്ദരമായ സ്നേഹകാവ്യം ആ വിശുദ്ധ റൌളയുടെ കവാടം തള്ളിത്തുറന്ന സം‌ഭവം പ്രസിദ്ധമാണ്. അത് സ്നേഹത്തിന്റെ ശക്തിയാണ്.

يٰا أَكْرَمَ الْكُرَمٰا عَـلَى أَعْتٰابِكُمْ --- عُمَرُ الْفَقِيرِ الْمُرْتَجِي لِجَنٰابِكُم
ْيَرْجُو الْعَطٰاءَ عَلَى الْبُكٰاءِ بِبٰابِكُمْ --- وَالدَّمْعُ مِنْ عَيْنَيْهِ سٰالَ سَجِيمٰا
صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمٰا

‘ബാഷ്പം നിറഞ്ഞൊഴുകുന്ന കണ്‍കളുമായി
വാതില്‍ക്കല്‍ വന്നിതാ നില്‍ക്കുന്നു ഞാ‍ന്
‍പാവമാണീ ഉമര്‍ മോഹമനവധി
ഒന്നു കടാക്ഷിക്കൂ ഔദാര്യവാരിധേ’

എന്നിങ്ങനെ തുടങ്ങുന്ന വരികള്‍ നബി صلى الله عليه യോടുള്ള സ്നേഹത്തെ അക്ഷരാ‍ര്‍ത്ഥത്തില്‍ പ്രതിധ്വനിപ്പിക്കുന്നു.യുക്തിയുടെ മണ്ഡലങ്ങള്‍ അതിരുകളുള്ളതാണ്. സ്നേഹമണ്ഡലം അനന്ത വിശാലമാണ്. കൊടുക്കലിനാണ് സ്നേഹത്തില്‍ സ്ഥാനമുള്ളത്. എടുക്കലിനോ വാങ്ങലിനോ അല്ല. താന്‍ സ്നേഹിക്കുന്ന വ്യക്തിക്കോ മൂല്യത്തിനോ വേണ്ടി ഒരാള്‍ മരണത്തിനു വരെ സന്നദ്ധനാകുന്നതില്‍ എടുക്കലോ വാങ്ങലോ അല്ല. ജീവന്‍ കൊടുക്കലാണ് നടക്കുന്നത്.

Thursday, July 19, 2018

സെയ്യിദുനാ അബൂബക്കര്‍ സ്വിദ്ധീഖ് رضي ﷲ عنه വാക്കുകളില്‍ ഒതുങ്ങാത്ത അതുല്യ താരകം


മുത്ത്നബി  صلي ﷲ عليه وسلم തങ്ങളുടെ ഇഷ്ടതോഴന്‍,
പ്രതിസന്ധിഘട്ടങ്ങളില്‍ നബി صلي ﷲ عليه وسلم തങ്ങള്‍ക്ക്
താങ്ങും തണലുമായി

മുത്ത് നബി صلي ﷲ عليه وسلمതങ്ങള്‍ പറയുന്നു

"അബൂബക്കര്‍ എന്റെ സഹോദരനാണ്,ഞാന്‍
അബൂബക്കറിന്റെ സഹോദരനുമാണ്.ഈ സമുദായത്തില്‍ ഏറ്റവും ശ്രേഷ്ടതയുളള ആള്‍
അബൂബക്കറാണ്"

സെയ്യിദുനാ അബൂബക്കര്‍ സിദ്ധീഖ് (റ) ആരെങ്കിലും ഇഷ്ടം വെച്ചാല്‍ അവര്‍ക്ക് അഞ്ചു ഗുണങ്ങള്‍ ലഭിക്കും..

1-ദുനിയാവിന്റെ ആവശ്യങ്ങള്‍ക്ക് വേറെ ആളെ ആശ്രയിക്കേണ്ടി വരില്ല

2-അവരുടെ ഖബ്ര്‍ വിശാലമാക്കപ്പെടും

3- അവര്‍ ഈമാനോട് കൂടി മരിക്കും

4- നബി (സ്വ) തങ്ങളുടെ ശഫാഅത്ത് ലഭിക്കും

5- അല്ലാഹുവിന്റെ ലിഖാഅ് ലഭിക്കും (പരലോകത്ത് അല്ലാഹുവിനെ കാണാന്‍ കഴിയും)

വീണ്ടും ഹബീബ് റസൂലുളളാഹി صلي ﷲ عليه وسلم പറയുന്നു,

"അമ്പിയാ മുര്‍സലുകള്‍ക്ക് ശേഷം അബൂബക്കറിനേക്കാള്‍ ശ്രേഷ്ഠതയുളള ഒരാളുടെ മേലും സൂര്യന്‍ ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്തിട്ടില്ല"

ഹബീബായ തങ്ങള്‍ صلي ﷲ عليه وسلم ഇങ്ങനെ ദുആ ചെയ്തു

"അല്ലാഹുവേ...എന്നെയും അബൂബക്കറിനെയും
സ്വര്‍ഗ്ഗത്തില്‍  ഒരേ സ്ഥലത്ത് ആക്കേണമേ.."

ഭൂമിയിലുളള സകലരുടെയും ഈമാനെക്കാള്‍
മുന്തി നില്‍ക്കുന്നത് മഹാനായ സെയ്യിദുനാ  സിദ്ധീഖ് (റ) തങ്ങളുടെ ആണ്..

സൗഹൃദങ്ങളെ കുറെ കേള്‍ക്കുന്നവരും അനുഭവിക്കുന്നവരുമാണ് നമ്മള്‍, എന്നാല്‍ ഏറ്റവും വലിയ സൗഹൃദത്തിന്റെ ഉത്തമ ഉദാഹരണമാണ് അഷ്റഫുല്‍ ഖല്‍ക്കിന്റെയും صلي ﷲعليه وسلم സെയ്യിദുനാ സിദ്ധീഖുല്‍ അക്ബര്‍ (റ) തങ്ങളുടേതും

എത്രത്തോളമെന്നാല്‍ അവിടുന്ന് ജീവനായിരുന്നു...

ഹബീബായ നബി തങ്ങള്‍ صلي ﷲ عليه وسلم മഹാനവര്‍കളെ
പോരിശകള്‍ ഏറെ പറഞ്ഞിട്ടുണ്ട്..എല്ലാം കുറിക്കലും കണ്ടെത്തലും അസാധ്യം ..!!

നമ്മെയും സെയ്യിദുനാ വഇമാമുനാ അബൂബക്കര്‍ തങ്ങളെ (റ) യും സ്വര്‍ഗ്ഗത്തില്‍ മുത്ത് നബി (സ്വ)യോടൊപ്പം സകല അമ്പിയാ-ഔലിയാക്കളുടെ കൂടെ ചേര്‍ക്കുമാറാകട്ടെ..ആമീന്‍..

ﺍﻟﻠﻬﻢ ﺻﻞ ﻋﻠﻰ ﺳﻴﺪﻧﺎ ﻣﺤﻤﺪ ﻭﻋﻠﻰ ﺁﻟﻪ ﻭﺻﺤﺒﻪ ﻭﺳﻠﻢ

ദുആ വസ്വിയ്യത്തോടെ
ഷംജീദ് .എന്‍

Sunday, July 15, 2018

ഔലിയാക്കള്‍ തിരിച്ചറിഞ്ഞ ശൈഖുനാ ശംസുല്‍ ഉലമ رضي ﷲ عنه

"മഹാനായ ശൈഖ് മര്‍ഹൂം ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര്‍ (റ)  മൂന്നോ നാലോ പ്രാവശ്യം ശൈഖുനായെ സംബന്ധിച്ഛ് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്  അപ്പോഴൊന്നും പ്രസിദ്ധമായ "ഇ.കെ" എന്ന പ്രസിദ്ധമായ ആ രണ്ടക്ഷരമോ സ്വന്തം പേരോ ഉച്ചരിക്കുവാന്‍ അവര്‍ തയ്യാറായില്ല.
"ബഹുമാനപ്പെട്ടവര്‍"
എന്ന് മാത്രമാണ് അപ്പോഴൊക്കെ ഉപയോഗിച്ച വാക്ക്.

സംസാരത്തിന്റെ സാഹചര്യത്തില്‍ നിന്നാണ് അത്
"ശംസുല്‍ ഉലമയെ" സംബന്ധിച്ചായിരുന്നു എന്ന് മനസ്സിലാക്കാന്‍ സാധിച്ചത്.അത് അവര്‍ക്കുളള മഹബ്ബത്തിന്റെ ശക്തിയെയാണ് തെളിയിക്കുന്നത്.

ശൈഖുനാ ഉമര്‍ മുസ്ലിയാരും (നഃമ) വളരെയധികം ബഹുമാനിച്ച് കൊണ്ടേ പറഞ്ഞിരുന്നുളളൂ....

ഇവരെല്ലാംഹൃദയംകൊണ്ട് മനസ്സിലാക്കാന്‍ കഴിവുളള മഹാന്മാരാണ്.

അനുഭവങ്ങള്‍ പലതും
അതിന്ന് തെളിവാണ്.
ഇത്തരം മഹാന്മാരുടെ ഹൃദയത്തില്‍ ശംസുല്‍ ഉലമയ്ക്ക് സ്ഥാനം നേടാന്‍ കഴിഞ്ഞിട്ടുണ്ട് എന്നതാണ് സത്യം."

(സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം ,പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ ശൈഖുനാ വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ എഴുതിയ കുറിപ്പില്‍ നിന്ന്..)

ഇന്ന് യാതൊരു മഹത്വം കല്‍പ്പിക്കാതെ
മഹാനായ ശംസുല്‍ ഉലമ (റ) യുടെ പേര് വലിച്ചിഴക്കുന്നവര്‍ക്ക്,
"ഇ.കെ" എന്ന് യാതൊരു കൂസലുമില്ലാതെ പറഞ്ഞു നടക്കുന്നവര്‍ക്ക് ഈ എഴുത്ത് പുനര്‍വിചിന്തനം നടത്തുവാന്‍ ഉപകരിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു

വിലായത്തിന്റെ പദവി ജനസമക്ഷത്ത് മറച്ച് വെച്ച ഔലിയ ആകുന്നു ശൈഖുനാ ശംസുല്‍ ഉലമ(റ) അതേ സമയംശൈഖുനായുടെ  ശിഷ്യനാകുന്നു വലിയുല്ലാഹി സി.എം മടവൂര്‍ (റ) അവിടുന്ന് ജനങ്ങള്‍ക്ക് കറാമത്തുകള്‍ കാണിച്ച് കൊടുക്കുന്നു,

എന്നാല്‍ മനസ്സിലാക്കുക...പകല്‍ സമയം ജനങ്ങള്‍ക്കിടയിലും രാത്രി സമയങ്ങളില്‍ ഔലിയാക്കളുമായി ചര്‍ച്ച കൂടുമായിരുന്നു
ശൈഖുനാ ശംസുല്‍ ഉലമ(റ) അവരില്‍ പ്രമുഖരാണ്

ശൈഖ് സ്വാലിഹ് മൗല(റ)
ആലുവായ് അബൂബക്കർ മുസ്ലിയാർ
(റ), കണിയാപുരം
അബ്ദുർറസാഖ് മസ്താൻ (റ),

ശൈഖുനാ ശംസുല്‍ ഉലമ(റ) പല കറാമത്തുകളും കാണിച്ചിട്ടുണ്ട് എന്നാല്‍ തന്റെ സിര്‍റ് പരസ്യമാകുന്നതിനെ തൊട്ട് ഭയന്നിരുന്നു.

ശൈഖുനായെ വിവരിക്കല്‍ അസാധ്യം..ലോക പണ്ഡിതര്‍ "ആലിമുല്‍ ആലം" എന്നു വിശേഷിപ്പിച്ചു, മക്കയിലെ ഇമാം മാലിക്കി (റ) അവിടുത്തെ വടിയില്‍
കൈ സ്പര്‍ശിക്കുന്ന ഭാഗം ചുംബിച്ചു ബറക്കത്തെടുത്തത് കണ്ട ദൃക്സാക്ഷികളുണ്ട്...അവരെയെല്ലാം മനസ്സിലാക്കി ആരാണ്
ശംസുല്‍ ഉലമ(റ) യെന്ന്...

മുത്ത് നബി صلي ﷲ عليه وسلمയുടെ കൂടെ മഹാനവര്‍കളോടൊപ്പം നാഥന്‍ നമ്മെയെല്ലാം ഒരുമിച്ച് ചേര്‍ക്കുമാറാകട്ടെ

ആമീന്‍ യാ റബ്ബല്‍ ആലമീന്‍..

ദുആ വസ്വിയ്യത്തോടെ,
ഷംജീദ്.എന്‍







Saturday, July 14, 2018

അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആഗോള ശബ്ദങ്ങള്‍


അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആഗോള പണ്ഡിതരെ നാം അറിയേണ്ടതുണ്ട്,

ആഗോളതലത്തില്‍ വഹാബിസത്തെ ശക്തമായി നേരിടുകയും അശ്അരി ശാഫിഈ ധാരകളെയും തസ്വവ്വുഫിന്റെ കൈ വഴികളെയും സംരക്ഷിച്ഛ് നിര്‍ത്തിയ ഒട്ടനവധി പണ്ഡിതന്മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്.

1- ഹറമിലെ മുദര്രിസായ അല്ലാമാ സൈനി ദഹ്ലാന്‍,(നഃമ)

2- ബൈറൂത്തിലെ ചീഫ് ജസ്റ്റിസായിരുന്ന യൂസുഫുന്നബ്ഹാനി (റ) -(1849-1932)

3- ഇന്ത്യയുടെ അഭിമാനം ഇമാമെ അഹ്ലുസ്സുന്ന, അഅ്ലാ ഹസ്രത്ത് അഹ്മദ് റസാഖാന്‍ ബറേല്‍വി (റ) -(1856-1921)

4-ജാമിഉല്‍ അസ്ഹറിലെ ലജ്നത്തുല്‍ ഫത്താവാ മേധാവിയായിരുന്ന ഹുസൈന്‍ മുഹമ്മദ് മഖ്ലൂഫ് (നഃമ).-(1890-1990)

5-ജോര്‍ഡാനിലെ മുഹമ്മദ് സഈദ് കുര്‍ദി (നഃമ) -(1890-1972)

6-സിറിയയിലെ മുഹമ്മദുല്‍ ഹാഷിമി തല്‍മിസാനി (നഃമ)-(1881-1961)

7- അബ്ദുര്‍റഹ്മാന്‍ ശാഗൂരി (നഃമ)-(1914-2004)

8-ലോക പ്രശസ്ത ഖുര്‍ആന്‍ പണ്ഡിതന്‍
മുഹമ്മദ് മുതവല്ലി ശഅ്റാവി (നഃമ)
-(1911-1998)

9-സൗഊദിയിലെ അബ്ദുല്‍ ഖാദിര്‍ ബിന്‍ അഹ്മദ് അസ്സഖാഫ് (നഃമ) -(1913-2010)

10-സഊദിയിലെ പ്രമുഖ പണ്ഡിതന്‍
ഡോ.സയ്യിദ് മുഹമ്മദ് അലവി മാലികി (നഃമ)
-(1944-2004)

11-മുന്‍ സഊദി സാംസ്കാരിക വകുപ്പ് മന്ത്രി മുഹമ്മദ് അബ്ദ യമാനി (നഃമ)-(1940-2010)

12-ജോര്‍ഡാനിലെ ഗ്രാന്റ് മുഫ്തിയായിരുന്ന നൂഹുല്‍ ബുള്വാത്ത് (നഃമ)-(1939-2010)

തുടങ്ങിയ നിരവധി പണ്ഡിതന്മാര്‍ ,ഈ ലോക പ്രശസ്ത പണ്ഡിതന്മാരുടെ ആദര്‍ശ പ്രതിബന്ധതയും ചങ്കുറപ്പും വഹാബിസത്തിന്റെ അധിനി വേശത്തില്‍ നിന്നു സമുദായത്തിന്റെ മണ്ണും മനസ്സും പ്രതിരോധിച്ചിട്ടുണ്ട്.

ആഗോളതലത്തില്‍ ഇന്നും ആ ദൗത്യം അവരുടെ പിന്‍മുറക്കാര്‍ മനോഹരമായി നിര്‍വ്വഹിക്കുന്നു*

1-അലി ജുമുഅ മുഹമ്മദ് അബ്ദുല്‍ വഹാബ്

2- ഡോ.മുഹമ്മദ് സഈദ് ബ്വൂത്തി  (നഃമ)

3- ശൈഖ് ഹബീബ് ഉമര്‍ ഹാഫിസ്

4- ശൈഖ് ഹബീബ് അലി ജിഫ്രി

5-ശൈഖ് യൂസുഫ് ഹാശിം രിഫാഇ

6- ശൈഖ് അബ്ദുല്ലാ ബിന്‍ ബയ്യാ

7-അഹ്മദ് മുഹമ്മദ് അഹ്മദ് ത്വയ്യിബ്

8-അബ്ദുല്ല ഫദ്അഖ്

9-അഖ്തര്‍ റസാഖാന്‍ ബറേല്‍വി

സുന്നികള്‍ വിശ്വാസ വിഷയത്തില്‍ അശ്അരി,മാതുരീതി എന്നീ സരണികളിലൊന്ന് സ്വീകരിക്കുകയുംകര്‍മ്മ കാര്യങ്ങളില്‍ ഹനഫീ, ശാഫിഈ,മാലികി,ഹമ്പലീ എന്നീ നാല് മദ്ഹബുകളിലൊന്ന് തെരഞ്ഞെടുക്കുകയുംഖാദിരീ,രിഫാഈ,ചിശ്തീ തുടങ്ങിയ ആത്മീയവഴികളെ അംഗീകരിക്കുകയുംചെയ്യുന്നു

സുന്നത്തിനെയുംഇജ്മാഉം ഖിയാസുംഅംഗീകരിക്കുമെന്ന് പറയുകയുംപ്രയോഗത്തില്‍ തളളിക്കളയുകയുംസ്വന്തം ആശയങ്ങള്‍ക്ക് അനുസരിച്ച് ദുര്‍വ്യാഖ്യാനംചെയ്യുന്ന ഒരു വിഭാഗമാണ് വഹാബികള്‍,സലഫികള്‍ എന്നു പറയപ്പെടുന്നത്

എന്തിനുമേതിനുംഖുര്‍ആനിലുംസുന്നത്തിലുണ്ടോ എന്ന ചോദ്യമുയര്‍ത്തി അതു മാത്രംഅംഗീകരിക്കുകയുളളൂ എന്ന് വാദിക്കുകയുംഅതില്‍ ലിഖിത രൂപത്തില്‍ തെളിഞ്ഞ്കാണാത്തവ മുഴുവന്‍ അനിസ്ലാമികവുംഅനാചാരവുമായി മുദ്ര കുത്തുകയുമാണ് മറ്റൊരു ലക്ഷണം

ഈ വിഭാഗത്തെ കരുതിയിരിക്കുക

ഗള്‍ഫ് നാടുകളില്‍ ജോലി പോകുമ്പോഴുംഇവിടെയുളളവരുടെ വസ്വാസുകളിലുംചില സാധുക്കള്‍ വഹാബിസത്തില്‍ പെട്ടുപോകാറുണ്ട്

ഈമാന്റെ ബലക്കുറവാണത്